Image

സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചുവെന്ന് ദൃക്‌സാക്ഷി

Published on 28 July, 2016
സര്‍ക്കാര്‍ അഭിഭാഷകന്‍ യുവതിയെ കടന്നുപിടിച്ചുവെന്ന് ദൃക്‌സാക്ഷി
കൊച്ചി: സര്‍ക്കാര്‍ പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ചെന്ന് ദൃക്‌സാക്ഷി മൊഴി. എം.ജി റോഡില്‍ ഹോട്ടല്‍ നടത്തുന്ന ഷാജിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. 

പ്രത്യേക അന്വേഷണസംഘത്തിനാണ് ഷാജി മൊഴി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് വാര്‍ത്ത നല്‍കിയതാണ് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവെച്ചത്.
 കേസ് സ്‌റ്റേ ചെയ്യണമെന്ന പ്രതിയും സര്‍ക്കാര്‍ പ്ലീഡറുമായ ധനേഷ് മാത്യു മാഞ്ഞൂരാന്റെ ഹരജി ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

ജൂലൈ 14ന് രാത്രി 7.10ന് എറണാകുളം ഉണ്ണിയാട്ടില്‍ ലെയിനില്‍വെച്ച് ഞാറക്കല്‍ സ്വദേശിയായ യുവതിയെ അഡ്വ. ധനേഷ് മാത്യു മാഞ്ഞൂരാന്‍ കയറിപ്പിടിച്ചുവെന്നാണ് കേസ്. 

തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരപ്രകാരം രാത്രി കാനന്‍ഷെഡ് റോഡില്‍വെച്ചു നേഷ് പിടിയിലായി. ആളുമാറിയാണ് പരാതി നല്‍കിയതെന്ന് യുവതി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയതിനെ തുടര്‍ന്ന് ധനേഷിന് കോടതി ജാമ്യം അനുവദിച്ചു. 

ജാമ്യം ലഭിച്ചതിന് പിന്നാലെ പൊലീസ് കള്ളക്കേസില്‍ കുടുക്കിയെന്നാരോപിച്ച് ധനേഷും കേരള ഹൈകോര്‍ട്ട് അഡ്വക്കേറ്റ്‌സ് അസോസിയേഷനും രംഗത്തെത്തിയതോടെ സംഭവം വിവാദമായി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക