Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറി

കുരിയാക്കോസ് തരിയന്‍ Published on 30 June, 2016
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറി
പരിശുദ്ധ തോമ്മാശ്ലീഹായുടെ നാമത്തില്‍ സ്ഥാപിതമായിട്ടുളള യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിലെ ദുക്‌റോനോ പെരുന്നാളിന്റെ തുടക്കം കുറിച്ച് കൊണ്ട് കൊടി ഉയര്‍ത്തി. ജൂണ്‍ 26-ാം തിയതി ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം വികാരി വെരി റവ. ചെറിയാന്‍ നീലാങ്കല്‍, ട്രഷറര്‍ കോര വറുഗീസ്, ജോയിന്റ് സെക്രട്ടറി ടോബിന്‍ ജോര്‍ജ്, പെരുന്നാള്‍ കണ്‍വീനര്‍ റോയി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള സ്തൂപത്തില്‍ കൊടി പ്രതിഷ്ഠിച്ചു. 
പെരുന്നാള്‍ പ്രോഗ്രാം.

ജൂലൈ 2, ശനി 6.30 പി എമ്മിന് സന്ധ്യാപ്രാര്‍ത്ഥന, 7.30 ന് വചനശുശ്രൂഷ- അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറീയോസ് മെത്രാപ്പോലീത്ത

ജൂലൈ 3, ഞായര്‍ 9.30 എ.എമ്മിന് പ്രഭാതനമസ്‌കാരം, 10.00 ന് വി. കുര്‍ബാന-മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, 12.30 പി.എമ്മിന് റാസ(ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ബ്ലോക്ക് ചുറ്റി പ്രദക്ഷിണം), 1.00 പി.എമ്മിന് ലഞ്ച്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

വെരി. റവ.ചെറിയാന്‍ നീലാങ്കല്‍ - വികാരി 845-783-8355

ഏബ്രഹാം ജെയ്ക്കബ് മൂലയില്‍ - സെക്രട്ടറി 914-621-2990

കോര വറുഗീസ് -ട്രഷറര്‍ 917-270-8846

റോയി ജോര്‍ജ് - പെരുന്നാള്‍ കണ്‍വീനര്‍ - 845-589-0062


പിആര്‍ഒ കുരിയാക്കോസ് തരിയന്‍ അറിയിച്ചതാണിത്.



യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറിയോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ പെരുന്നാളിന് കൊടി കേറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക