Image

മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി

Published on 30 June, 2016
മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതി അനുമതി
ന്യൂഡല്‍ഹി : ബാംഗ്‌ളൂര്‍ സ്‌ഫോടന കേസ് പ്രതി അബ്ദുള്‍ നാസര്‍ മദനിക്ക് നാട്ടില്‍ പോകാന്‍ സുപ്രീം കോടതിയുടെ അനുമതി. അസുഖബാധിതയായ അമ്മയെ കാണാനാണ് മദനിക്ക് അനുമതി നല്‍കിയത്. 

കേരളത്തില്‍ പോകാന്‍ അനുമതിക്കണമെന്ന് ആവശ്യപെട്ട് മദനി നല്‍കിയ ഹര്‍ജിയിലാണ് അനുമതി.

എത്ര ദിവസത്തേക്ക് നാട്ടില്‍ പോകാം എന്നത് വിചാരണകോടതിക്ക് തീരുമാനിക്കാം എന്നും സുപ്രീം കോടതി അറിയിച്ചു. അമ്മയുടെ രോഗവിവരങ്ങള്‍ രേഖാമൂലം കോടതിയെ അറിയിക്കണമെന്നും സുപ്രീം കോടതി അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക