Image

സെയില്‍സ് ഗേള്‍സിന് ഇനി ഇരുന്നു വിശ്രമിക്കാം

Published on 28 July, 2016
സെയില്‍സ് ഗേള്‍സിന് ഇനി ഇരുന്നു വിശ്രമിക്കാം
 ന്യൂഡല്‍ഹി: കേരളത്തിലെ ടെക്‌സ്റ്റൈല്‍ രംഗത്തു ജോലി ചെയ്യുന്നവരുടെ ദുരവസ്ഥയ്ക്കു പരിഹാരം കാണുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. ടെക്‌സ്റ്റൈല്‍സിലെ വനിത ജീവനക്കാര്‍ക്ക് നാലു മണിക്കൂര്‍ ജോലിക്കു ശേഷം ഒരുമണിക്കൂര്‍ വിശ്രമം. പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്‍പ്പടെയുള്ള മികച്ച സൗകര്യങ്ങളോട റെസ്റ്റ് റൂമുകള്‍ തുടങ്ങിയവ ജോലിസ്ഥലത്ത് ഉറപ്പു വരുത്തുമെന്നു സംസ്ഥാന തൊഴില്‍ വകുപ്പു കമ്മീഷനെ അറിയിച്ചു. അധിക ജോലി സമയത്തിനു വേതനവും ഉറപ്പാക്കുമെന്നും തൊഴില്‍ വകുപ്പു വ്യക്തമാക്കുന്നു.

സെയില്‍സ് ഗേള്‍സിന്റെ ദുരവസ്ഥ ചൂണ്ടിക്കാട്ടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഈ മാസം ഒന്നാം തീയതി സംസ്ഥാനത്തിനു കത്തയച്ചിരുന്നു. ഇതിനു നല്‍കിയ മറുപടിയിലാണ് സംസ്ഥാന ലേബര്‍ കമ്മീഷന്‍ വനിത ജീവനക്കാരുടെ അവകാശങ്ങള്‍ നിഷേധിക്കുന്ന ടെക്‌സ്റ്റൈല്‍ സ്ഥാപനങ്ങള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കുമെന്നു വ്യക്തമാക്കിയിരിക്കുന്നത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക