Image

വിവാദ പരാമര്‍ശം: സല്‍മാന്‍ഖാന് മഹാരാഷ്ട്ര കമ്മീഷന്റെ സമന്‍സ്

Published on 29 June, 2016
വിവാദ പരാമര്‍ശം: സല്‍മാന്‍ഖാന് മഹാരാഷ്ട്ര കമ്മീഷന്റെ സമന്‍സ്
മുംബൈ: വിവാദ പരാമര്‍ശത്തില്‍ നടന്‍ സല്‍മാന്‍ഖാന്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ സമന്‍സ് അയച്ചു. ജൂലായ് ഏഴിന് ഹാജരാകണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കമ്മീഷന്‍ സല്‍മാന് നേരത്തെ നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ സല്‍മാന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് കമ്മീഷന്‍ വീണ്ടും സമന്‍സ് അയക്കുകയായിരുന്നു. 

തന്റെ പരാമര്‍ശത്തിന് വിശദീകരണം നല്‍കി സല്‍മാന്‍ അയച്ച് മറുപടിയില്‍ സല്‍മാന്‍ഖാന്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചിരുന്നു. 

തന്റെ പുതിയ ചിത്രമായ സുല്‍ത്താന്റെ പ്രചാരണത്തിന്റെ ഭാഗമായി പങ്കെടുത്ത അഭിമുഖത്തില്‍ സല്‍മാന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക