Image

ദശരഥന്‍­ -ഒരു പാഠം (രാമായണ ചിന്ത­കള്‍ 9)

Published on 25 July, 2016
ദശരഥന്‍­ -ഒരു പാഠം (രാമായണ ചിന്ത­കള്‍ 9)
ഒരു കൃതിയിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സില്‍ പ്രതിക്ഷിണം വളരുന്നുണ്ടങ്കില്‍ ആ കൃതി വിജയമാണെന്ന് സാമാന്യമായി പറയാം .അങ്ങനെ ഉള്ള ഒരേയൊരു രാമായണത്തിലെ കഥാപാത്രാവിഷ്കരണം വാല്മീകി എത്ര കരുതിക്കുട്ടിയാണ് ചെയ്തിരിക്കുന്നത്.അങ്ങനെ ഉള്ള ചില കഥാപാത്രങ്ങളില്‍ ഒന്നാണ് രാമായണത്തിലെ ദശര­ഥന്‍ .

സമ്പത്തും അധികാരവും ഉണ്ടായാല്‍ സുഖമായി എന്നു ചിന്തിക്കുന്നവരോട് ദശരഥജീവിതം കാണിച്ചു തരുന്നത് മറ്റൊന്നാണ്.സമ്പത്തുകൊണ്ടൊന്നും സുഖം ഉണ്ടാവില്ല എന്ന്­! കാരണം സമ്പത്തും അധികാരവും വേണ്ടുവോളം ഉണ്ടായിരുന്നിട്ടും ദശരഥ മഹാരാജാവിനു എന്നും ദുഃഖം തന്നെ ആയിരുന്നു.തന്റെ ആദ്യ ദുഃഖം തനിക്ക്­ പുത്രനില്ല എന്നതായിരുന്നു.കൗസല്യയില്‍ വംശാഭിവൃദ്ധിയുടെ വിത്ത്­ മുളയ്ക്കുന്നത്­ കാണാതായപ്പോള്‍ ദശരഥന്‍ സുമിത്രയെ സ്വന്തമാക്കി .ഫലമുണ്ടായില്ല .പിന്നീട് യൗവനത്തിന്റെ അന്ത്യഘട്ടത്തില്‍ എത്തിയ ദശരഥന്‍ കൈകേയി എന്ന യൗവനയുക്തയായ സ്ത്രീയേയും വംശാഭിവൃദ്ധിക്കായി വേട്ടു. അവിടെയും ഫലമുണ്ടായില്ല . ദശരഥന്‍ ദുഃഖിതനായി. ഇങ്ങനെ, മൂന്നു ഭാര്യമാരുണ്ടായിട്ടും പുത്രഭാഗ്യം ഇല്ലാത്തവനായി ദുഃഖിക്കുന്ന പുരുഷനായാണ്­ അയോധ്യാപതിയായ ദശരഥന്‍ അധ്യാത്മരാമായണത്തില്‍ ആദ്യമായി കടന്നുവരുന്നത്­. “പുത്രന്മാരില്ലായ്കയാലെനിക്ക്­ രാജ്യാദിസമ്പത്തു സര്‍വവും ദുഃഖപ്രദമെന്നറിഞ്ഞാലും” എന്നതാണ്­ ദശരഥന്റേതായി അധ്യാത്മരാമായണത്തില്‍ കാണുന്ന ആദ്യത്തെ വാക്കുകള്‍.

എത്രയോ കാലം മുമ്പേ ബഹുഭാര്യാത്വം ഭാരതത്തില്‍ നിലവിലുണ്ടായിരുന്നു എന്നതിന്റെ ആധികാരിക സാക്ഷ്യമാണ്­ ശ്രീരാമപിതാവായ രാജാദശരഥന്റെ ജീവി­തം.

കുല ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ ഉപദേശം മാനിച്ച്­, ഋഷ്യശൃംഗനെ വരുത്തി നടത്തിയ പുത്രകാമേഷ്ടി യജ്ഞഫലമായി രാജാദശരഥനു നാല്­ പുത്രന്മാര്‍ ഉണ്ടായി. കൗസല്യയില്‍ ശ്രീരാമന്‍, കൈകേയില്‍ ഭരതന്‍, സുമിത്രയില്‍ ലക്ഷ്മണനും ശത്രുഘ്‌നനും. ആഗാര്‍ഹിച്ചു മക്കളുണ്ടായിട്ടു എന്തുകാര്യം ?പിന്നീട് രാമായണത്തില്‍ കാണുന്നത്­ പുത്രന്മാരെച്ചൊല്ലിയുള്ള ദുഃഖത്താല്‍ നീറിനീറി മരിക്കുന്ന ദശരഥനെയാണ്­. ഭരത­ശത്രുഘ്‌നന്മാര്‍ കേകയ രാജ്യത്തും രാമലക്ഷ്മണന്മാര്‍ കാട്ടിലേക്കും പോയി. മക്കള്‍ നാല്‍വരും അടുത്തില്ലാത്ത അവസരത്തിലാണ്­ പുത്രദുഃഖത്താല്‍ നീറിനീറി ദശരഥ രാജാവു ഇഹലോകവാസം വെടിയുന്നത്­. അതിനാല്‍ പുത്രന്മാരില്ലാത്ത ദുഃഖവും പുത്രന്മാര്‍ ഉണ്ടായതിനാലുണ്ടായ ദുഃഖവും ഒരുപോലെ വേട്ടയാടിയ ഒരു ജന്മമാണ്­ ദശരഥന്റെത്.എങ്കിലും എല്ലാ കുടുംബങ്ങളിലും അച്ഛന്മാര്‍ അനുഭവിക്കുന്ന ചില മാനസിക തലങ്ങള്‍ വാല്മീകി ദശരഥന്‍ എന്ന പ്രൗഢമായ കഥാപാത്രത്തിലൂടെ നമുക്ക് കാട്ടി തരുന്നു .
ദശരഥന്‍­ -ഒരു പാഠം (രാമായണ ചിന്ത­കള്‍ 9)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക