Image

പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി

Published on 28 July, 2016
പയ്യന്നൂര്‍ പ്രസംഗത്തെ ന്യായീകരിച്ച് കോടിയേരി

തിരുവനന്തപുരം: വയലില്‍ പണി തന്നാല്‍ വരമ്പത്ത് കൂലിയെന്ന വിവാദ പ്രസംഗത്തില്‍ വിശദീകരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 

പയ്യന്നൂരില്‍ താന്‍ നടത്തിയ പ്രസംഗം നിയമവിധേയമാണെന്ന് കോടിയേരി പറഞ്ഞു.

സ്വയരക്ഷയ്ക്ക് ചെറുത്തുനില്‍പ്പാകാമെന്ന് നിയമം പറയുന്നുണ്ടെന്നും അതിന്റെ പേരില്‍ ഏത് നിയമ നടപടിയും നേരിടുമെന്നും പറഞ്ഞ കോടിയേരി പ്രസംഗത്തിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ അതിനും തയ്യാറാണെന്നും വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക