Image

പ്രൊഫ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ അച്യുതാനന്ദന്‍

Published on 28 July, 2016
പ്രൊഫ ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ അച്യുതാനന്ദന്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവായി ഹാർവാർഡ് പ്രൊഫ  ഗീതാ ഗോപിനാഥിനെ നിയമിച്ചതിനെതിരെ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വി.എസ് അച്യുതാനന്ദന്‍ കത്തയച്ചതായി സൂചന. ആഗോളവല്‍കരണത്തിെന്റ വക്താവായ പ്രൊഫ ഗീതയെ ഉപദേഷ്ടാവായി നിയമിക്കുന്നത് പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും വി.എസ് കത്തില്‍ പറയുന്നു. ഇടതുപക്ഷ ആശയങ്ങളല്ല  പ്രൊഫ  ഗീതയുടേത്, മോദിയുടെ ആശയങ്ങളെ പൂര്‍ണമായി പിന്തുണച്ചിട്ടുള്ള ഗീതയെ നിയമിച്ചതില്‍ ദുരൂഹതയുണ്ട്.

പ്രൊഫ ഗീതയുടെ നിലപാട് കേരളത്തിെന്റ പൊതു വികസനത്തിന് ചേര്‍ന്നതല്ല. പാര്‍ട്ടിയുടെ അറിവോടെയാണോ നിയമനമെന്നത് വ്യക്തമാക്കണമെന്നും വി.എസ് കത്തില്‍ ആവശ്യപ്പെട്ടതായാണ് വിവരം. പ്രൊഫ ഗീതാ ഗോപിനാഥിെന്റ നിയമനവുമായി ബന്ധപ്പെട്ട് പി.ബി യില്‍ ചര്‍ച്ച ചെയ്യില്ലെന്ന് നേരത്തെ തന്നെ നേതാക്കന്‍മാര്‍ അറിയിച്ചിരുന്നു. എന്നാല്‍ പ്രൊഫ ഗീതാ ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടിയുടെ തീരുമാന പ്രകാരമാണെന്ന് നേരത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക