Image

താന്‍ കരുത്തനല്ല, വെറും സാധു: പിണറായി

Published on 30 June, 2016
താന്‍ കരുത്തനല്ല, വെറും സാധു: പിണറായി
തിരുവനന്തപുരം: താന്‍ കരുത്തനല്ല, സാധുവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വിമര്‍ശനങ്ങള്‍ക്കു നിയമസഭയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ചെന്നിത്തല കരുത്തനെന്നു വിളിച്ചാല്‍ വീണുപോവില്ലെന്നും പിണറായി പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ സര്‍ക്കാര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ആശങ്കപ്പെടേണ്്ട കാര്യമില്ല. പ്രധാനപ്പെട്ട വകുപ്പുകളുടെ കരട് നയം പ്രഖ്യാപിക്കും. മാലിന്യ സംസ്കരണത്തിനായി സര്‍ക്കാര്‍ പ്രചാരണം നടത്തും. ഇതിനൊപ്പം സമഗ്ര മാലിന്യ സംസ്കരണ പദ്ധതി നടപ്പാക്കും. നിക്ഷേപ സൌഹൃദ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മദ്യ നിരോധനത്തോട് യോജിപ്പില്ല. സര്‍ക്കാരിന്റെ മദ്യനയം ആവശ്യമായ സമയത്ത രൂപീകരിക്കും. തലശേരി സംഭവത്തില്‍ അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നത്. ഇതി മുഖ്യമന്ത്രി വിശദീകരണം നല്‍കേണ്്ട ആവശ്യമില്ല. അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം പിശകുണ്്േടാ എന്നു പരിശോധിക്കും- പിണറായി പറഞ്ഞു. 

മാധ്യമങ്ങളുമായി ഒരുതരത്തിലുള്ള അകല്‍ച്ചയുമില്ല. മുഖ്യമന്ത്രി പിആര്‍ഒ പണിയെടുക്കേണ്്ട ആളല്ല. അത് ചെയ്യാന്‍ ആളെ നിയമിച്ചിട്ടുണ്്ട്്. മാധ്യമങ്ങളെ കാണേണ്്ട സമയത്ത് കാണുമെന്നും പിണറായി പറഞ്ഞു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന് നന്ദിപ്രമേയം പാസാക്കിയശേഷം സഭ ഇന്നത്തേക്കു പിരിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക