Image

എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍

ചിത്രങ്ങള്‍: വിന്‍സന്റ് ഇമ്മാനുവല്‍ Published on 27 July, 2016
എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍
ഫിലാഡല്‍ഫിയ: വിശാലമായ എഫ്.ഡി.ആര്‍ പാര്‍ക്കിന് എതിര്‍വശത്താണ് ഡമോക്രാറ്റിക് പാര്‍ട്ടി കണ്‍വന്‍ഷന്‍ നടക്കുന്ന വെല്‍ സ് ഫാര്‍ഗോ സെന്റര്‍. സെന്ററില്‍ നടക്കുന്ന പ്രസംഗങ്ങള്‍ പാര്‍ക്കിലെ വിശാലമായ സ്‌ക്രീനില്‍ തെളിയുന്നു.

സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സന്റെ പേര് പറയുമ്പോഴൊക്കെ പാര്‍ക്ക് തിങ്ങി നിറഞ്ഞിരിക്കുന്ന ആയിരങ്ങളില്‍ നിന്ന് കരഘോഷം. ഹിലരിയുടെ പേര് കേള്‍ക്കുമ്പോള്‍ ചിലപ്പോഴൊക്കെ കൂക്കിവിളി.

ഹിലരിയെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കുകയും സാന്‍ഡേഴ്‌സ് തന്നെ അവരെ നോമിനേറ്റ് ചെയ്യുകയും ചെയ്തിട്ടുംഅനുയായികള്‍ക്ക് അതങ്ങ് പിടിക്കുന്നില്ല. സാന്‍ഡേഴ്‌സന്റെ നേതൃത്വത്തില്‍ വിപ്ലവം എന്ന കടുംപിടുത്തവുമായി ആയിരങ്ങള്‍ പാര്‍ക്കില്‍ ടെന്റ് കെട്ടി താമസിക്കുന്നു.

ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷന്‍ തട്ടിപ്പ്, ബര്‍ണി ഓര്‍ ബസ്റ്റ് (ബര്‍ണി അല്ലെങ്കില്‍ ഒന്നും വേണ്ട) ട്രമ്പ് ജയിച്ചാല്‍ ഞാങ്ങളെ കുറ്റം പറയരുത്, പാര്‍ട്ടിയില്‍ ഏതാനും പേരുടെ ഭരണം (ഓളിഗാര്‍ക്കി) പറ്റില്ല,തുടങ്ങിയ ബോര്‍ഡുകളും, ബര്‍ണിയുടെ ചിത്രമുള്ള ടീ ഷര്‍ട്ടുമായി ജനം പാര്‍ക്കില്‍ നിറഞ്ഞിരിക്കുന്നത് കാണേണ്ടതുതന്നെ.

നിറയെ പോലീസ് രംഗത്തുണ്ട്. വാള്‍സ്ട്രീറ്റ് പിടിച്ചടക്കല്‍ സമരകാലത്ത് വേള്‍ഡ് ട്രേഡ് സെന്ററിനു എതിര്‍വശത്തെ സക്കോട്ടി പാര്‍ക്കില്‍ നൂറുകണക്കിനു പേര്‍ രാപകല്‍ തമ്പടിച്ചിരുന്നതിനു തുല്യമായി ഇതിനേയും കാണാം. ഇവിടെ ആള്‍ കൂടുതല്‍. അന്നത്തെ സമരക്കാരുടെ മുദ്രാവാക്യങ്ങള്‍ തന്നെ ഇവിടെയും. ഇടയ്ക്ക് കഞ്ചാവിന്റെ മണം.

ഇതിനിടയ്ക്ക് ക്രിസ്തുവില്‍ വിശ്വസിക്കുകയെന്ന് പറഞ്ഞ് ബില്‍ ബോര്‍ഡുമായി ഏതാനും പേര്‍. മുസ്ലീംകള്‍ക്ക് എതിരായ മുദ്രാവാക്യങ്ങള്‍. കൂട്ടത്തില്‍ വ്യഭിചാരികള്‍, സ്വവര്‍ഗ്ഗാനുരാഗികള്‍ (ഗേ) എന്നിവര്‍ക്കെതിരേയും പരാമര്‍ശം.

പോരെ പൂരം. ഒരുപറ്റം പേര്‍ 'ഗോഡ് ബ്ലെഡ് ഗെയ്‌സ്' എന്നു പറഞ്ഞു ചാടിവീണു. ചിലര്‍ 'ഭക്തന്മാരു'മായി കയ്യാങ്കളിക്ക് ഒരുങ്ങിയപ്പോള്‍ പോലീസ് ഇടപെട്ടു. അമേരിക്ക െ്രെകസ്തവര്‍ കൂടുതലുള്ള രാജ്യമാണെങ്കിലും ക്രിസ്തുവിനെപ്പറ്റിയും ബൈബിളിനെപ്പറ്റിയുമൊക്കെ പറഞ്ഞാല്‍ ചിലപ്പോള്‍ അടി കിട്ടുമെന്നു കരുതണം.

പാര്‍ക്കിന്റെ ഒരു മൂലയ്ക്ക് ഹിലരിക്കെതിരേ ബോര്‍ഡുകളുമായി ഏതാനും പേര്‍. വൈകിയും ഗര്‍ഭഛിദ്രം നടത്താമെന്ന ഹിലരിയുടെ നിലപാടില്‍ പ്രതിക്ഷേധിച്ചാണ് വലര്‍ച്ചയെത്തിയഭ്രൂണത്തിന്റെ ചിത്രവുമായി ആവര്‍ രംഗത്തുവന്നത്.

പ്രതിക്ഷേധക്കാരില്‍ ഇന്ത്യക്കാരെ കണ്ടില്ല. വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തില്‍ ഇന്ത്യക്കാര്‍ സജീവമായിരുന്നു.

പാര്‍ട്ടിയിലെ അന്ത:ഛിദ്രം ഒഴിവാക്കാന്‍ സാന്‍ഡേഴ്‌സ്തന്നെയാണ് ഹിലരിയുടെ പേര് ഔദ്യോഗിക സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്. ഡെലിഗേറ്റ്‌സ് കൈയ്യടിയോടെ അത് സ്വീകരിച്ചു. അതോടെ ഹിലരി വീഡിയോ വഴി ഡെലിഗേറ്റുകളെ അഭിസംബോധന ചെയ്തു. പാരമ്പര്യത്തില്‍ ഇത്രവലിയ വിള്ളല്‍ വീഴ്ത്താന്‍ നമുക്കായി എന്നു വിശ്വസിക്കാനാവില്ലെന്ന് ഹിലരി പറഞ്ഞു. കണ്‍വന്‍ഷന്റെ അവസാന ദിവസം (നാളെ വ്യാഴം) മാത്രമേ ഹിലരി വേദിയില്‍ വരൂ.

ഈ ചരിത്ര സംഭവം ഏതെങ്കിലും പെണ്‍കുട്ടികള്‍ കാണുന്നുണ്ടെങ്കില്‍ അവരോട് എനിക്ക് ചിലത് പറയാനുണ്ട്. ഹിലരി പറഞ്ഞു. ഒരുപക്ഷെ ഞാന്‍ അമേരിക്കയുടെ പ്രഥമ വനിതാ പ്രസിഡന്റായേക്കാം, നിങ്ങളിലൊരാളായിരിക്കാം നാളെ'.

ഹിലരിയുടെ പ്രസംഗത്തെ ഒരു വിഭാഗം കൂവിയെങ്കിലും മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പ്രസംഗം നിശബ്ദതയോടെയാണ് സദസ് കേട്ടത്. പ്രസംഗം കഴിഞ്ഞ് ക്ലിന്റന് സദസ് ഒന്നാകെ എഴുനേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.

ഹിലരിയെ യേല്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ച് 1971ല്‍ ആദ്യം കണ്ടത് ക്ലിന്റണ്‍ അനുസ്മരിച്ചു. തുടര്‍ന്നുള്ള തങ്ങളുടെ ജീവിതവും അദ്ദേഹം വിവരിച്ചു. നല്ലകാലങ്ങളും ചീത്ത കാലങ്ങളുമുണ്ടായി. ചിലപ്പോള്‍ ഹൃദയഭേദകമായ കാര്യങ്ങള്‍ ഉണ്ടായി-ക്ലിന്റണ്‍ പറഞ്ഞു.

താന്‍ പ്രേമാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ രണ്ടുതവണ ഹിലരി നിരസിക്കുകയാണ് ചെയ്തത്. പിന്നീട് ഹിലരി മോഹിച്ചതു പോലുള്ള ഒരു വീട് വാങ്ങിയപ്പോള്‍ വിവാഹത്തിനു സമ്മതിക്കുകയായിരുന്നു.

സിവില്‍ റൈറ്റ്‌സിനു വേണ്ടിയുള്ള ഹിലരിയുടെ പോരാട്ടങ്ങളും പ്രഥമ വനിതയായും, സെനറ്ററായും സെക്രട്ടറി ഓഫ് സ്റ്റേറ്റുമായുള്ള പ്രവര്‍ത്തനങ്ങളും ക്ലിന്റണ്‍ അനുസ്മരിച്ചു. വിശ്വസ്തയായ അവര്‍ ലോകമെങ്ങും ആദരിക്കപ്പെടുന്ന നേതാവാണ്. അവരെ അറിയാന്‍ കഴിഞ്ഞു എന്നതാണ് അവര്‍ തനിക്ക് നല്‍കിയ ഏറ്റവും വലിയ സമ്മാനം ക്ലിന്റണ്‍ പറഞ്ഞു.

നോമിനേഷന്‍ പ്രക്രിയ തുടങ്ങിയത് കോണ്‍ഗ്രസിലെ ആദ്യ ഹിന്ദു അംഗം തുള്‍സി ഗബാര്‍ഡ്, ബര്‍ണി സാന്‍ഡേഴ്‌സിനെ നോമിനേറ്റ് ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തോടേയാണ്. ഗാന്ധിജിയേയും അവര്‍ ഉദ്ധരിച്ചു. നിശ്ചയദാര്‍ഢ്യമുള്ള ഒരു ചെറു വിഭാഗത്തിന് ലോകത്തില്‍ മാറ്റങ്ങളുണ്ടാക്കാമെന്ന ഗാന്ധിജിയുടെ ഉദ്ധരണിയാണ് അവര്‍ പറഞ്ഞത്.

സാന്‍ഡേഴ്‌സിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ ഗബാര്‍ഡ് നേരത്തെ പാര്‍ട്ടിയുടെ വൈസ് ചെയര്‍ പദം രാജി വെച്ചിരുന്നു.

കണ്‍വന്‍ഷനിലെ പ്രസംഗങ്ങളിലെല്ലാം റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രമ്പിനെതിരായ ഒളിയമ്പുകളായിരുന്നു.

അയോവയില്‍ നിന്നുള്ള വോട്ടിംഗിന്റെ വിവരം അവതരിപ്പിച്ചത് പതിനെട്ടുകാരിയായ ഡെലിഗേറ്റ് ശ്രുതി പളനിയപ്പനാണ്. ശ്രുതിയുടെ പിതാവ് പളനിയപ്പന്‍ ഡമോക്രാറ്റിക് കണ്‍വന്‍ഷന്‍ ക്രെഡന്‍ഷ്യല്‍ കമ്മിറ്റി അംഗമാണ്.

പതിനൊന്ന് സ്റ്റേറ്റുകളിലാണ് സാന്‍ഡേഴ്‌സ്ഭൂരിപക്ഷം നേടിയത്. 12 മില്യന്‍ വോട്ട് കിട്ടി. ഹിലരിക്ക് 15.8 മില്യനും.

നവംബറില്‍ ഹിലരി ജയിച്ചാല്‍ ജര്‍മനിയുടെ അംഗല മെര്‍ക്കല്‍, ബ്രിട്ടന്റെ തെരേസ മെ, ബംഗ്ലാദേശിന്റെ ഷേക്ക് ഹസീന എന്നിവര്‍ക്കൊപ്പം രാഷ്ട്രനേതാവാകും ഹിലരി. ബില്‍ ക്ലിന്റണ്‍ പ്രസിഡന്റായി 24 വര്‍ഷത്തിനുശേഷം. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായി 50 വര്‍ഷത്തിനുശേഷവും.
എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍ എഫ്.ഡി. ആര്‍. പാര്‍ക്കിലെ പൂരം; ഹിലരി സ്ഥാനാര്‍ഥിയായിട്ടും എതിര്‍പ്പുമായി ബെര്‍ണി അനുകൂലികള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക