Image

മണിയുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സര്‍ക്കാര്‍

Published on 29 July, 2016
മണിയുടെ മരണം: അന്വേഷണം സി.ബി.ഐക്ക് വിട്ടെന്ന് സര്‍ക്കാര്‍
തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സി.ബി.ഐക്ക് വിട്ടുവെന്ന് സര്‍ക്കാര്‍ സംസ്ഥാന മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കഴിഞ്ഞ ജൂണ്‍ 10ന് അന്വേഷണം സി.ബി.ഐക്ക് വിടാനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചതായും തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് അയച്ചതായി ആഭ്യന്തര സെക്രട്ടറി കമീഷന് റിപ്പോര്‍ട്ട് നല്‍കി.

കലാഭവന്‍ മണി മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പിയോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. നേരത്തെ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്മീഷന്‍ അതൃപ്തി രേഖപ്പെടുത്തിയ ശേഷമായിരുന്നു പുതിയ റിപ്പോര്‍ട്ട് തേടിയിട്ടുള്ളത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെയും രാസപരിശോധന റിപ്പോര്‍ട്ടിലെയും വൈരുദ്ധ്യം സംബന്ധിച്ച് വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യമുന്നയിച്ചിരുന്നു. അതേസമയം, മണിയുടേത് ആത്മഹത്യയോ കൊലപാതകമോ എന്ന് കണ്ടത്തൊനുള്ള തെളിവുകള്‍ കിട്ടിയിട്ടില്ലെന്ന് ഡി.ജി.പിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മണിയുടെ ശരീരത്തില്‍ കണ്ടത്തെിയ മെഥനോളിന്റെ അംശം മരണ കാരണമാണോ എന്ന കാര്യം വിദഗ്ധ വിശകലനത്തിലൂടെ മാത്രമേ കണ്ടത്തൊനാകൂ എന്നും ഡി.ജി.പി അറിയിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ സമര്‍പ്പിച്ച പരാതിയെ തുടര്‍ന്നാണ് മനുഷ്യകാവകാശ കമീഷന്‍ ആഭ്യന്തര സെക്രട്ടറിക്കും ഡി.ജി.പിക്കും നോട്ടീസ് അയച്ചത്. രാസപരിശോധനയിലും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ വസ്തുക്കളെക്കുറിച്ച് വൈരുധ്യങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച അന്വേഷണം നടക്കുന്നില്ലെന്നും രാമചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക