Image

എഴുത്തച്ഛന്‍ സുമിത്രയെയും ഊര്‍മ്മിളയെയും എന്തിനിത്ര നിശബ്ദരാക്കി ?(രാമായണചിന്തകള്‍ -7)

Published on 23 July, 2016
എഴുത്തച്ഛന്‍ സുമിത്രയെയും ഊര്‍മ്മിളയെയും എന്തിനിത്ര നിശബ്ദരാക്കി ?(രാമായണചിന്തകള്‍ -7)
രാമായണത്തില്‍ തങ്ങളുടെ കര്‍മ്മ തലത്തില്‍ അധികാരങ്ങളും അവകാശങ്ങളും തീരുമാനങ്ങളും സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് എല്ലാവരും തിരഞ്ഞെടുക്കുന്നുണ്ട് .അതിനെല്ലാം അവര്‍ക്കോ അവരെ സൃഷ്ടിച്ചവര്‍ക്കോ അവരുടെതായ ന്യായീകരണങ്ങളും ഉണ്ട് .ഒരു സര്ഗാത്മക സൃഷ്ട്ടി ആകുമ്പോള്‍ അങ്ങനെ വേണം താനും .എന്നാല്‍ ചില കഥാപാത്രങ്ങള്‍ അവര്‍ അര്‍ഹിക്കുന്ന തലത്തിലേക്ക്   ഉയരാതെ പോകുന്നു എന്ന് മാത്രമല്ല അവര്‍ക്കൊരിക്കലും നല്കാന്‍ പാടില്ലാത്തവിധം അഗന്യകൊടിയിലേക്ക്  തള്ളിപോകുകയും ചെയ്യുന്നു .മനുഷ്യജീവിതത്തില്‍ ഇത് സംഭവിക്കാമെങ്കിലും ഏതു പ്രതിഭയുടെയും സര്‍ഗാത്മക സൃഷ്ടിയില്‍  കഥാപാത്രങ്ങളുടെ മാനസികവ്യാപാരങ്ങള്‍ക്ക്  അനുസരിച്ച് തുല്യത ഉന്ദാകനമെന്നിരിക്കെ രാമായണം കിളിപ്പാട്ടില്‍ ചില കഥാപാത്രങ്ങള്‍ മട്ടുകധാപാത്രങ്ങളുടെ തള്ളിക്കയറ്റത്തില്‍അകാരണമായി പിറകോട്ടു വലിച്ചിഴയ്ക്കപ്പെട്ടതായി കാണാം .ഈ സാഹചര്യത്തില്‍ നിന്ന് വേണം രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളെ കാണേണ്ടത് . ഉദാഹരണം സുമിത്രയും ഊര്‍മ്മിളയും. 

ദശരഥന്റെ രണ്ടാമത്തെ ഭാര്യയാണ് സുമിത്ര .കാശിരാജാവിന്റെ പുത്രി .ഇത്രയും നിശബ്ദയായ ഒരു സ്ത്രീ കഥാപാത്രം രാമായണത്തില്‍ വേറെ ഇല്ല .ഒരാള് അനാവശ്യമായി സംസരിക്കാത്തതുകൊണ്ടോ നിസഹായത മൂലം എല്ലാം സഹിക്കുന്നതുകൊണ്ടോ ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാകകണ മെന്നില്ല .ഒരു സ്ത്രീയുടെ അല്ലെങ്കില്‍ പുരുഷന്റെ വ്യകതിത്വം മറ്റു പല തലങ്ങളിലുമാണ് പടര്‍ന്നു കിടക്കുന്നത് .ജീവിതത്തിലെ നിര്‍ണ്ണായക പ്രതിസന്ധികളില്‍ കൈകൊള്ളുന്ന ഉചിതമായ തീരുമാനങ്ങള്‍ ,മാനസികമായ ഉന്നതി ,അഭിജാതമായ വാക്കും പ്രവര്‍ത്തിയും ഇതെല്ലാമാണ് ഒരാളുടെ വ്യക്തിത്വത്തെ  നിര്ന്നയിക്കുന്ന ഘടകങ്ങള്‍.  ഇവിടെയാണ് സുമിത്രയുടെയും ഊര്മ്മിളയുടെയും പ്രസക്തി .അമ്മായിഅമ്മയും മരുമകളും .ഭര്‍ത്താവിന്റെ കൂടെ ജീവിച്ചതിലും കൂടുതല്‍ കാലം ഊര്‍മ്മിള  അമ്മായിഅമ്മയായ സുമിത്രയോടോപ്പമാണ് കഴിഞ്ഞത് .ഇന്ന് ഭര്‍ത്താവില്ലാതെ ഒരു നിമിഷംപോലും അമ്മായിഅമ്മയുടെ  അടുത്തുനില്ക്കാന്‍ മരുമകളോ മകനില്ലാതെ ഒരുദിവസംപോലും മരുമകളെ സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ അമ്മായിഅമ്മയോ  സമ്മതിക്കാത്ത ആധുനികകാലത്തെ ഓര്‍ക്കുക..അപ്പോഴാണ് ഏതാണ്ട് ജീവിതകാലമത്രെയും ഈ രണ്ടു പേരും ഒരു കലശലും കൂടാതെ   സ്വരത്തിന് മറുസ്വരമില്ലാതെ ഏകമനസോടെ കൊസലത്ത് കഴിഞ്ഞുകൂടിയത് .

എങ്ങനെയാണിത് സാധിച്ചത് ?.ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളില്‍ അവര്‍ സ്വീകരിച്ച നിലപാടുകള്‍ തന്നെയാണിതിനു കാരണം ...കൈകേകിയാകാനോ സീതയാകാനൊ ഒരു നിമിഷം പോലും ആഗ്രഹിക്കാത്ത ഈ രണ്ടു കഥാപാത്രങ്ങളെ എഴുത്തച്ഛന്‍ എന്തിനിത്ര നിശബ്ദരാക്കി എന്നാണു എന്റെ ചോദ്യം  .സീതയുടെ കഥ മാത്രമല്ല രാമായണം സുമിത്രയുടെയും ഊര്‍മ്മിളയുടെയും കഥകൂടിയാണ് .


എഴുത്തച്ഛന്‍ സുമിത്രയെയും ഊര്‍മ്മിളയെയും എന്തിനിത്ര നിശബ്ദരാക്കി ?(രാമായണചിന്തകള്‍ -7)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക