Image

കബാലി കസബയെ ബാധിക്കില്ലെന്നു കരുതുന്നതായി നിര്‍മ്മാതാവ് ജോബി

Published on 30 June, 2016
കബാലി കസബയെ ബാധിക്കില്ലെന്നു കരുതുന്നതായി നിര്‍മ്മാതാവ് ജോബി


ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം കസബ തിയറ്ററുകളിലെത്തുകയാണ്. തൊട്ടു പിന്നാലെയെത്തുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് ചിത്രം ‘കബാലി’ കസബയെ ബാധിക്കില്ലെന്നും ടീസറുകള്‍ക്കും പോസ്റ്ററുകള്‍ക്കും ലഭിക്കുന്ന സ്വീകാര്യത ചിത്രത്തിനും ലഭിക്കുമെന്നാണ് കരുതുന്നതെന്നും ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ്. കസബ വരുമ്പോള്‍ എല്ലാം ശരിയാകുമെന്നും ജോബി കൂട്ടിച്ചേര്‍ത്തു. ഒരു പ്രമുഖ മാധ്യമത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നീണ്ട ഇടവേളയ്ക്കുശേഷം മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് കസബ. നിധിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജഗദീഷ്, സമ്പത്ത്, വരലക്ഷ്മി ശരത് കുമാര്‍ എന്നിവരും സുപ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. രാഹുല്‍ രാജ് സംഗീതവും സമീര്‍ ഹക്ക് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക