Image

കബാലി: രജനിയുടെ പ്രതിഫലം എത്രയെന്നോ

Published on 26 July, 2016
കബാലി: രജനിയുടെ പ്രതിഫലം എത്രയെന്നോ
ലോകമെമ്പാടുമുള്ള രജനീകാന്തിന്റെ ആരാധകരും പ്രേക്ഷകരും കബാലി ഒരാഘോഷമാക്കി മാറ്റിക്കഴിഞ്ഞു. വന്‍മുതല്‍മുടക്കില്‍ ചിത്രീകരിച്ച ബ്രഹമാണ്ഡ ചിത്രം തികച്ചും റിയലിസ്റ്റിക്കായി തന്നെ പാ രഞ്ജിത്ത് എന്ന സംവിധായകന്‍ ചിത്രീകരിച്ചിട്ടുണ്ട്. ആദ്യദിനങ്ങളിലെ റെക്കോര്‍ഡ് കളക്ഷന്‍ തന്നെ കോടികളാണ്. അതിവേഗം ആയിരം കോടി ക്‌ളബ്ബിലേക്ക് കുതിക്കുകയാണ് കബാലി. റിലീസിങ്ങിനു മുമ്പു തന്നെ മുതല്‍മുടക്ക് തിരിച്ചു പിടിച്ച സിനിമകൂടിയാണ് കബാലി.

കബാലിയുടെ ഈ വിശേഷങ്ങള്‍ക്കൊപ്പം പ്രേക്ഷകര്‍ അറിയാന്‍ ആഗ്രഹിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ചിത്രത്തില്‍ ടൈറ്റില്‍ റോള്‍ അവതരിപ്പിച്ച രജനീകാന്തിന്റെ പ്രതിഫലം. 110 കോടി രൂപയായിരുന്നു കബഹാലിയുടെ മുതല്‍മുടക്ക്. അതില്‍ 35 കോടിയായിരുന്നു രജനീകാന്തിന്റെ പ്രതിഫലം. ഇതുകേട്ട് അത്ഭുതപ്പെടേണ്ട. കാരണം കബാലിയുടെ ലഭവിഹിതത്തില്‍ ഒരു നിശ്ചിത ശതമാനവും രജനിക്കുള്ളതാണ്.

രജനിചിത്രങ്ങള്‍ തിയേറ്റുകളില്‍ നിന്നു കോടികള്‍ വാരാന്‍ തുടങ്ങിയതോടെയാണ് രജനിയും തന്റെ പ്രതിഫല കാര്യത്തില്‍ പുതിയ വഴി സ്വീകരിച്ചു തുടങ്ങിയത്. പ്രതിഫലത്തിനു പുറമേ ചിത്രത്തിനു ലഭിക്കുന്ന ലാഭവിഹിതത്തില്‍ ഒരു വീതവും രജനിക്കു ലഭിക്കും. എന്നാല്‍ ചിത്രം പരാജയപ്പെട്ടാല്‍ പ്രതിഫലം തിരികെ നല്‍കാനും രജനി മടിക്കാറില്ല. അങ്ങനെയും ഒരു നന്‍മ രജനിക്കുണ്ട്.

കബാലിയുടെ ആദ്യ ആഴ്ചയിലെ കളക്ഷന്‍ റെക്കോര്‍ഡ് നേട്ടമുണ്ടാക്കുമെന്ന് ഇതിനോടകം റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി കഴിഞ്ഞു. അങ്ങനെയാണെങ്കില്‍ ആ ലാഭത്തില്‍ നിന്നും 45 കോടി രജനിക്കു നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതു സംഭവിക്കുമെങ്കില്‍ ഒരു ചിത്രത്തിനു വേണ്ടി മാത്രം രജനി വാങ്ങുന്ന പ്രതിഫലം 80 കോടി രൂപയാകും.

വി. ക്രിയേഷന്‍സിന്റെ ബാനറില്‍ കൈപുലി. എസ്.താനുവാണ് കബാലിയുടെ നിര്‍മാതാവ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക