Image

ഫൊക്കാനയും ഫോമയും സ്ഫുടം ചെയ്‌തെടുക്കേണ്ട യുവജന ശക്തി

Published on 28 June, 2016
ഫൊക്കാനയും ഫോമയും സ്ഫുടം ചെയ്‌തെടുക്കേണ്ട യുവജന ശക്തി
അമേരിക്കയില്‍ ഇതു തെരഞ്ഞെടുപ്പിന്റെ കേളികൊട്ടിന്റെ കാലം. 7 ലക്ഷത്തിലധികം വരുന്ന മലയാളികളുടെ സംഘടനകളുടെ സംഘടനകളായ ഫൊക്കാനയിലും ഫോമയിലും ഇപ്പോള്‍ പ്രജനന കാലം. പുതിയ ഭരണ സമിതിക്കു വേണ്ടിയുള്ള പ്രജനന കാലം.

രണ്ടു സംഘടകളും തുടങ്ങിയ കാലം മുതല്‍ പറയുന്ന ഒരു വിഷയമുണ്ട്. അമേരിക്കയിലെ യുവ തലമുറയെ മുഖ്യധാരയിലേക്ക് കൊണ്ടുവരും കൊണ്ടുവരും എന്ന്. ഉള്ളതു പറയാമല്ലോ,രണ്ടു സംഘടനകളിലും ചെറുപ്പക്കാരുടെ നേതൃ നിര ഉണ്ടായിട്ടുണ്ട്. പക്ഷെ അന്നത്തെ ചെറുപ്പക്കാര്‍ ഇന്നത്തെ കിളവന്മാരായി. അവര്‍ രംഗം വിടുന്നില്ല. അത്രതന്നെ.

എന്നാല്‍ അവരുടെ പ്രവര്‍ത്തന വീര്യവും സംഘടനാ ശക്തിയും ഇന്നത്തെ യുവജനങ്ങള്‍ക്ക് ഉണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് പറയേണ്ടി വരും. കാരണം മറ്റൊന്നുമല്ല അവര്‍ സംഘനകളെ കാണുന്നത് ആധുനിക യുഗത്തിന്റെ കണ്ണിലൂടെയാണ്. അതു മറ്റൊരു തരത്തില്‍ അവര്‍ക്കു നേട്ടങ്ങള്‍ കൊടുത്തേക്കാം. ലോക നേതാക്കളൊക്കെ അന്‍പതുവയസിനു മുകളില്‍ ഉള്ളവരാണ്.

ഫൊക്കാനയുടെയും ഫോമയുടെയും തലപ്പത്തു കടന്നു വരാന്‍ ചെറുപ്പക്കാര്‍ കച്ചകെട്ടി ഇറങ്ങുമ്പോള്‍ അവരെ പ്രോത്സാഹിപ്പിക്കണം. കാര്യപ്രാപ്തിയുള്ളവരെ ജയിപ്പിക്കണം. അവിടെയും പ്രോബ്ലം ഉണ്ട്.എല്ലാവരും കഴിവുള്ളവരാണെങ്കിലോ?.

അവിടെആണ് തെരഞ്ഞെടുക്കലിന്റെ ബുദ്ധി. അതു വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ
ഫോമാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്റ്റാന്‍ലി കളത്തില്‍ വര്‍ഗീസ്, ഫോമാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ജിബി തോമസ്, ജോസ് എബ്രഹാം, ഫൊക്കാനാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ടോമി കോക്കാട്, ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജു തോമസ് പന്തളം തുടങ്ങിയവര്‍ക്കെല്ലാം അവരുടേതായ കാഴ്ചപ്പാടുകളും അഭിരുചികളും രാഷ്ട്രീയവുമുണ്ട്. ചിലര്‍ നാട്ടിലെ പദ്ധതികളില്‍ ശ്രദ്ധ ചെലുത്തുമ്പോള്‍ അമേരിക്കയില്‍ പദ്ധതികള്‍ കൊണ്ടുവരണമെന്ന് വാദിക്കുന്നവരും ഉണ്ട് .

ഈ ലേഖനം കൊണ്ടു ഉദ്ദേശിക്കുന്നത് യുവ സമൂഹം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍. ഫൊക്കാനയും ഫോമയും ഒരു പ്രത്യേക കാലഘട്ടത്തിലുഉടെയാണ് പോയിക്കൊണ്ടിരിക്കുന്നത്. പ്രവര്‍ത്തനത്തിന്റെ കാര്യത്തിലും നേതൃത്വത്തിന്റെ കാര്യത്തിലുംധാരാളം അപാകതകളും പോരായ്മകളും ഉണ്ട്. ജനകീയ വിശ്വാസം ഈ സംഘടനകള്‍ക്ക്ആര്‍ജ്ജിക്കണമെങ്കില് ഫൊക്കാന പ്രവര്‍ത്തനങ്ങളിലേക്ക് സജീവമായ യുവജനതയെ കൊണ്ടുവരണം. ഇന്നു നാം നേരിടുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും യുവശക്തിയുടെ സ്വാധീനംകൊണ്ടേ പരിഹാരമാകുകയുള്ളൂ.

എവിടെ യുവജനതയുടെ ശ്രദ്ധയും വിശ്വാസവും അന്വേഷിക്കാതിരിക്കുന്നുവോ അവിടെയെല്ലാം അനാവശ്യമായ കിടമത്സരങ്ങളും നിര്‍ജ്ജീവാവസ്ഥകളും വന്നുചേരും. ഇത് മനസ്സില് കണ്ടാണ് ഫൊക്കാന പണ്ട് യുവജന ചേതനയെ തേടിയിറങ്ങിയത്. പക്ഷേ അതു മുഴുപ്പിക്കാന് അവര്‍ക്കായില്ല.

യുവജനങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് ആവിഷ്‌കരിച്ച പരിപാടികള് പുനരുജ്ജീവിപ്പിക്കണം. യുവാക്കളെ രാഷ്ട്രമീമാംസയിലേക്കും സാമൂഹിക സേവന രംഗത്തേക്കും കൊണ്ടുവരേണ്ടത് അനിവാര്യമാണ്. അമേരിക്കന് രാഷ്ട്രീയാന്തരീക്ഷത്തില് മലയാളികള്‍ക്ക് സ്വന്തം ശബ്ദം അധികാരികളില് എത്തിക്കാന് കഴിഞ്ഞില്ലെങ്കില് എന്തുവന്നുചേരും എന്നകാര്യം വിസ്തരിക്കേണ്ടതില്ലല്ലോ?

യുവജനങ്ങള്‍ സ്വമേധയാ ഫൊക്കാനയെയും ഫോമയെയുംനയിക്കുന്നതിനും പ്രവര്‍ത്തനങ്ങളില് ഭാഗഭാക്കാവാനും മുന്നിട്ടിറങ്ങേണ്ടതുമുണ്ട്.

ഫൊക്കാനയും ഫോമയുംഒരു പരിശീലനക്കളരിയാണ്. യുവജനങ്ങള്‍ക്കുവേണ്ട നേതൃത്വ പരിശീലനം ഇവിടെ ലഭിക്കും. അമേരിക്കന് രാഷ്ട്രീയരംഗത്ത് നമുക്കു നമ്മുടേതായ ശക്തിയും സ്വാധീനവും തെളിയിക്കണം. പൊതുവേ രാഷ്ട്രീയരംഗത്തേക്ക് നമ്മുടെ തലമുറ താല്പര്യം കാണിക്കുന്നില്ല. മാറിമാറി വരുന്ന സാഹചര്യത്തില് ലക്ഷോപലക്ഷം വരുന്ന മലയാളികളുടെ ആവശ്യങ്ങളും ജീവിത സാഹചര്യവും ഉറപ്പാക്കാന് നമുക്കുവേണ്ടി സംസാരിക്കാനും വാദിക്കുവാനും വേണ്ട നാവുകള് അധികാരകേന്ദ്രങ്ങളില് ഉണ്ടാവണം. അതിനായി നേതൃഗുണമുള്ള നേതാക്കന്മാരെ നമുക്ക് വേണ്ടതുണ്ട്. അവരേ അമേരിക്കന് രാഷ്ട്രീയരംഗത്തേക്ക് കയറ്റിവിടണ്ടതുണ്ട്. അവരിലൂടെയാണ് നാം നമ്മുടെ നാളെ ഇവിടെ സുസ്ഥിരമാക്കേണ്ടത്.

മികച്ച സംഘാടകത്വവും നേതൃഗുണവും വാര്‍ത്തെടുക്കുന്നതിനുള്ള പരിശീലനപരിപാടികളും കര്‍മ്മപരിപാടികളും ഈ സംഘടനകള്‍ആസൂത്രണം ചെയ്യണം. പ്രവര്‍ത്തനങ്ങളില് അവരെ പങ്കെടുപ്പിച്ച് ഒരു സമൂഹത്തിനുവേണ്ടി പൊതുപ്രവര്‍ത്തനം എന്ന ഉത്തരവാദിത്തമുള്ള കര്‍ത്തവ്യഭാരം എങ്ങനെ വിജയകരമായി നിറവേറ്റാം എന്നു പഠിപ്പിക്കേണ്ടത്, മലയാളികള്‍ക്കായി നിലകൊള്ളുന്നു എന്നുപറയുന്ന ഈ സംഘടനകളുടെചുമതലയാണ്. കാരണം മറ്റെല്ലാ മേഖലയേക്കാളും സൂക്ഷ്മമായ ശ്രദ്ധയും ഘര്‍ഷണദീപ്തിയ്ക്കുള്ള ബുദ്ധിയും കാര്യങ്ങള് പഠിച്ച് അവ പ്രായോഗികമാക്കാനുള്ള ബൗദ്ധികമായ ശക്തിയും തന്ത്രങ്ങളും രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കുവേണം.

ചുവടുകള് പിഴച്ചാല് വന് തിരിച്ചടിയാവും ഉണ്ടാവുക. അതുകൊണ്ട് സന്ദേഹമില്ലാത്തതും വൈകാരികവുമായ സമീപനങ്ങളുമില്ലാത്ത അലയടങ്ങിയതും വ്യക്തതയുളളതുമായ മനസ്സ് ഒരു രാഷട്രീയ പ്രവര്‍ത്തകനുണ്ടാകണം. അതിനുള്ള പരിശീലനം നമ്മുടെ യുവജനതയ്ക്ക് നല്‍കണം. കാരണം നാളെയുടെ കരുത്താണിവര്. ഇതിന്റെ പ്രേരകശക്തിയാണവര്.

രാഷ്ട്രീയരംഗത്തു മാത്രമല്ല യുവജനങ്ങള്‍ക്ക് ശോഭിക്കാന് കഴിയുന്നത്. കലാ സാംസ്‌കാരിക തലങ്ങളിലും വിദ്യാഭ്യാസമേഖലകളിലും സേവന മേഖലകളിലും അവര്‍ക്കു ചരിത്രങ്ങള് സൃഷ്ടിക്കാനാവും. വ്യര്‍ത്ഥമായി പോകാവുന്ന യുവശക്തിയെ ഏകോപിപ്പിച്ച് അവരുടെ കര്‍മ്മശക്തിയെ ഉപകാരപ്രദമാക്കാന് ഫോമയ്ക്കും ഫൊക്കാനയ്ക്കും നിഷ്പ്രയാസം സാധിക്കും.

നമ്മുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ഉതകുന്ന തരത്തില് വരും തലമുറയെ വളര്‍ത്തിയെടുക്കുവാനും അനാവശ്യമായതും അനാരോഗ്യകരവുമായ കിടമത്സരങ്ങളിലുംപെട്ട കുടുംബബന്ധങ്ങളിലും മറ്റുമുണ്ടാകുന്ന വിള്ളലുകള് ഒരു പരിധിവരെ കുറയ്ക്കുവാനും നാം പ്രവര്‍ത്തിക്കേണ്ടതുണ്ട്. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളും മാതൃപിതൃബന്ധങ്ങളിലെ ചൂടും സുഖവും എന്തെന്നു മനസ്സിലാകത്തക്കതരത്തില് നമ്മുടെ സാംസ്‌കാരികമായ പൈതൃകവും കുടുംബാന്തരീക്ഷവും പകര്‍ന്നുകൊടുക്കണം. അതിന് അവരെ തയ്യാറാക്കണം. പൊതുരംഗത്തു നില്‍ക്കേണ്ടവര് ശീലിക്കേണ്ടതായ ഗുണങ്ങളുണ്ട്. ഒഴിവാക്കേണ്ടതായ ആത്മനിഷ്ഠകളുണ്ട്. അവ മനസ്സിലാക്കിക്കൊടുത്താല് ഭാവിയില് പൊതുപ്രവര്‍ത്തകരില് ഉണ്ടാകുന്ന ഈഗോയും, സ്വാര്‍ത്ഥതാല്പര്യം ഒഴിവാക്കാം.
ഒരു നാടിന്റെ കരുത്തും മുതല്‍ക്കൂട്ടുമാണ് ചെറുപ്പക്കാര്. കര്‍മ്മോത്സുകരായ ചെറുപ്പക്കാര് ആ സമൂഹത്തേയും രാജ്യത്തേയും ചലനാത്മകമാക്കുന്നു. വെറുതെ ഇരിക്കുന്ന തലയും പരിശീലനം സിദ്ധിക്കാത്ത ബുദ്ധിയും വിലക്കപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുന്നു. അപക്വമായ തീരുമാനങ്ങളില് ചെന്നു ചാടുന്നു. ഒരു ട്രാക്ക് അവര്‍ക്ക് കാട്ടിക്കൊടുക്കാന് വെറുതെ വ്യയം ചെയ്യുന്ന 'യുവശക്തി' അര്‍ത്ഥപൂര്‍ണ്ണമായ കര്‍മ്മമേഖലയില് കൊണ്ടെത്തിക്കും.

ഫൊക്കാനയും ഫോമയുംഅതിനുള്ള തീരുമാനങ്ങള് കൈക്കൊള്ളുക തന്നെ വേണം. യുവജനങ്ങള് രണ്ടു സംഘടനകളിലേക്കുംവരണം. ഇന്നുള്ള ചലന മാന്ദ്യങ്ങളും അവസ്ഥകളും പരിഹരിക്കാന് യുവജനശക്തിക്കേ ആവുകയുള്ളൂ. അതിനായി അവര്‍ക്കുവേണ്ടി പാതയൊരുക്കുക. യുവജനശക്തിയാണ് എന്തിനുംപോരുന്ന സത്വരശക്തി. ആ ശക്തിയെ സ്ഫുടം ചെയ്‌തെടുക്കാനാവട്ടെ നമ്മുടെ ശ്രമം.

(പ്രധാന സ്ഥാനങ്ങളില്‍ മത്സരിക്കുന്നവരുടെ ചിത്രങ്ങള്‍ മാത്രമേ നല്‍കിയിട്ടുള്ളൂ. ചെറുപ്പക്കാര്‍ എന്ന് തോന്നുന്ന സ്ഥാനാര്‍ഥികള്‍ക്കെല്ലാം ഈ ലേഖനം ബാധകമാണ്) 
ഫൊക്കാനയും ഫോമയും സ്ഫുടം ചെയ്‌തെടുക്കേണ്ട യുവജന ശക്തി
Join WhatsApp News
ഇലക്ഷൻ കമ്മീഷണർ 2016-06-29 09:27:23
ഫൊക്കാന ഫോർമയുടെ ഇലക്ഷൻ പ്രമാണിച്ചു അമേരിക്കൻ തിരഞ്ഞെടുപ്പ് മാറ്റി വയ്ക്കണം എന്നാണ് എന്റെ അഭിപ്രായം .  ആയിരത്തിൽ കൂടുതൽപേർ മത്സരിക്കുന്നത് കൊണ്ടു ഇവന്മാരെ എല്ലാം ഒരു റെസിലിംഗ് റിങ്ങിലിട്ട് അടിപ്പിച്ചു ജയിക്കുന്നവന്മാരെ സ്ഥാനാർഥികളായി നിറുത്തണം .  അടിക്കു മുൻപ് എല്ലാവരും അന്ത്യ കുർബ്ബാന കയ്യ്കൊണ്ടിരിക്കണം
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക