Image

ബെന്നിമാരാണ് മയാമിയുടെ താരങ്ങള്‍, ഫോമ പ്രസിഡന്റാവുമെന്ന പ്രവചനം സത്യമായി

ജോര്‍ജ് തുമ്പയില്‍ Published on 09 July, 2016
ബെന്നിമാരാണ് മയാമിയുടെ താരങ്ങള്‍, ഫോമ പ്രസിഡന്റാവുമെന്ന പ്രവചനം സത്യമായി
ഫ്ളോറിഡ: ഫോമയുടെ കണ്‍വന്‍ഷനില്‍ ബെന്നിമാരാണ് താരങ്ങള്‍. ഒരു ബെന്നിയല്ല, രണ്ടു ബെന്നിമാര്‍. ആദ്യത്തേത് പുതിയ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ. രണ്ടാമത്തേത് പ്രവചനങ്ങളിലൂടെ ശ്രദ്ധേയനായ മലയാളി ബെന്നി കൊട്ടാരത്തില്‍. ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ വിജയിച്ചതോടെ ബെന്നി ശ്രദ്ധാകേന്ദ്രമായത്. ബെന്നിയെ ഇന്റര്‍വ്യൂ ചെയ്തു കൊണ്ടിരുന്നപ്പോഴാണ് ഫോമ പ്രസിഡന്റായി ബെന്നി വാച്ചാചിറ വിജയിക്കുമെന്ന് ഈ ലേഖകനോട് പറഞ്ഞത്. 

ബെന്നി കൊട്ടാരത്തില്‍ പറഞ്ഞത് ബെന്നി വാച്ചാചറിയുടെ കാര്യത്തില്‍ അക്ഷരം പ്രതി ശരിയായി. മറ്റൊരു ബെന്നി പ്രവചനം കൂടി യാഥാര്‍ത്ഥ്യമായിരിക്കുന്നു. ഫൊക്കാന തെരഞ്ഞെടുപ്പിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ബെന്നി മൗനം പുലര്‍ത്തുകയായിരുന്നു. അതു കൂടി ഇപ്പോള്‍ ചേര്‍ത്തു വായിക്കുമ്പോള്‍ ബെന്നി കൊട്ടാരത്തിലിന്റെ പ്രവചനത്തിന് കൂടുതല്‍ കരുത്തേറുന്നു.കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്നേ വന്‍കരയില്‍ വന്നതാണെങ്കിലും ബെന്നി ഇന്ന് അറിയപ്പെടുന്നത്, പ്രവചനങ്ങളുടെ പേരിലാണ്. 

പ്രവചിച്ചതിലേറെയും സത്യമായി. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ബിസിനസ്സുകാരന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വരുമെന്നു ജനുവരിയില്‍ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. ഇപ്പോള്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നേറുമ്പോള്‍ ബെന്നിയെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ട്രംപ് തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നു കൂടി ബെന്നി പ്രവചിച്ചിട്ടുണ്ട്.
ഫോമ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള മത്സരത്തില്‍ എതിരാളി കളത്തില്‍ സ്റ്റാന്‍ലി വര്‍ഗീസിനെ 127 വോട്ടുകള്‍ക്കെതിരേ 184 വോട്ടുകള്‍ നേടിയാണ് ബെന്നി വാച്ചാച്ചിറയ്ക്ക് തോല്‍പ്പിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക