Image

ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്

Published on 09 July, 2016
ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്
മയാമി: ഫോമയുടേ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ് നേടിയ ജോണ്‍ ടൈറ്റ ഫോമായുടേ മുന്‍ പ്രസിഡന്റു കൂടിയാണു.
എയറൊ കണ്ട്രോള്‍സ് അടക്കം ഏതാനും കകമ്പനികളുടേ ഉടമ

ഒരു പക്ഷെ ഫോമ എന്നപ്രസ്ഥാനം ജനമനസില്‍ സ്ഥാനം പിടിച്ചത് ജോണ്‍ ടൈറ്റസിന്റെ ഭരണകാലത്താണ്.

അദ്ദേഹം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് 25 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതി പ്രഖ്യാപിച്ചു. തിരുവല്ലയില്‍ നടന്ന കണ്‍വന്‍ഷനില്‍ വച്ച് 34 ഭവനരഹിതര്‍ക്ക് പുതിയ വീടുകളുടെ താക്കോലുകള്‍ നല്‍കി അവരെ സനാഥരാക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ വിവിധയിടങ്ങളിലായി അമേരിക്കന്‍ മലയാളി സുഹൃത്തുക്കള്‍ നിര്‍ദ്ദേശിക്കുന്നവര്‍ക്കും ഈ പദ്ധതിയില്‍ അദ്ദേഹം വീട് വച്ച് നല്‍കുവാന്‍ സന്നദ്ധത കാട്ടി.

ഒരു പക്ഷേ ഒരു പ്രവാസി മലയാളിയുടേതായി ഇത്രത്തോളം വലിയ ഒരു പ്രോജക്ട് കേരളത്തില്‍ ആദ്യമായിരുന്നു. ഇതില്‍ ശ്രദ്ധിക്കപ്പെടേണ്ട കാര്യം ഇതിന്റെ ക്രഡിറ്റ് ഫോമാ എന്ന സംഘടനയ്ക്കായിരുന്നു എന്നതാണ്. അവിടെയാണ് ഫോമയുടെ വളര്‍ച്ച ആരംഭിക്കുന്നത്.

തന്റെ വ്യവസായ സ്ഥാപനമായ 'എയ്‌റോ കണ്‍ട്രോള്‍സ്, എന്ന സ്ഥാപനത്തിന്റെ 25#ാ#ം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടപ്പാക്കിയ ജീവകാരുണ്യപ്രവര്‍ത്തനമായിരുന്നു എങ്കിലും ഫോമയുടെ ചരിത്രപരമായ ഉണര്‍വുകൂടിയായി മാറി ആ ഭവനദാന ചടങ്ങ്.

തിരുവല്ല താലൂക്കില്‍ ഇപ്പോള്‍ പ്രസിദ്ധമായ പ്രവാസികളുടെ നാടായ കുമ്പനാട് ജനിച്ച ജോണ്‍ടൈറ്റസ് ഇന്ന് അമേരിക്കയില്‍ അറിയപ്പെടുന്ന വ്യവസായ പ്രമുഖനാണ്. കഴിഞ്ഞ മുപ്പത്‌വര്‍ഷമായി അമേരിക്കന്‍ വ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന ജോണ്‍ടൈറ്റസ് സാമൂഹ്യ ജീവകാരുണ്യപ്രവര്‍ത്തനം പരസ്യങ്ങളില്ലാതെ നടത്തുന്ന വ്യക്തിയാണ്.

കഠിനമായ പ്രയത്‌നമാണ് അദ്ദേഹത്തിന്റെ ജീവരഹസ്യം. മനുഷ്യനെ അറിയുവാനും സമൂഹത്തിന് തന്നാലാവുന്നത് ചെയ്യുവാനും മനസുള്ള അദ്ദേഹം സഹജീവികള്‍ക്ക് സഹായത്തിനായി ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്. തന്റെ വീട്ടുപേരായ പുരയ്ക്കല്‍ എന്ന പേര് ചേര്‍ത്ത് 'പുരയ്ക്കല്‍ ചാരിറ്റി' എന്ന പേരിലാണ് സഹായം നല്‍കുക. എല്ലാ വര്‍ഷവും നല്ലൊരു തുക കേരളത്തിലെ വിവിധ വ്യക്തികള്‍ക്കായി സഹായധനമായി നല്‍കുന്നു.

ജോണ്‍ ടൈറ്റസിന്റെ തറവാട്ട് പേരാണ് 'കുമ്പനാട്' എന്നത്. ഈ പ്രദേശത്തെ പ്രബലമായ കുടുംബമായിരുന്നു ഇത്. ജനങ്ങള്‍ക്കിടയില്‍ ഈ വീടുമായുള്ള ബന്ധവും സമൂഹത്തില്‍ ഈ തറവാടിനുള്ള സ്ഥാനവും ആ പ്രദേശത്തെ മുഴുവന്‍ ഈ തറവാടിന്റെ പേരില്‍ അറിയപ്പെടാന്‍ തുടങ്ങി. കുമ്പനാട് കുടംബത്തിന് ഇപ്പോള്‍ 13 ശാഖകള്‍ ഉണ്ട്. ഭാഗം വച്ചും, ശാഖകള്‍ പിരിഞ്ഞും കുമ്പനാട് വളര്‍ന്നപ്പോള്‍ തറവാട് ഒരവകാശിയില്‍ വന്നുപെട്ടു.

പക്ഷെ അവര്‍ മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്ന അവസരത്തില്‍ ജോണ്‍ ടൈറ്റസ് 'കുമ്പനാട് തറവാട്' വാങ്ങി സംരക്ഷിക്കുകയാണുണ്ടായത്. അതിന് അദ്ദേഹത്തോടൊപ്പം സഹോദരന്‍ തമ്പിയും ഒപ്പം കൂടി. ഇന്ന് ഈ തറവാട് ഒരു ഹെറിട്ടേജ് ഹോം ആണ്. ഇവിടെ പതിമൂന്ന് കുടുംബാംഗശാഖകളിലേയും അംഗങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ ഒത്തുകൂടുന്നു. ഒരു ദേശത്തിന്റെ പേരും പെരുമയുമായി നിലകൊണ്ട തറവാട് അങ്ങനെ തലയുയര്‍ത്തി നില്‍ക്കുന്നു.

സുതാര്യമായ ഒരു കണക്കുപുസ്തകം ജോണ്‍ ടൈറ്റസിന്റെ മാത്രം പ്രത്യേകതയാണ്. ഈ പുസ്തകം അദ്ദേഹം ഫോമയുടെ പ്രസിഡന്റായപ്പോള്‍ ഫോയ്ക്കും നല്‍കി ഒരു 'ടൈറ്റസ് ടച്ച്' കൊണ്ടുവന്നു. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണത്തിന്റെ വിജയം ഇന്ന് പല നേതാക്കളേയും സൃഷ്ടിച്ചു. വ്യക്തമായ കാഴ്ചപ്പാടിലൂടെ മുന്നോട്ടുപോകാന്‍ പ്രേരിപ്പിച്ചു. ഇത്തരം കാഴ്ചപ്പാടുകള്‍ ഫോമയ്ക്ക് നല്‍കിയത് ജോണ്‍ ടൈറ്റസാണ്. ഇതാണ് ഫോമയുടെ ഇന്നത്തെ വിജയത്തിന് കാരണം.

ജോണ്‍ടൈറ്റസിന്റെ വിജയത്തിനു പിന്നില്‍ ഭാര്യ കുസുമം ടൈറ്റസിന്റെ പിന്തുണയുണ്ട്. കുസുമം ടൈറ്റസ് ഫോമയുടെ വനിതാ നേതാവുമാണ്.
 
ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്ജോണ്‍ ടൈറ്റസിനു ഫോമായുടെ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക