Image

വിവാഹമോചന വാര്‍ത്ത:: മാതാപിതാക്കളുടെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകും: എ.എല്‍.വിജയ്

ആഷ എസ് പണിക്കര്‍ Published on 27 July, 2016
  വിവാഹമോചന വാര്‍ത്ത::  മാതാപിതാക്കളുടെ തീരുമാനമനുസരിച്ച് മുന്നോട്ട് പോകും: എ.എല്‍.വിജയ്
                                   
ടി അമലാപോളും സംവിധായകന്‍ വിജയ്യുമായുള്ള വിവാഹമോചന വാര്‍ത്ത സിനിമാലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

 ദേശീയ മാധ്യമങ്ങളിലടക്കം ഇതു സംബന്ധിച്ച വാര്‍ത്ത വന്നെങ്കിലും ഈ വിഷയത്തില്‍ ഇരുവരും ഇതു വരെ പ്രതികരിച്ചിരുന്നില്ല. 

 വിവാഹമോചനത്തിലേക്ക് നയിക്കാന്‍ മാത്രം എങ്ങനെയാണ് ഇവരുടെ ബന്ധത്തില്‍ അകല്‍ച്ചയുണ്ടായതെന്നും ഇതു വരെ വ്യക്തമായിട്ടില്ല.

വിവാഹ ശേഷവും അമലാ പോള്‍ സിനിമയില്‍ സജീവമായി നിന്നതാണ് വേര്‍പിരിയലിനു കാരണമെന്നാണ് ഇവരുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വിവാഹശേഷം അമല തുടരെ തുടരെ ചിത്രങ്ങള്‍ക്ക് കരാര്‍ ഒപ്പിടുകയായിരുന്നുവത്രേ. 

ഇത് വിജയയുടെ മാതാപിതാക്കളെ അസ്വസ്ഥരാക്കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അമലയോട് ഇതേ കുറിച്ച സൂചിപ്പിച്ചിരുന്നെങ്കിലും അത് പരഗണിക്കാതെ സിനിമകളുമായി മുന്നോട്ടു പോയതാണ് ദാമ്പത്യജീവിതത്തില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്നും സൂചനയുണ്ട്.

 രണ്ടു വര്‍ഷം നീണ്ട ദാമ്പത്യത്തില്‍ ഇരുവരും തമ്മില്‍ നല്ല സ്വരചേര്‍ച്ചയില്‍ ആയിരുന്നില്ലെന്നും ഇരുവരുടെയും അടുത്ത സുഹൃത്തുക്കള്‍ പറയന്നു.

''ഇപ്പോള്‍ ഇതിനെ കുറിച്ച് ഒന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ രണ്ടുപേരുടേയും കുടുംബങ്ങള്‍ ഈ പ്രശ്‌നത്തില്‍ ഉള്‍പ്പെട്ടു കിടക്കുന്നു. എന്തു സംഭവിച്ചാലും ഞാന്‍ എന്റെ മാതാപിതാക്കളുടെ തീരുമാനമനുസരിച്ച് മുന്നോട്ടു പോകും''. 

വിവാഹമോചനവാര്‍ത്തയെ കുറിച്ച് വിജയ്‌യുടെ പ്രതികരണം ഇങ്ങനെയായിരുന്നു എന്നാല്‍ അമലപോള്‍ ഈ വിഷയത്തില്‍ ഇതു വരെ പ്രതികരിച്ചിട്ടില്ല.

2011ല്‍പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ വിജയ് യുമായി പ്രണയത്തിലാകുന്നത്. 

ജൂണ്‍ 7ന് വിവാഹ നിശ്ചയം കഴിഞ്ഞ് 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഷാജഹാനും പരീക്കുട്ടിയുമാണ് അമലാ പോള്‍ അവസാനമായി അഭിനയിച്ച ചിത്രം. 

അമ്മകണക്ക് ആണ് അമല അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. ധനുഷ് നായകനാകുന്ന വട ചെന്നൈയില്‍ അഭിനയിക്കാനുള്ള തിരക്കിലാണ് ടിയിപ്പോള്‍. സുദീപ് നായകനാകുന്ന തെലുങ്ക് ചിത്രത്തിലും അമല അഭിനയിക്കും. 

എ.എല്‍ വിജയ് യുടെ പുതിയ ചിത്രം ഡെവിള്‍ ഉടന്‍ തന്നെ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതില്‍ പ്രഭുദേവയാണ് നായകന്‍. 

അമലാ പോളിന്റെ സഹോദരന്‍ അഭിജിത് പോള്‍ വില്ലന്‍ കഥാപാത്രമായി എത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക