Image

ഹെല്‍മെറ്റില്ലെങ്കിലും പെട്രോളടിക്കാം, ഒപ്പം ഉപദേശവും

Published on 29 July, 2016
ഹെല്‍മെറ്റില്ലെങ്കിലും പെട്രോളടിക്കാം, ഒപ്പം ഉപദേശവും
തിരുവനന്തപുരം: ഹെല്‍മെറ്റ് ധരിച്ചെങ്കിലും ഇനി പെട്രോള്‍ കിട്ടും. പെട്രോള്‍ മാത്രമല്ല കൂടെ ഉപദേശവും കിട്ടും. ഹെല്‍മെറ്റ് ധരിക്കാതെ പെട്രോള്‍ അടിക്കാന്‍ വരുന്നവരെ പമ്പുകളില്‍ ഉപദേശിക്കാനാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ടോമിന്‍ തച്ചങ്കരിയുടെ പുതിയ നിര്‍ദേശം. ഹെല്‍മെറ്റില്ലാതെ പെട്രോള്‍ നല്‍കില്ലെന്ന ഉത്തരവ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ തന്നെയാണ് തിരുത്തിയത്.

പമ്പില്‍ പെട്രോള്‍ അടിക്കാന്‍ വരുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ആദ്യഘട്ടമെന്ന നിലയില്‍ അവരെ ഉപദേശിക്കും. എന്നിട്ടും മാറ്റമില്ലെങ്കില്‍ ലഘുലേഖകള്‍ വിതരണം ചെയ്യും. ഇതിന് ശേഷവും മാറ്റമൊന്നും ഇല്ലെങ്കില്‍ മോട്ടോര്‍വാഹന നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുമെന്നുമാണ് ഉത്തരവില്‍ പറയുന്നത്. സീറ്റ് ബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചിട്ടുണ്ടോയെന്ന് അറിയാനായി പോലീസും ഗതാഗതവകുപ്പും സംയുക്തപരിശോധന നടത്തുകയും ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്നും തച്ചങ്കരി ഉത്തരവില്‍ വ്യക്തമാക്കുന്നു. 

നേരത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നും ചെയ്യില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചിരുന്നു. പെട്രോള്‍ ലഭിക്കാനായി ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതില്‍ പ്രതിഷേധവുമായി പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക