Image

സാജന്‍ കുര്യന്‌ ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ്

Published on 09 July, 2016
സാജന്‍ കുര്യന്‌   ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ്
മയാമി ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ് നേടിയ സാജന്‍ കുര്യന്‍ ഫ്‌ളോറിഡയിലെ തൊണ്ണൂറ്റിരണ്ടാമത് ഡിസ്ട്രിക്ടില്‍ നിന്നു സ്റ്റേറ്റ് ഹൗസിലേക്ക് മത്സരിക്കുന്നു.

സാജന്‍ കുര്യന് വിജയിച്ചാല്‍ താന്‍ അമേരിക്കയിലെ എല്ലാ മലയാളികളുടേയും പ്രതിനിധിയായി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പു നല്‍കി. 

മയാമിയോട് തൊട്ടടുത്തുള്ള ബ്രോവാര്‍ഡ് കൗണ്ടിയിലെ ഫോര്‍ട്ട് ലോഡല്‍ഡേല്‍, പൊമ്പാനോ ബീച്ച് തുടങ്ങിയ ഭാഗങ്ങള്‍ ചേര്‍ന്ന ഡിസ്ട്രിക്ടില്‍ 87,000 വോട്ടര്‍മാരുണ്ട്. അതില്‍ പത്തുശതമാനം ഇന്ത്യക്കാര്‍.

ഓഗസ്റ്റ് 30നു നടക്കുന്ന പ്രൈമറിയില്‍ സാജന്‍ അടക്കം അഞ്ചുപേരാണ്. നാലുപേരും ആഫ്രിക്കന്‍ അമേരിക്കക്കാര്‍. ഡിസ്ട്രിക്ടിലെ ഭൂരിപക്ഷം വോട്ടര്‍മാരും വെള്ളക്കാരാണ്. കറുത്തവര്‍ 30 ശതമാനം. വോട്ട് വിഭജിക്കപ്പെടുമ്പോള്‍ വിജയസാധ്യത ഏറെയാണെന്ന് സാജന്‍ പറയുന്നു. ലാറ്റിനോ, കരീബിയന്‍ വോട്ടര്‍മാരുടെ ഇടയിലും സാജന് ഗണ്യമായ പിന്തുണയുണ്ട്.

പ്രൈമറിയില്‍ പതിനായിരത്തിലേറെ വോട്ട് രേഖപ്പെടുത്താനിടയില്ല. അതിനാല്‍ മലയാളി സമൂഹം തുണച്ചാല്‍ തന്നെ വലിയ മാറ്റം ഉണ്ടാകും.

നാലു തവണ റെപ്രസന്റേറ്റീവായ വ്യക്തി ടേം ലിമിറ്റ് മൂലം ഒഴിവായ ഓപ്പണ്‍ സീറ്റാണിത്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഇല്ലാത്തതിനാല്‍ പ്രൈമറി ജയിക്കുന്നയാള്‍ സ്റ്റേറ്റ് റെപ്രസന്റേറ്റീവാകും.

സ്വാതന്ത്ര്യസമര സേനാനിയും എ.ഐ.സി.സി അംഗവുമായിരുന്നു സാജന്റെ പിതാവ്. ഗോവയിലും മുംബൈയിലും പ്രവര്‍ത്തിച്ചശേഷം പഠനത്തിനായാണ് 90കളില്‍ അമേരിക്കയില്‍ എത്തിയത്. ന്യൂയോര്‍ക്കിലും ടെക്‌സസിലും പ്രവര്‍ത്തിച്ചശേഷം ഫ്‌ളോറിഡയിലെത്തി.

രാഷ്ട്രീയ രംഗത്ത് ആരുമല്ലാത്തതിനാല്‍ നാം കടുത്ത അവഗണന നേരിടുന്നുവെന്ന് സാജന്‍ ചൂണ്ടിക്കാട്ടി.

ഫോമാ പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ റിപ്പബ്ലിക്കനാണെങ്കിലും പാര്‍ട്ടി മറന്നു തന്നെ പിന്തുണച്ചു. ആദ്യത്തെ ചെക്ക് തന്നത് അദ്ദേഹമാണ്.

ചെറു പ്രായത്തില്‍ ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ ജീവിതാന്ത്യം വരെ റിക്കാര്‍ഡില്‍ കിടക്കുന്നതിനെ താന്‍ അനുകൂലിക്കുന്നില്ല. അത്തരം റിക്കാര്‍ഡ് ഒഴിവാക്കണമെന്നതാണ് തന്റെ നിര്‍ദേശങ്ങളിലൊന്ന്. താന്‍ സെക്കന്‍ഡ് ചാന്‍സില്‍ വിശ്വസിക്കുന്നു.

പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തിക്കുന്നതില്‍ വിശ്വസിക്കുന്നയാളാണ് താന്‍. വളഞ്ഞ വഴികളോടും താത്പര്യമില്ല. വികലാംഗര്‍ക്ക് വീട് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. പക്ഷെ നമുക്ക് അവയൊന്നും അറിയില്ല. അതൊന്നും ഉപയോഗപ്പെടുത്തുന്നുമില്ല.

പ്രോ ബിസിനസ് ആണ് തന്റെ നിലപാട്. ഒരാളെയെങ്കിലും സഹായിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ കാര്യമായി കരുതുന്നു. തനിക്കും കുറവുകളുണ്ട്. അതിനാല്‍ നിര്‍ദേശങ്ങള്‍ എപ്പോഴും സ്വീകാര്യമാണ്.

ഇലക്ഷന്‍ രംഗത്തുവരാന്‍ കുടുംബാംഗങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ട്. ഭാര്യ ഐ.ടി രംഗത്ത് പ്രവര്‍ത്തിക്കുന്നു. 
സാജന്‍ കുര്യന്‌   ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ്സാജന്‍ കുര്യന്‌   ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ്സാജന്‍ കുര്യന്‌   ഫോമയുടെ കമ്യൂണിറ്റി ഔട്ട് റീച്ച് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക