Image

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്: വോട്ട് അസാധുവാക്കി ജോര്‍ജ്

Published on 29 June, 2016
ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ്: വോട്ട് അസാധുവാക്കി ജോര്‍ജ്

തിരുവനന്തപുരം: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് അസാധുവാക്കി സ്വതന്ത്ര അംഗം പി.സി. ജോര്‍ജ്. നേരത്തെ സ്പീക്കര്‍ തെരഞ്ഞെടുപ്പിലും ജോര്‍ജ് വോട്ട് അസാധുവാക്കിയിരുന്നു.

ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് സമയത്ത് ബാലറ്റ് പേപ്പര്‍ വാങ്ങിയ ജോര്‍ജ് വോട്ട് ചെയ്യുന്നതിനുള്ള മുറിയില്‍ കയറിപ്പോയി. തുടര്‍ന്ന് ബാലറ്റ് പേപ്പറില്‍, എന്തുകൊണ്ട് നോട്ട (ഇവരാരും അല്ല) ഇല്ല എന്ന ചോദ്യം എഴുതിയ ശേഷം ഒപ്പിട്ട് ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു.

സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടന്നപ്പോഴും ജോര്‍ജ് വോട്ട് അസാധുവാക്കിയിരുന്നു. അന്ന് ബാലറ്റ് വാങ്ങിയ ജോര്‍ജ് അത് മടക്കി ബാലറ്റ് പെട്ടിയില്‍ നിക്ഷേപിക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക