Image

പരി.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍

Published on 30 June, 2016
പരി.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
ഫിലാഡല്‍ഫിയ പരി.പത്രോസ് ഓര്‍മ്മ പെരുന്നാള്‍ ഭക്ത്യാദരപൂര്‍വ്വം സെന്റ് പീറ്റേഴ്‌സ് സിറിയക് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആഘോഷിക്കുന്നു. ജൂലൈ 2,3 തിയതികളില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷത്തിന് മുഖ്യകാര്‍മ്മികത്വം വഹിക്കുന്നത് സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ഇസ്റ്റേണ്‍ റീജിയണിന്റെ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ മോര്‍ ഡയനേഷ്യസ് ജോണ്‍ കവാക്ക് മെത്രാപ്പോലീത്തയാണ്. മെത്രപ്പോലീത്ത ആയി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് ഒരു മലയാളി ദേവാലയത്തില്‍ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

ജൂലൈ 2 ശനി 4.30 ന് വിബിഎസിന്റെ സമാപന സമ്മേളനം, 6 മണിക്ക് സന്ധ്യപ്രാര്‍ത്ഥന, 6.45 ന് വെരി.റവ ഗീവര്‍ഗീസ് ചാലിശ്ശേരില്‍ കോള്‍ എപിസ്‌കോപയുടെ വചനഘോഷണം, 7.15 പ്രദക്ഷിണം, 8 ന് ക്രീസ്തീയ ഭക്തി ഗാനമേള കെ.ഐ. അലക്‌സാണ്ടര്‍(സാധക മ്യൂസിക് സ്‌കൂള്‍) 9 ന് നേര്‍ച്ച വിളമ്പ്.

3 രാവിലെ 8.30 ന് അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മോര്‍ ഡയനേഷ്യസ് ജോണ്‍ കവാക്ക് മെത്രാപ്പോലീത്തയ്ക്ക് സ്വീകരണം 9 ന് പ്രഭാതപ്രാര്‍ത്ഥന. 10 ന് വി.മുന്നില്‍ മേല്‍ കുര്‍ബാന, 11.30 ന് പ്രദക്ഷിണം, ഹൈസ്‌കൂള്‍ കോളേജ് തലത്തില്‍ ഗ്രാജ്വേറ്റ് ചെയ്യുന്ന കുട്ടികളെ ആദരിക്കുന്ന ചടങ്ങ് തുടര്‍ന്ന് നേര്‍ച്ച വിളമ്പ്.

വികാരി റവ ഫാ.ജോയി ജോണിന്റെ നേതൃത്വത്തില്‍ സെക്രട്ടറി ജോഷി കുരിയാക്കോസ്, ട്രസ്റ്റി സരിന്‍ ചെറിയാന്‍, വൈസ് പ്രസിഡന്റ് ഷെവലിയര്‍ ജോണ്‍ മത്തായി, കമ്മറ്റി അംഗങ്ങള്‍ പെരുന്നാളിന്റെ അനുഗ്രഹീത നടത്തിപ്പിന് വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
ജൂണ്‍ 30 മുതല്‍ ആരംഭിക്കുന്ന വിബിഎസിലേക്ക് എല്ലാകുട്ടികളെയും ക്ഷണിക്കുന്നു. പെരുന്നാള്‍ ചടങ്ങുകളിലേക്ക് എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
ജൂണ്‍ 26 ഞായറാഴ്ച വി.കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി റവ. ഫാ.ജോയി ജോണ്‍, റവ.ഫാ.ജോസ് ഡാനിയേല്‍ പെരുന്നാള്‍ കൊടിയേറ്റി.



പരി.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
പരി.പത്രോസ് ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക