Image

നീനാ പനക്കലിനു അംഗീകരത്തിന്റെ പൊന്‍ തൂവലായി ഫോമാ സാഹിത്യ പുരസ്‌കാരം

Published on 10 July, 2016
നീനാ പനക്കലിനു അംഗീകരത്തിന്റെ പൊന്‍ തൂവലായി ഫോമാ സാഹിത്യ പുരസ്‌കാരം
മയാമി: അമേരിക്കയിലെ ഏറ്റവും മികച്ച മലയാള നോവലിസ്റ്റ് എന്നു വിശേഷിപ്പിക്കാവുന്ന നീന പനക്കലിനു ഫോമാ സാഹിത്യ അവാര്‍ഡ് അംഗീകാരത്തിന്റെ മറ്റൊരു പൊന്‍ തൂവലായി.

തിരുവനന്തപുരത്തു പേട്ടയില്‍ ജനിച്ചു. തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്നു ബിരുദം. കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ജോലി ചെയ്തിരുന്നു. 1981 മേയ് മാസത്തില്‍ അമേരിക്കയില്‍ കുടിയേറി. ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ ഓഫ് ഫിലഡെല്‍ഫിയായിലെ റിസര്‍ച്ച് വിഭാഗത്തില്‍ പാര്‍ട്ട് ടൈം സീനിയര്‍ വിഭാഗത്തില്‍ പാര്‍ട്ട് ടൈം സീനിയര്‍ റിസേര്‍ച്ച് ഓഫീസറായി ജോലി ചെയ്തു. 

കോളേജില്‍ പഠിക്കുമ്പോഴേ കഥകളെഴുതിത്തുടങ്ങിയിരുന്നു. അമേരിക്കയില്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ കഥകള്‍ എഴുതുന്നു. ചെറുകഥ, നോവല്‍ മത്സരങ്ങളല്‍ പങ്കെടുക്കുകയും സമ്മാനിതയാവുകയും ചെയ്തിട്ടുണ്ട്. ആദ്യത്തെ നോവലായ 'സ്വപ്നാടനം' കൈരളി ടി.വി. 'സമ്മര്‍ ഇന്‍ അമേരിക്ക' എന്ന സീരിയല്‍ ആക്കി. ഇലത്തുമ്പിലെ തുഷാരബിന്ദുവായി (നോവല്‍), സന്മനസ്സുള്ളവര്‍ക്കു സമാധാനം (ചെറുകഥാസമാഹാരം), ഒരു വിഷാദഗാനം പോലെ (ചെറുകഥാസമാഹാരം), മഴയുടെ സംഗീതം (ചെറുകഥാസമാഹാരം), മല്ലിക (നോവല്‍), നിറമിഴികള്‍ നീലമിഴികള്‍ (നോവല്‍) എന്നിവ പ്രസിദ്ധപ്പെടുത്തി. 

ഭര്‍ത്താവ് ശ്രീ.ജേക്കബ് പനയ്ക്കല്‍
മക്കള്‍ അബു, ജിജി, സീന
മരുമക്കള്‍ മനീഷ, അനീത, വിനു 
നീനാ പനക്കലിനു അംഗീകരത്തിന്റെ പൊന്‍ തൂവലായി ഫോമാ സാഹിത്യ പുരസ്‌കാരം
നീനാ പനക്കലിനു അംഗീകരത്തിന്റെ പൊന്‍ തൂവലായി ഫോമാ സാഹിത്യ പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക