Image

വള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായി

Published on 12 July, 2016
വള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായി
മയാമി: അധികം പേരും അറിഞ്ഞില്ലെങ്കിലും ഫോമാ കണ്‍വന്‍ഷനെ ആകര്‍ഷകമാക്കിയത് വള്ളംകളിയാണ്. കണ്‍വന്‍ഷന്‍ വേദിയില്‍ നിന്ന് ഇരുപത് മൈല്‍ അകലെയുള്ള ടി.വൈ പാര്‍ക്ക് ലേക്കില്‍ നടന്ന മത്സരത്തില്‍ നാലു ടീമുകള്‍ പങ്കെടുത്തു.

മയാമി കേരളാ ഡ്രാഗണ്‍സ് ഒന്നാമതെത്തിയപ്പോള്‍ (സമയം 1.28.55), 11 സെക്കന്‍ഡിന്റെ വ്യത്യാസവുമായി ന്യൂയോര്‍ക്ക് ഭാരത് ബോട്ട് ക്ലബിന്റെ വള്ളവുമെത്തി.

എന്നാല്‍ തുടക്കത്തില്‍ ഒരു വള്ളപ്പാടകലെ തങ്ങള്‍ മുന്നിലായിരുന്നുവെന്നും തങ്ങളെ തിരിച്ചു വിളിക്കുകയായിരുന്നെന്നും ന്യൂയോര്‍ക്ക് ടീം ആരോപിച്ചു. എതിര്‍ ടീമിന്റെ ട്രെയ്‌നര്‍ ആണു തങ്ങളുടെ അമരത്ത് നിന്നിരുന്നതെന്നും അവര്‍ പറഞ്ഞു.

വാഗ്വാദം മൂര്‍ച്ഛിച്ചപ്പോള്‍ അമേരിക്കക്കാരനായ റഫറി അന്തിമ വിധി പ്രഖ്യാപിച്ചു. മയാമി ഡ്രാഗണ്‍സ് തന്നെ വിജയി. അന്താരാഷ്ട്ര മത്സരങ്ങളിലൊക്കെ വിധി നിര്‍ണ്ണയിക്കുന്നത് അങ്ങനെയാണ്.

ന്യൂയോര്‍ക്ക് അത് അംഗീകരിക്കാന്‍ വിസമ്മതിച്ചതോടെ ഫോമാ മുന്‍ പ്രസിഡന്റും ആറന്മുള വള്ളംകളിയുടെ സാരഥിയുമായ ശശിധരന്‍ നായര്‍ ഇടപെട്ടു. ഒന്നാം സമ്മാനത്തിനു ശശിധരന്‍ നായര്‍ നല്‍കാമെന്നേറ്റത് 2500 ഡോളറാണ്. ട്രോഫിയും ഈ തുകയും മയാമി ഡ്രാഗണ്‍സിനു ലഭിക്കുമെന്നദ്ദേഹം പറഞ്ഞു. അതിനു പുറമെ 2500 ഡോളര്‍ പ്രത്യേക സമ്മാനമായി ഭാരത് ബോട്ട് ക്ലബിനും നല്‍കാമെന്നദ്ദേഹം പ്രസ്താവിച്ചതോടെ രണ്ടു കൂട്ടരുടേയും വിജയാഹ്ലാദത്തില്‍ പാര്‍ക്ക് പ്രകമ്പനം കൊണ്ടു.

സെക്കന്‍ഡ് റണ്ണര്‍ അപ്പായി മലയാളി അസോസിയേഷന്‍ ഓഫ് ടാമ്പ (മാറ്റ്) വിജയിച്ചു. ഒരുമ ഓര്‍ലാന്റോ ആണ് നാലാമത്തെ ടീം.

ആറന്മുള മേലുക്കരക്കാരനെന്ന നിലയില്‍ വള്ളംകളി തന്റേയും രക്തത്തിലുണ്ടെന്ന് ശശിധരന്‍ നായര്‍ പറഞ്ഞു. അരനൂറ്റാണ്ടിലേറെയായി വള്ളംകളിയില്‍ നാട്ടില്‍ പങ്കെടുക്കുന്നവരും വിവിധ ടീമുകളിലുണ്ടായിരുന്നു. നെഹ്‌റു ട്രോഫി വള്ളംകളിക്ക് പായിപ്പാട് ചുണ്ടന്റെ ക്യാപ്റ്റനായിരുന്നു ഭാരത് ബോട്ട് ക്ലബിന്റെ ക്യാപ്റ്റന്‍ രാധാകൃഷ്ണപിള്ള. ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ഡ്രാഗണ്‍ ബോട്ട് റേയ്‌സില്‍ ഭാരത് ബോട്ട് ക്ലബ് പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരമാണത്.

നീരേറ്റുപുറം ബോട്ട് റേസിന്റെ സാരഥിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ വിക്ടര്‍ ടി. തോമസ് മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. ജാതിമത ഭിന്നതകളൊന്നുമില്ലാത്ത മലയാളിയുടെ ഐക്യത്തിന്റെ പ്രതീകമാണ് വള്ളംകളിയെന്ന് വിക്ടര്‍ ടി. തോമസ് ചൂണ്ടിക്കാട്ടി. അമേരിക്കയിലും നാട്ടിലെ ആവേശം മലയാളിക്കു കൈമോശം വന്നിട്ടില്ലെന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഫോമാ സെക്രട്ടറി ഷാജി ഏഡ്വേര്‍ഡ്, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോയി കുറ്റിയാനി, ട്രഷറര്‍ ജോയി ആന്റണി, വള്ളം കളി കമ്മിറ്റി ചെയര്‍ ജോണറ്റ് സെബാസ്റ്റ്യന്‍, ഫോമാ ജോ. സെക്രട്ടറി സ്റ്റാന്‍ലി വര്‍ഗീസ്, വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജോര്‍ജ് സെബാസ്റ്റ്യന്‍ ആയിരുന്നു ഡ്രാഗണ്‍സിന്റെ ക്യാപ്റ്റന്‍. ടോണ്‍സണ്‍ മാത്യു, ഷിബു ജോസഫ്, സിനോ ജോസ്, ടോം ജോര്‍ജ്, ബോബി മാത്യു, റെജി സെബാസ്റ്റ്യന്‍, സജി സക്കറിയാസ്, ശ്രീജിത്ത് കാര്‍ത്തികേയന്‍, മിഥുന്‍ ജോണി, സോണി ജോര്‍ജ്, അനിഷ് ജോര്‍ജ്, മാത്യു ജോസഫ്, മനോജ് ഏബ്രഹാം, ലിന്‍സ് മാത്യു, ഷാലറ്റ് വര്‍ഗീസ്, ജിതേഷ് ജോസഫ്, റോബിന്‍ ആന്റണി, സജി ദേവസ്യ, സജു ജോര്‍ജ്, തോമസ് ജോര്‍ജ്, വേണുഗോപാല്‍, സാം പാറത്തുണ്ടിയില്‍, ജോമി ജോസഫ്, ജെറാള്‍ഡ് പെരേര, ജോസ് വെമ്പാല, വിജി നാഗനൂലില്‍, രൂപിന്‍ കോയിക്കര, ഷിജു കല്പടിക്കല്‍ എന്നിവരായിരുന്നു കേരള ഡ്രാഗണ്‍സ് ടീം.

അലക്‌സ് തോമസായിരുന്നു ന്യൂയോര്‍ക്ക് ടീം മാനേജര്‍. രാധാകൃഷ്ണന്‍ കുഞ്ഞുപിള്ള ക്യാപ്റ്റനും, അബ്രഹാം തോമസ്, വിശ്വനാഥന്‍ കുഞ്ഞുപിള്ള, സാജു കോയിത്തറ, വിശാല്‍ വിജയന്‍, ജോണ്‍ കുസുമാലയം, ചെറിയാന്‍ വര്‍ഗീസ്, ജോണ്‍ കെ. ജോര്‍ജ്, വിഷ്ണു, ജോസ്, മാര്‍ട്ടിന്‍, കോശി ചെറിയാന്‍, ബിജു മാത്യു, സജി താമരവേലില്‍, മനോജ്, കൃഷ്ണരാജ്, വിമല്‍ സെന്‍, ബിജോ ജോര്‍ജ് കുര്യന്‍ തുടങ്ങിയവരായിരുന്നു ടീമില്‍. 
വള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായിവള്ളംകളി ഫോമാ കണ്‍വന്‍ഷന് തിലകക്കുറിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക