Image

എഎപി എംഎല്‍എ ദിനേശ് മൊഹാനിയയ്ക്കു ജാമ്യം

Published on 29 June, 2016
എഎപി എംഎല്‍എ ദിനേശ് മൊഹാനിയയ്ക്കു ജാമ്യം

   ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി എംഎല്‍എ ദിനേശ് മൊഹാനിയയ്ക്കു കോടതി ജാമ്യം അനുവദിച്ചു. ജലവിതരണം തടസപ്പെട്ടതില്‍ പരാതി പറയാന്‍ എത്തിയ വനിതകളോട് മോശമായി പെരുമാറി എന്ന കേസിലാണ് വ്യാഴാഴ്ച ഡല്‍ഹി പോലീസ് മൊഹാനിയയെ അറസ്റ്റ് ചെയ്തത്. 50,000 രൂപയുടെ ബോണ്്ടിലും ആള്‍ജാമ്യത്തിലുമാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നീലം സിംഗ് മൊഹാനിയയ്്ക്കു ജാമ്യം അനുവദിച്ചത്. 

കഴിഞ്ഞയാഴ്ച തന്റെ വസതിയില്‍ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് പോലീസ് എത്തി എംഎല്‍എയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ആരോപണങ്ങള്‍ എംഎല്‍എ നിഷേധിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക