Image

ഫോമയില്‍ സമവായം വേണം; വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി: റെജി ചെറിയാന്‍

Published on 10 July, 2016
ഫോമയില്‍ സമവായം  വേണം; വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി: റെജി ചെറിയാന്‍
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫോമയില്‍ സമന്വയം   ആവശ്യമാണെന്നും എല്ലാ വിഭാഗം വ്യക്തികളുടെയും നന്മകളെ സ്വീകരിക്കുവാനും, അവരെ ഒപ്പം കൂട്ടുവാനും ഫോമയ്ക്കു സാധിക്കണമെന്നും ഫോമാ ഫ്‌ലോറിഡാ റീജിയണല്‍ വൈസ് പ്രസിഡന്റ് റെജി ചെറിയാന്‍ അഭിപ്രായപ്പെട്ടു. തന്നെ തെരഞ്ഞെടുത്ത പ്രതിനിധികള്‍ക്ക് നന്ദി രേഖപ്പെടുത്തുന്നു. തുടര്‍ന്നും റീജ്യന്റെയും സംഘടനയുടെയും പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ എല്ലാ മലയാളികളുടെയും പിന്തുണ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫോമാ ഒരു തെരഞ്ഞെടുപ്പ് സംഘടന ആയി മാറരുത്. അതിനു ഫോമയില്‍ സമന്വയം ഉണ്ടാകണം. അതിനു നേതാക്കള്‍ ഒറ്റകെട്ടായി പ്രവര്‍ത്തിക്കണം. അതിനു എല്ലാവരും സഹകരിച്ചു പ്രവര്‍ത്തിക്കണം. 2006 ല്‍ ഉണ്ടായ പിളര്‍പ്പും കോടതിയുമൊക്കെ കണ്ട വ്യക്തി എന്ന നിലയില്‍ അത്തരം സാഹചര്യങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ തുടക്കം മുതല്‍ എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ എല്ലാ റീജിയനുകളില്‍ നിന്നും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം. ഈ സ്പിരിറ്റ് തുടര്‍ന്നു കൊണ്ടു പോയാല്‍ അതു സാധിക്കും. മികച്ച ഒരു റ്റീം ആയി പ്രവര്‍ത്തിച്ചാല്‍ ഈ മുന്നേറ്റം തുടരാം.

റീജിയനുകളുടെ പ്രവര്‍ത്തനമാണ് ഫോമയുടെ ശക്തി എന്നും ഈ അവസത്തില്‍ തിരിച്ചറിയുന്നു. ഈ വലിയ ഉത്തരവാദിത്വത്തിനു അവസരം നല്‍കിയ നാഷണല്‍ കമ്മിറ്റി നേതാക്കളെും ഹൃദയംഗമമമായ നന്ദി അറിയിക്കുന്നു.

ഫോമയുടെ പത്തുവര്‍ഷത്തെ ചരിത്രം തിരുത്തി എഴുതിയ കണ്‍വന്‍ഷന്‍ ആണ് ഫ്‌ലോറിഡയില്‍ നടന്നത്. പങ്കെടുത്ത അംഗ സംഘടനകളുടെ ബലമാണ് ഫോമയുടെ വിജയത്തിനാധാരം. അംഗസംഘടനകളുടെ കുടുംബ സാന്നിധ്യം ഫോമയുടെ കണ്‍വന്‍ഷന്റെ വിജയത്തിന് ഏറെ ഗുണം ചെയ്തു.

പരമാവധി കുടുംബങ്ങള്‍ പങ്കെടുത്തത്തിലും സന്തോഷമുണ്ട്. ഇതു ചിക്കാഗോയിലും ആവര്‍ത്തിക്കണം ഫോമയുടെ പുതു റീജിയനുകള്‍ ശക്തിയായെങ്കില്‍ മാത്രമേ സംഘടന ശക്തിയാവുകയുള്ളു. അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുരുകയാണ് തന്റെ ലക്ഷ്യം. ഫ്‌ലോറിഡാ റീജിയന്‍ തന്റെ നേതൃത്വത്തില്‍ ഫോമയുടെ ഭാഗമാകുമ്പോള്‍ കുടുംബങ്ങളെ ഫോമയിലേക്കു ആകര്‍ഷിക്കുവാന്‍ വേണ്ട പദ്ധതികള്‍ ഫോമാ നേതാക്കളുമായി ചേര്‍ന്നു ആലോചിച്ചു നടപ്പാക്കാകും.

യുവജനങ്ങളുടെ കലാ, കായിക, സാമൂഹ്യ രംഗങ്ങങ്ങളിലുള്ള പ്രതിഭ റീജിയന്‍ പുറത്തു കൊണ്ടുവരികയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ലോക്കല്‍ അസോസിയേഷനുമായി യോജിച്ചു പ്രവര്‍ത്തിക്കുക മാത്രമല്ല ഫോമയ്ക്കു അംഗസംഘടനകളുമായി ഒരു ബന്ധം ഉണ്ടാക്കിയെടുക്കുക എന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും.

അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മ' യുടെ സ്ഥാപകരില്‍ ഒരാളായ റജി ചെറിയാന്‍.

25 വര്‍ഷത്തെ സംഘടനാപാരമ്പര്യമാണ് റജിചെറിയാന്റെ കൈമുതല്‍ . കേരളാ കൊണ്ഗ്രസ്സ് പ്രവര്‍ത്തകന്‍, കെ എസ് സി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ..രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമാകുന്ന 1990 കാലഘട്ടത്തില്‍ അമേരിക്കയില്‍ എത്തി. പിന്നീട് വെസ്‌ററ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്‍ കമ്മറ്റി മെമ്പര്‍ ആയി. 2002 ല്‍ അറ്റലാന്റയില്‍ വന്നു. കേരളാ കള്‍ച്ചറല്‍ അസ്സോസ്സിയേഷന്‍ മെമ്പര്‍, 2008 ല്‍ ഗാമയുടെ പ്രസിഡന്റ്.

2010 ല്‍ ഗാമയില്‍ നിന്നു പടിയിറക്കം. അങ്ങനെ ഇരുപത്തി എട്ടു പേരുമായി 'അറ്‌ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍ അമ്മ' യ്ക്കു തുടക്കം. ചിട്ടയായ പ്രവര്‍ത്തനം. 1993 മുതല്‍ ഫൊക്കാനയില്‍ പ്രവര്‍ത്തിച്ചു സജീവമായി നില്‍ക്കുന്ന സമയത്താണ് ഫൊക്കാനയില്‍ പിളര്‍പ്പുണ്ടാകുകയും ഫോമയുടെ രൂപീകരണവും. അപ്പോള്‍ ഫോമയിലേക്കു മാറി.

ഭാര്യ ആനി, രണ്ടു മക്കള്‍ . മകള്‍ അധ്യാപിക, മകന്‍ എന്‍ജിനിയറിങ്ങിന് പഠിക്കുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക