Image

ബാഹുബലി മറ്റൊരു ഭാഷയിലായിരുന്നെങ്കില്‍ പൂര്‍ത്തിയാവില്ലായിരുന്നു ;രാജമൌലി

Published on 29 June, 2016
ബാഹുബലി മറ്റൊരു ഭാഷയിലായിരുന്നെങ്കില്‍ പൂര്‍ത്തിയാവില്ലായിരുന്നു ;രാജമൌലി
വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌ന ഫലമായാണ് ബ്രാഹ്മാണ്ഡ ചിത്രം ബാഹുബലി പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ബ്രഹ്മാണ്ഡ ചിത്രം തെലുങ്കില്‍ അല്ലാതെ മറ്റൊരു ഭാഷയിലും സംഭവിക്കില്ലായിരുന്നുവെന്ന് സംവിധായകന്‍ രാജമൗലി പറയുന്നു. അങ്ങനെ മറ്റൊരു ഭാഷയില്‍ ഒരുക്കാന്‍ ആലോചിച്ചിട്ടുമില്ല. ചിത്രം ബോളിവുഡില്‍ ഒരുക്കാനായിരുന്നെങ്കില്‍ പോലും ചിത്രം പൂര്‍ത്തിയാകില്ലായിരുന്നുവെന്നും രാജമൗലി പറയുന്നു.

തെലുങ്കില്‍ മാത്രം ഒരുക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീടാണ് ഒരു ബഹുഭാഷ ചിത്രമാക്കാന്‍ തീരുമാനിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ തന്നെ താരങ്ങളുടെ ഡേറ്റിന്റെ കാര്യമാണ് ചിന്തിച്ചത്. രണ്ട് വര്‍ഷമെങ്കിലും ചിത്രത്തിന് വേണ്ടി മാറ്റി വയ്‌ക്കേണ്ടി വരുമായിരുന്നു. ഇതുപോലെ കഷ്ടപ്പെടാനും ഡേറ്റ് മാറ്റി വയ്ക്കാനും ബോളിവുഡിലെ താരങ്ങള്‍ക്ക് കഴിയില്ലെന്നും രാജമൗലി പറയുന്നു. അതും മറ്റൊരു ചിത്രങ്ങള്‍ക്കും ഡേറ്റ് കൊടുക്കാതെ ബാഹുബലിയ്ക്ക് വേണ്ടി മാത്രം കാത്തിരിക്കുന്ന താരങ്ങള്‍ ഉണ്ടാകില്ലെന്ന് രാജമൗലി പറയുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക