Image

റെയ്ച്ചല്‍ ജെയിംസ് വാലിഡിക്ടേറിയന്‍

ഇടിക്കുള ജോസഫ് Published on 30 June, 2016
റെയ്ച്ചല്‍ ജെയിംസ് വാലിഡിക്ടേറിയന്‍
ന്യൂ ജേഴ്‌സി : എല്‍മവൂഡ് പാര്‍ക് മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ നിന്നും റെയ്ച്ചല്‍ ജെയിംസ് വാലിഡിക്ടേറിയനായി ഗ്രാജുവേറ്റ് ചെയ്തു.

അക്കാദമിക് ഇതര വിഭാഗങ്ങളിലുംസ്വന്തം കഴിവ് തെളിയിച്ച റെയ്ച്ചല്‍ പ്രസംഗത്തില്‍ തന്റെ മാതാപിതാക്കള്‍ക്കും അധ്യാപര്‍ക്കും ഈ നേട്ടത്തിലുള്ള വലിയ പങ്ക് എടുത്തു പറഞ്ഞു. സണ്‍ഡേ സ്‌കൂള്‍, വെക്കേഷന്‍ ബൈബിള്‍ ക്ലാസുകള്‍ തുടങ്ങിയ വിശ്വാസ സംബന്ധമായ കാര്യങ്ങളിലും റെയ്ച്ചല്‍ ജെയിംസ് വളരെ മികവ് പുലര്‍ത്തുന്നുണ്ടെന്നു മാതാപിതാക്കളായ ജെയിംസ് വര്‍ഗീസും അച്ചാമ്മ ജെയിംസും പറഞ്ഞു.

യുണൈറ്റഡ് സ്റ്റേറ്റ്‌സ് പോസ്റ്റല്‍സര്‍വിസില്‍ ജീവനക്കാരനായ ജെയിംസ് വര്‍ഗീസിന്റെയും സെനൃ ജോസഫ് റീജിയണല്‍ മെഡിക്കല്‍ ഹോസ്പിറ്റലില്‍ ജീവനക്കാരിയായ അച്ചാമ്മ ജെയിംസിന്റെയും രണ്ടു മക്കളില്‍ മൂത്ത മകള്‍ റീബ ജെയിംസ് സ്റ്റീവന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ത്ഥിയാണ്.
റെയ്ച്ചല്‍ ജെയിംസ് വാലിഡിക്ടേറിയന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക