Image

മുംബൈയില്‍ മെഡിക്കല്‍ ഷോപ്പിന് തീപിടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 8 മരണം

Published on 30 June, 2016
മുംബൈയില്‍ മെഡിക്കല്‍ ഷോപ്പിന് തീപിടിച്ച്  അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 8 മരണം

മുംബൈ: മുംബൈയില്‍ അന്ധേരിയില്‍ മെഡിക്കല്‍ ഷോപ്പിന് തീപിടിച്ച് അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ 8 പേര്‍ മരിച്ചു. ഇരുനില കെട്ടിടത്തിന്റെ ആദ്യ നിലയില്‍ സ്ഥിതിചെയ്യുന്ന മെഡിക്കല്‍ ഷോപ്പാണ് കത്തി നശിച്ചത്. 

 കെട്ടിടത്തില്‍ കിടന്നുറങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് സൂചന.

കട അടച്ചിട്ടതിനാല്‍ ഇവര്‍ക്ക് പുറത്തേക്ക് രക്ഷപ്പെടാന്‍ സാധിച്ചിരുന്നില്ല. പുലര്‍ച്ചെ ആറു മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക