Image

വിജയ് ആന്റണി തെലുങ്കില്‍ തിരക്കിലാണ്

Published on 30 June, 2016
വിജയ് ആന്റണി തെലുങ്കില്‍ തിരക്കിലാണ്
 
തെലുങ്ക് സിനിമ ലോകത്തിലെ സംസാരമാകെ ഇപ്പോള്‍ വിജയ് ആന്റണിയെക്കുറിച്ചാണ്. തമിഴ് സിനിമ 'പിച്ചൈക്കാരന്‍' ന്റെ തെലുങ്ക് പതിപ്പായ 'ബിച്ചഗഡു' തെലുങ്കിലെ സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുകയാണ്. 16 കോടിയോളം രൂപയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള കളക്ഷന്‍.


'ബിച്ചഗഡു'വിന് ശേഷം വിജയ്‌യുടെ അടുത്ത തെലുങ്ക് ചിത്രം 'സൈതം' ഉടന്‍തന്നെ പുറത്തിറങ്ങും. സൈതത്തിന്റെ നിര്‍മാണാവകാശം സംവിധായകന്‍ എസ്.വേണുഗോപാലാണ് വാങ്ങിയിരിക്കുന്നത്. കൃഷ്ണ വംശി സംവിധാനം ചെയ്യുന്ന 'നക്ഷത്രം' എന്ന സിനിമയ്‌ക്കൊപ്പമാണ് വേണുഗോപാലിപ്പോള്‍. സൈതത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായും തെലുങ്കിലും തമിഴിലുമായി ചിത്രം ഒരേ സമയം പുറത്തിറങ്ങുമെന്നും ,അരുന്ധതി നായരാണ് നായികവേഷത്തിലെത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക