Image

ഇന്തോ-ഇസ്രയേല്‍ സംയുക്ത മിസൈല്‍ സംരംഭ പരീക്ഷണം വിജയകരം

Published on 30 June, 2016
 ഇന്തോ-ഇസ്രയേല്‍ സംയുക്ത മിസൈല്‍ സംരംഭ പരീക്ഷണം വിജയകരം
ബാലസോര്‍: ഉപരിതലത്തില്‍നിന്നു ഭൂതലത്തിലേക്ക് വിക്ഷേപിക്കാവുന്ന മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷയിലെ ബാലസോര്‍ ദ്വീപില്‍നിന്ന് രാവിലെ 8.15നായിരുന്നു മിസൈലിന്റെ വിക്ഷേപണം. ഇസ്രായേലുമായി ചേര്‍ന്ന് നിര്‍മിച്ച മിസൈല്‍ 50 മുതല്‍ 70 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ളതാണ്. ഹൈദരാബാദിലെ പ്രതിരോധ വികസന ലബോറട്ടറിയും ഇസ്രായേലിലെ ഏയ്റോ സ്പേസ് ഇന്‍ഡസ്ട്രീസും സംയുക്തമായാണ് മിസൈല്‍ നിര്‍മിച്ചത്. നേരത്തെ, ബുധനാഴ്ചയാണ് പരീക്ഷണം തീരുമാനിച്ചിരുന്നതെങ്കിലും അവസാന നിമിഷം വ്യാഴാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക