Image

'തലാക്': ഇടപെടാനാകുമോയെന്ന് പരിശോധിക്കും: സുപ്രീംകോടതി

Published on 30 June, 2016
 'തലാക്': ഇടപെടാനാകുമോയെന്ന് പരിശോധിക്കും: സുപ്രീംകോടതി

ന്യൂഡല്‍ഹി: കുടുംബകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുസ്‌ളിം മതനിയമത്തില്‍ എത്രത്തോളം ഇടപെടാന്‍ കഴിയുമെന്നത് പരിശോധിക്കുമെന്ന് സുപ്രീംകോടതി. 

മുസ്‌ളിം സ്ത്രീകളെ മൊഴിചൊല്ലുന്ന 'തലാക്' വ്യവസ്ഥ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്.

മതനിയമത്തിലെ ഇടപെടല്‍ മുസ്‌ളിം സമുദായത്തിന്റെ മൌലികാവകാശത്തെ ഹനിക്കുമോയെന്നത് സംവാദത്തിന് വിധേയമാക്കും.

 ഭരണഘടനയുടെ ചട്ടക്കൂടിനകത്തുനിന്നായിരിക്കും വിഷയം പരിശോധിക്കുകയെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി സെപ്തംബര്‍ ആറിന് വീണ്ടും പരിഗണിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക