Image

പോക്കിമോനെ പിടിക്കാന്‍ അനുഷ്കയും

Published on 27 July, 2016
പോക്കിമോനെ പിടിക്കാന്‍ അനുഷ്കയും



മൊബൈല്‍ ഗെയിം പോക്കിമോന്‍ ഗോ നാടെങ്ങും തരംഗമവുകയാണ്. ആളുകള്‍ ഇപ്പോള്‍ പോക്കിമോനെ പിടികൂടാനായി തെരുവുകളില്‍ ഇറങ്ങുക പതിവാണ്. ഇക്കൂട്ടത്തില്‍ കൂടിയിരിക്കുകയാണ് ബോളിവുഡ് നടി അനുഷ്‌ക ശര്‍മ്മയും. ഗാര്‍ഡനിനടുത്തു നിന്ന പോക്കിമോനെ പിടികൂടാന്‍ പോകുന്ന വീഡിയോ അനുഷ്‌ക ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു.

പോക്കിമോന്‍ ഗോ ഗെയിം കളിക്കുന്നവര്‍ ഫോണുമായി പുറത്തേക്കിറങ്ങി നടക്കുകയേ വേണ്ടൂ. വഴിവക്കിലും ബസിനുള്ളിലും എന്നു വേണ്ട എവിടെയുണ്ടാവും പോക്കിമോന്‍. ഈ പോക്കിമോനെ പിടികൂടുന്നതനുസരിച്ചാണ് ഗെയിം മുന്നോട്ടു പോവുന്നത്. യഥാര്‍ഥ സ്ഥലങ്ങളില്‍ ഓഗ്മെന്റഡ് റിലായിറ്റി അടിസ്ഥാനമാക്കിയാണ് പോക്കിമോന്‍ വിര്‍ച്വല്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നത്.

ഇന്ത്യയില്‍ നിലവില്‍ ഗെയിം കളിക്കുന്നവര്‍ക്ക് മുംബൈ പോലുള്ള പ്രധാന നഗരങ്ങളിലെ ചില ഭാഗങ്ങളില്‍ മാത്രമാണ് ഗെയിം കളിക്കാന്‍ സാധിക്കുന്നത്. ഇന്ത്യയിലെ വിവിധ നഗരങ്ങളുടെ മാപ്പില്‍ പോക്കിമോനെ പ്രതിഷ്ഠിച്ച ശേഷമായിരിക്കും ഇന്ത്യയില്‍ പോക്കിമോന്‍ ഗോ ഗെയിം പുറത്തിറങ്ങുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക