Image

പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്‌സാര ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു

­രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ Published on 30 June, 2016
പാസ്റ്റര്‍ എം.സി. എബ്രാഹാമിന്റെ പൊതു ദര്‍ശനവും സംസ്‌സാര ചടങ്ങുകളും ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു
ഫിലഡല്‍ഫിയാ, ഫിലാഡല്‍ഫിയ ഫുള്‍ ഗോസ്പല്‍ അസംബ്ലി സ്ഥാപകന്‍, നിര്യാതനായ പാസ്റ്റര്‍ എം. സി. എബ്രാഹാമിന്റെ പൊതു ദര്‍ശനത്തിനും സംസ്ക്കാര ചടങ്ങുകള്‍ക്കും സംബന്ധിക്കുവാനായി ദൂരെ നിന്നും വന്നു ചേരാന്‍ സാധിക്കാത്തവര്‍ക്കുവേണ്ടി പരേതന്റെ കുടുംബാംഗങ്ങളുടെ താല്പര്യപ്രകാരം ചടങ്ങുകള്‍ ലൈവ് ടെലികാസ്റ്റ് ചെയ്യുന്നു.

രാജു ശങ്കരത്തിലിന്റെ ഉടമസ്ഥതയിലുള്ള ശങ്കരത്തില്‍ ഡിജിറ്റല്‍ സ്റ്റുഡിയോയാണ് ലൈവ് ടെലികാസ്റ്റ് ചെയ്യുന്നത് കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ https://livestream.com/accounts/8625206/events/5706632 എന്ന വെബ്‌സൈറ്റ് ദയവായി സന്ദര്‍ശിക്കുക. 

ജൂലൈ 1ന് വെള്ളിയാഴ്ച 5 മണി മുതല്‍ 9 മണി വരെ ബെന്‍സേലത്തുള്ള ക്രിസ്ത്യന്‍ ലൈഫ് സെന്ററില്‍ (Christian Life Center, 3100 Galloway Rd, Bensalem, PA 19020) പൊതുദര്‍ശനം.
തുടര്‍ന്ന്, അനുസ്മരണ യോഗവും ഉണ്ടായിരിക്കും. 

സംസ്‌കാര ശുശ്രൂഷ ജൂലൈ 2ന് ശനിയാഴ്ച 9:30 മുതല്‍ 11:30 വരെ ബസള്‍ട്ടന്‍ അവന്യൂവിലുള്ള ഫിലാഡല്‍ഫിയാ ഫുള്‍ ഗോസ്പല്‍ ചര്‍ച്ചില്‍. 
( 9707 Bustleton Ave, Philadelphia, PA 19115)

തുടര്‍ന്ന് ഭൗതീക ശരീരം സണ്‍സെറ്റ് മെമ്മോറിയല്‍ പാര്‍ക്ക് സെമിത്തേരിയില്‍ 
(Sunset Memorial Park, 333 W. County Line Road, Huntington Valley,  PA 19006) അടക്കം ചെയ്യും. 

ശങ്കരത്തില്‍ സ്റ്റുഡിയോ കസ്റ്റമര്‍ കെയര്‍ ഡിവിഷനില്‍ നിന്നും അറിയിച്ചതാണിത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക