Image

മോഹന്‍ലാലിനെ നായകനാക്കി ഗൗതം മേനോന്‍ ചിത്രം?

Published on 27 July, 2016
മോഹന്‍ലാലിനെ നായകനാക്കി ഗൗതം മേനോന്‍ ചിത്രം?

മോഹന്‍ലാലിനെ നായകനാക്കി 2011ല്‍ ഗൗതം മേനോന്‍ ഒരു ചിത്രം ആലോചിച്ചിരുന്നു. പ്രാഥമിക ചര്‍ച്ചകള്‍ നടക്കുകയും തിരക്കഥയിലേക്ക് കടക്കുകയും ചെയ്തുവെങ്കിലും പിന്നീട് ഈ പ്രൊജക്ട് ഉപേക്ഷിക്കപ്പെട്ടു. മോഹന്‍ലാലിനെ നായകനാക്കി ഗൗതം മേനോന്‍ പുതിയ ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

വെടിവഴിപാട്,ലോഹം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അശ്വിന്‍ മാത്യുവാണ് ഗൗതം മേനോന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുളള സിനിമയെക്കുറിച്ച് സൂചന നല്‍കിയത്. ഗൗതം മേനോനും അശ്വിന്‍ മാത്യുവും ഒരുമിച്ചുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്താണ് മോഹന്‍ലാലിനെ നായകനാക്കി ഗൗതം മേനോന്‍ ഒരു സിനിമയൊരുക്കുന്നുവെന്ന് അശ്വിന്‍ സൂചന നല്‍കിയത്. കൂടുതല്‍ കാര്യങ്ങള്‍ പിന്നാലെ പറയാമെന്നും നടന്‍ അറിയിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക