Image

ഡല്‍ഹിയില്‍ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ മരിച്ചു

Published on 30 June, 2016
ഡല്‍ഹിയില്‍ മലയാളിയായ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മലയാളി ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി മര്‍ദനമേറ്റ് മരിച്ചു. പാലക്കാട് കോട്ടായി സ്വദേശി ഉണ്ണിക്കൃഷ്ണന്റെ മകന്‍ രജത് ആണ് മരിച്ചത്. 

പാന്‍മസാല വില്‍പനക്കാരുടെ സംഘമാണ് വിദ്യാര്‍ഥിയെ മര്‍ദിച്ചു കൊന്നത്. ഡല്‍ഹിയില്‍ മയൂര്‍വിഹാര്‍ ഫേസ് മൂന്നില്‍ ബുധനാഴ്ച വൈകിട്ട് ആറു മണിയോടെയാണ് സംഭവം.

ട്യൂഷന്‍ കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരു
ന്നരജത്അടക്കമുള്ള നാല് മലയാളി വിദ്യാര്‍ഥികളെ പാന്‍മസാല വില്‍പനക്കാന്‍ അടുത്തേക്ക് വിളിച്ചു. 

കടയിലെ സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് കുട്ടികളുമായി തര്‍ക്കമുണ്ടായി. പിന്നീട് കുട്ടികളെ സമീപത്തുള്ള പാര്‍ക്കിലേക്ക് കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു. 

 അബോധാവസ്ഥയിലായ രജതിനെ ആശുപത്രിയിലെത്തിച്ച് വില്‍പനക്കാര്‍ കടന്നുകളഞ്ഞു. ക്രൂരമായ മര്‍ദനമേറ്റ രജത് അരമണിക്കൂറിന് ശേഷം മരണപ്പെടുകയായിരുന്നു.

മര്‍ദനത്തില്‍ പരിക്കേറ്റ മൂന്ന് കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് അലംഭാവം കാട്ടിയെന്ന് ആരോപണമുണ്ട്. മര്‍ദനമേറ്റ കുട്ടികളില്‍ നിന്ന് ഇന്നാണ് പൊലീസ് മൊഴിയെടുക്കല്‍ ആരംഭിച്ചത്.

നോയിഡില്‍ റിലയന്‍സ് ജീവനക്കാരനാണ് രജത്തിന്റെ പിതാവ് ഉണ്ണിക്കൃഷ്ണന്‍. 25 വര്‍ഷമായി ഡല്‍ഹിയിലാണ് താമസം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക