Image

നിസ്‌കാരത്തിനും റോള്‍ മോഡല്‍ മമ്മൂട്ടി തന്നെയെന്ന് ആസിഫ് അലി

Published on 30 June, 2016
നിസ്‌കാരത്തിനും റോള്‍ മോഡല്‍ മമ്മൂട്ടി തന്നെയെന്ന് ആസിഫ് അലി


സിനിമയില്‍ വന്ന ശേഷം ആത്മീയകാര്യങ്ങളില്‍ ആസിഫിന് മാതൃക മമ്മൂട്ടിയാണത്രെ! പറയുന്നത് മറ്റാരുമല്ല നടന്‍ ആസിഫ് അലി തന്നെ. നോമ്പുകാലത്തെ നിസ്‌കാരത്തിനും തന്റെ റോള്‍ മോഡല്‍ മമ്മൂട്ടിയാണെന്ന് ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി.


ജവാന്‍ ഓഫ് വെള്ളിമല എന്ന ചിത്രം ഒരു നോമ്പുകാലത്തായിരുന്നു ചിത്രീകരിച്ചതെന്നും അങ്ങനെ മമ്മൂക്കയുടെ നോമ്പു ചിട്ടകള്‍ കണ്ടു പഠിക്കാന്‍ സാധിച്ചെന്നും നടന്‍ വ്യക്തമാക്കി. കൃത്യമായി അഞ്ചു നേരം നിസ്‌കരിക്കുകയും അടുക്കും ചിട്ടയോടും കൂടി കുടുംബ ജീവിതം നയിക്കുകയും ചെയ്യുന്ന നല്ലൊരു മുസല്‍മാനാണ് മമ്മൂക്കയെന്നും താരം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക