Image

സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)

Published on 06 July, 2016
സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)
ടൊറന്റോ: എം.ടി, സുകുമാര്‍ അഴീക്കോട്, സുഗതകുമാരി തുടങ്ങി ബന്ന്യാമിന്‍ വരെയുള്ള വിവിധ തലമുറകളില്‍പ്പെട്ട സാഹിത്യ നായന്മാരുടെ സാന്നിധ്യം കൊണ്ട് സമ്പന്നമായിട്ടുള്ള ഫൊക്കാനയുടെ സാഹിത്യ സമ്മേളനം ഇത്തവണയും സാഹിത്യാസ്വാദകരെ നിരാശരാക്കിയില്ല. മലയാളത്തിന്റെ പ്രിയ കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് മുഖ്യാതിഥിയായി എത്തിയ സമ്മേളനം എഴുത്തുകാരുടെയും ഭാഷാ സ്‌നേഹികളുടെയും കൂട്ടായ്മ ആയി മാറി. ഇരിപ്പിടം കിട്ടാതെ സമ്മേളനഇടം നിറഞ്ഞുനിന്ന കാണികള്‍ മലയാള ഭാഷ മരിക്കില്ല എന്നതിന് വ്യക്തമായ തെളിവായിരുന്നു.

ബാലചന്ദ്രന്‍ ചുള്ളിക്കാട് ഇത് രണ്ടാം തവണയാണ് ഫൊക്കാന സാഹിത്യ സമ്മേളനത്തിന് എത്തുന്നത്. പ്രമുഖ ചെറുകഥാകൃത്ത് സതീഷ് ബാബു പയ്യന്നൂര്‍ അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തിനു ശേഷം നടന്ന കവി സമ്മേളനത്തില്‍ നന്ദകുമാര്‍ ചാണയില്‍ അമേരിക്കയിലെ മലയാള കവിതയെ ആധാരമാക്കി പ്രബന്ധം അവതരിപ്പിച്ചു. തുടര്‍ന്നു നടന്ന ചര്‍ച്ചയില്‍ പ്രൊഫ.കോശി തലയ്ക്കല്‍ മുഖ്യ പ്രഭാഷകനായി. ദിവാകരന്‍ നമ്പൂതിരി മോഡറേറ്ററായിരുന്നു. പിന്നീടു നടന്ന കവിയരങ്ങില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട്, തമ്പി ആന്റണി, സാംസി കൊടുമണ്‍മുന്‍ മന്ത്രി ബിനോയ് വിശ്വം, കെ.കെ ജോണ്‍സണ്‍, ജെയിംസ്, ആനി പോള്‍ തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ചു.

സാഹിത്യ സമ്മേളനത്തിന്റെ രണ്ടാം ഭാഗമായി നടന്ന ചെറുകഥ-നോവല്‍ ചര്‍ച്ചകളില്‍ സതീഷ് ബാബു പയ്യന്നൂര്‍ അദ്ധ്യക്ഷനായി. നിര്‍മല തോമസായിരുന്നു മോഡറേറ്റര്‍. മുരളി ജെ നായര്‍, അശോകന്‍ വേങ്ങശേരി, നീന പനയ്ക്കല്‍, ഡോ. പി.സി.നായര്‍, ജോണ്‍ ഇളമത, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ഷീല ഡാനിയല്‍ തുടങ്ങി നിരവധി പേര്‍ കഥാ-നോവല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു. ജോണ്‍ ഇളമത, സാംസി കൊടുമണ്‍,  നീന പനയ്ക്കല്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, പതിനഞ്ചു വയസ്സുകാരനായ ആനന്ദ് സതീഷ് എന്നിവരുടെ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. ജോണ്‍ ഇളമത, നിര്‍മല തോമസ്, കെ.കെ.ജോണ്‍സണ്‍ എന്നിവര്‍ സമ്മേളനം നിയന്ത്രിച്ചു.

സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)സാര്‍ത്ഥകമായ ഫൊക്കാന സാഹിത്യ സമ്മേളനം (ജോസ് കാടാപ്പുറം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക