Image

പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞ് വീണ് ഒമ്പതു പേര്‍ മരിച്ചു

Published on 29 July, 2016
പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞ് വീണ് ഒമ്പതു പേര്‍ മരിച്ചു
പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ നിര്‍മ്മാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞ് വീണ് ഒമ്പതു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം. പൂനെയിലെ ബലേവാദി ഏരിയയിലാണ് സംഭവം. കെട്ടിടത്തിന്റെ പതിനാലാം നിലയുടെ സ്ലാബ് ഇടിഞ്ഞ് വീണാണ് അപകടം ഉണ്ടായത്. പതിമൂന്നു ജോലിക്കാരാണ് പതിനാലാം നിലയില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. സംഭവത്തില്‍ കെട്ടിട കോണ്‍ട്രാക്ടറേയും ഉടമയേയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക