Image

ബെന്നി, ദി ഗ്രേറ്റ്: പ്രവചനങ്ങളുടെ തമ്പുരാന്‍ (ജോര്‍ജ് തുമ്പയില്‍)

ജോര്‍ജ് തുമ്പയില്‍ Published on 27 June, 2016
ബെന്നി, ദി ഗ്രേറ്റ്: പ്രവചനങ്ങളുടെ തമ്പുരാന്‍ (ജോര്‍ജ് തുമ്പയില്‍)
പ്രവചനങ്ങളുടെ തമ്പുരാന്‍ എന്നൊക്കെ പറഞ്ഞാല്‍ അതല്‍പ്പം അതിശയോക്തിയായിരിക്കാം. എന്നാല്‍ ബെന്നിയുടെ കാര്യത്തില്‍ അത് അങ്ങനെയല്ലെന്ന് അടുത്ത് അറിയുന്നവര്‍ക്കറിയാം. ബെന്നി കൊട്ടാരത്തലിനെ അറിയില്ലേ? ബെന്നിയെ അറിയാത്ത അമേരിക്കന്‍ മലയാളികള്‍ ചുരുക്കം. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങള്‍ക്ക് മുന്നേ വന്‍കരയില്‍ ജോലി തേടി വന്നതാണെങ്കിലും ബെന്നി ഇന്ന് അറിയപ്പെടുന്നത്, പ്രവചനങ്ങളുടെ പേരിലാണ്. പ്രവചിച്ചതിലേറെയും സത്യമായി.

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക ന്യൂയോര്‍ക്ക് ചാപ്റ്റര്‍ സംഘടിപ്പിച്ച കേരള ഇലക്ഷന്‍ പ്രവചന മത്സരത്തില്‍ വിജയിച്ചതോടെ ബെന്നി ഇപ്പോള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഏറെ പോപ്പുലറായി കഴിഞ്ഞു. എല്‍ഡിഎഫിന്റെയും (91) യുഡിഎഫിന്റെയും (47) ഭൂരിപക്ഷം കൃത്യമായി പറയുകയും ബിജെപിക്ക് ഒരു സീറ്റ് മാത്രമേ ലഭിക്കുകയുള്ളുവെന്നും പൂഞ്ഞാര്‍ മണ്ഡലത്തില്‍ നിന്നും പി.സി ജോര്‍ജ് ജയിക്കുമെന്നും ആഴ്ചകള്‍ക്ക് മുന്നേ പറഞ്ഞാണ് ഫിലഡല്‍ഫിയയില്‍ നിന്നുള്ള ബെന്നി അമേരിക്കന്‍ മലയാളികളെ അമ്പരിപ്പിച്ചത്. മത്സരത്തില്‍ ഒട്ടേറെ പേര്‍ പങ്കെടുത്തെങ്കിലും ബെന്നി പറഞ്ഞത് പ്രവചനമായിരുന്നു. ആ പ്രവചനം സത്യമാവുകയും ചെയ്തു. മനസ്സില്‍ തോന്നുന്ന കാര്യങ്ങളാണ് ബെന്നി പറയുന്നത്. ഇത് ചെറുപ്പം മുതല്‍ പറഞ്ഞു. അതൊക്കെയും സത്യമായി മാറുകയും ചെയ്തു. ബെന്നിയെ അറിയാവുന്നവര്‍ക്ക് ഇതില്‍ വാസ്തവമുണ്ടെന്ന് അറിയാം, അടുത്തറിയാവുന്നവര്‍ക്കറിയാം പ്രവചനങ്ങളുടെ കൃത്യതയും നിഷ്ഠയുമെല്ലാം. 

സിഎസ്‌ഐ സഭയില്‍ മൂന്ന് ബിഷപ്പുമാര്‍ ഉണ്ടാകുമെന്ന് നേരത്തെ തന്നെ ബെന്നി പ്രവചിച്ചപ്പോള്‍ ആരുമത് മുഖവിലയ്‌ക്കെടുത്തില്ല. കാരണം, അതിന് യാതൊരു വിധ ചാന്‍സും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടത് യാഥാര്‍ത്ഥ്യമായി. ഇപ്പോള്‍ ബെന്നി പറയുന്നതില്‍ കാര്യമുണ്ടെന്ന് പലരും അംഗീകരിക്കുന്നു. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി ബിസിനസ്സുകാരന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് വരുമെന്നു ജനുവരിയില്‍ തന്നെ ബെന്നി പറഞ്ഞിരുന്നു. അന്ന് അതിന് യാതൊരുവിധ സാധ്യതയും ഇല്ലായിരുന്നു. ഇപ്പോള്‍ ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മുന്നേറുമ്പോള്‍ ബെന്നിയെ പലരും ശ്രദ്ധിക്കാന്‍ തുടങ്ങുന്നു. ട്രംപ് തന്നെയാവും അടുത്ത അമേരിക്കന്‍ പ്രസിഡന്റ് എന്നു കൂടി ബെന്നി പ്രവചിച്ചിട്ടുണ്ട്. (ഫോമ പ്രസിഡന്റ് ആരായിരിക്കുമെന്നും  ബെന്നി ലേഖകനോടു പറഞ്ഞു. പക്ഷേ, അതിപ്പോള്‍ വെളിപ്പെടുത്തുന്നില്ല.)

ബെന്നിയുടെ ഈ പ്രവചന സ്വഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. വളരെ ചെറുപ്പത്തില്‍ തന്നെ നടക്കാനിരിക്കുന്ന പല കാര്യങ്ങളും മുന്‍കൂട്ടി പറയുന്ന സ്വഭാവമുണ്ടായിരുന്നു. കുടുംബത്തില്‍ പലര്‍ക്കും ബെന്നിയുടെ ഈ പ്രത്യേകത അറിയാമായിരുന്നു, പ്രത്യേകിച്ച് അമ്മയ്ക്ക്. കോട്ടയത്ത് കളത്തിപ്പടിയില്‍ ആനത്താനം കൊട്ടാരത്തില്‍ വീട്ടിലേക്ക് അവധിക്കെത്തിയ ബെന്നി വീടിനടുത്തുള്ള കടക്കാരനോടു മുന്നില്‍ പണിയുന്ന വീട് താന്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും അവര്‍ വില്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പറയണമെന്നും പറഞ്ഞേല്‍പ്പിച്ചു. ആ സമയത്ത് വീട് പണി പൂര്‍ത്തിയായിരുന്നില്ല, മാത്രമല്ല ഉടമസ്ഥര്‍ അത് വില്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടു കൂടി ഉണ്ടായിരുന്നില്ല. ബെന്നി തിരികെ അമേരിക്കയില്‍ എത്തി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പഴയ കടക്കാരന്‍ ബെന്നിയെ ഫോണില്‍ വിളിക്കുന്നു. വീട് വില്‍ക്കാന്‍ ഉടമസ്ഥര്‍ തീരുമാനിച്ച വിവരം അറിയിക്കുന്നു. തിരികെ നാട്ടിലെത്തി ബെന്നി തന്നെ ആ വീട് വാങ്ങുകയും ചെയ്തു. ബെന്നി അന്ന് ആ കടക്കാരനോടു സംസാരിക്കുമ്പോള്‍ ഒരിക്കലും താന്‍ ആ വീട് വാങ്ങിക്കുമെന്നു കരുതിയിരുന്നില്ലെന്ന് ആണയിട്ടു പറയുന്നു. ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം ആകസ്മികം. പ്രവചനവും അങ്ങനെ തന്നെ. 

തികഞ്ഞ ഈശ്വരവിശ്വാസിയാണ് ബെന്നി. താന്‍ വിശ്വസിക്കുന്ന ദൈവം തന്നെ കൊണ്ട് പലതും മുന്‍കൂട്ടി പറയിപ്പിക്കുന്നതാണെന്നു ബെന്നി കരുതുന്നു. അമേരിക്കയില്‍ എന്തോ വലിയ പ്രകൃതിക്ഷോഭം സംഭവിക്കാന്‍ പോവുകയാണെന്നു തോന്നിയ ഘട്ടത്തില്‍ അത് വിളിച്ചു പറഞ്ഞു. അതിനു ശേഷം ഒരു മാസത്തിനുള്ളിലാണ് കൊടുങ്കാറ്റ് വന്‍കരയില്‍ വന്‍നാശം വിതച്ചത്. അടുത്ത ഒരു സുഹൃദ്കുടുംബത്തില്‍ എന്തോ വന്‍ ദുരന്തം സംഭവിക്കാന്‍ പോകുന്നുവെന്നു തോന്നിയ ഘട്ടത്തില്‍ അത് അവരെ വിളിച്ചു പറഞ്ഞു. 2002-ലാണ് അത്. അധികം വൈകും മുന്നേ അവരുടെ മകന് ബൈക്കപകടം പറ്റി.

എന്റെ കൂടെയുള്ളവര്‍ക്കു എന്നും നന്മ വരണമേയെന്നതാണ് എന്നും തന്റെ പ്രാര്‍ത്ഥനയെന്ന് ബെന്നി പറയുന്നു. അവരെ സഹായിക്കാന്‍ കഴിയും വിധമായിരിക്കണം ഭാവി കാര്യങ്ങള്‍ തനിക്ക് മുന്‍കൂട്ടി കണ്ട് പറയാന്‍ കഴിയുന്നതെന്ന് ബെന്നി വിശ്വസിക്കുന്നു. ഇത് തന്റെ കര്‍ത്തവ്യമാണ്. നൂറു കണക്കിന് ഫോണ്‍ കോളുകള്‍ കഴിഞ്ഞ കാലത്തിനുള്ളിലെ ബെന്നിയെ തേടിയെത്തിയിട്ടുണ്ട്. കല്യാണം നടക്കുമോ.. കല്യാണം നടന്നാല്‍ തന്നെ ദാമ്പത്യബന്ധം ശരിയാകുമോ...മക്കളുണ്ടാകുമോ തുടങ്ങിയ കുടുംബപരമായ ചോദ്യങ്ങളാണ് അധികവും നേരിട്ടിട്ടുള്ളത്. എല്ലാത്തിനും ബെന്നി ഇതുവരെ കൃത്യമായ ഉത്തരങ്ങള്‍ പറഞ്ഞു. ഭാവികാര്യങ്ങള്‍ നേരത്തെ അറിഞ്ഞ് അതിനു പ്രതിവിധിയായ പ്രാര്‍ത്ഥനകളെ കൂട്ടുപിടിക്കുക മാത്രമാണ് ഏക പോംവഴിയെന്നു ബെന്നി പറയുന്നു. 

അമ്മയാണ് ആദ്യം പറഞ്ഞത് നീ പറയുന്നത് പലതും ശരിയാവുന്നുവെന്ന്. പിന്നീട് തനിക്കും അത് അനുഭവപ്പെടാന്‍ തുടങ്ങി. കോട്ടയത്ത് കോളേജില്‍ പഠിക്കുമ്പോള്‍ ഇന്നയാള്‍ ജയിക്കും ഇന്നത് സംഭവിക്കുമെന്നൊക്കെ പറഞ്ഞ് സുഹൃത്തുക്കള്‍ക്കിടയില്‍ വിസ്മയം തീര്‍ത്തിരുന്നു. ഇന്ന്, അമേരിക്കയില്‍ ജീവിക്കുമ്പോള്‍ ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല. ഇവന്റ് മാനേജ്‌മെന്റ് കമ്പനി സ്വന്തമായി നടത്തുകയാണ് ബെന്നി. ഇപ്പോള്‍ 28 വയസ്സായി. 18-ാം വയസ്സില്‍ യുഎസില്‍ എത്തിയതാണ്. അമേരിക്കയില്‍ പോപ്പുലറായ താരാ ആര്‍ട്‌സിന്റെ പല ഷോകളുടെയും പിന്നില്‍ ബെന്നിയുണ്ടായിരുന്നു.  ഷോകളെല്ലാം വന്‍ വിജയമായി.
 

ലാസ്‌വേഗസില്‍ മലയാളി കുടുംബത്തെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു. അവരെ കണ്ടപ്പോഴേ ബെന്നിയ്ക്ക് അപകടം മണത്തിരുന്നു. കാത്തു കാത്തിരുന്ന കിട്ടിയ കണ്‍മണിക്ക് ചെറിയ അസുഖങ്ങള്‍. ഡയഗ്‌നോസ് ചെയ്തപ്പോള്‍ കുഞ്ഞിന് ക്യാന്‍സര്‍ ആയിരുന്നു. അവര്‍ തകര്‍ന്നു പോയി. കംപ്ലീറ്റ് നെഗറ്റീവ്. ചിക്കാഗോയില്‍ ഒരാള്‍ ബിസിനസ്സ് വിപുലീകരിക്കാനായി ഗ്യാസ് സ്റ്റേഷന്‍ തുടങ്ങാന്‍ തയ്യാറെടുത്തു. അതിനു വേണ്ടി ഉണ്ടായിരുന്ന ബിസിനസ്സുകളൊക്കെയും വിറ്റ് പണം കരുതി വച്ചിരുന്നു. പുതിയ ബിസിനസ്സ് സംരംഭം വലിയ നഷ്ടങ്ങളുണ്ടാക്കുമെന്ന് ബെന്നി പറഞ്ഞത് മുഖവിലയ്‌ക്കെടുത്തില്ല. പിന്നീടാണ്, നഷ്ടങ്ങളില്‍ നിന്നു നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തിയ കഥ അദ്ദേഹം തന്നെ ബെന്നിയോട് വിവരിച്ചത്.

മാവേലിക്കര ബിഷപ്പ് മോര്‍ കോളേജിലെ പ്രൊഫസറായിരുന്ന കോശി തലയ്ക്കല്‍ ബെന്നിയെക്കുറിച്ച് പല തവണ  പലരോടും പറഞ്ഞിട്ടുണ്ട്. ഇത് ദൈവീകമായ ഒരു കഴിവാണ്. അത് നിസ്വാര്‍ത്ഥമായി തുടരണം. അതില്‍ വെള്ളം ചേര്‍ക്കരുത്. ഇന്നും അത് ബെന്നി ഹൃദയത്തോട് ചേര്‍ത്തു വച്ചിരിക്കുന്നു. ഒരിക്കല്‍ പോലും തന്റെ ജന്മസിദ്ധമായ കഴിവിനെ കൊമേഴ്‌സ്യലൈസ് ചെയ്തിട്ടില്ല. ഇനിയൊട്ട് അതു ചെയ്യുകയുമില്ല. നിരവധി ഫോണ്‍ കോളുകള്‍ ദിനംപ്രതി ബെന്നിയെ തേടിയെത്തുന്നു. അവരോടൊക്കെയും തന്നേക്കൊണ്ട് ആവുന്ന വിധത്തില്‍ ബെന്നി സഹായിക്കുന്നു. 

കേരളത്തിലെ പൊളിറ്റിക്‌സിനെക്കറിച്ച് ചോദിച്ചപ്പോള്‍ ബെന്നിയ്ക്ക് സംശയമേതും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന് വലിയ ഭാവിയില്ലത്രേ. പിണറായി വിജയനാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് രണ്ടു വര്‍ഷം മുന്നേ ബെന്നി പ്രവചിച്ചിരുന്നു. അന്ന് വിജയന്‍ ലാവ്‌ലിന്‍ കേസുമായി മുന്നേറുമ്പോള്‍ ഒരു സാധ്യതയും അദ്ദേഹത്തിന് കല്‍പ്പിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ പിന്നീട് വിജയന് കാര്യങ്ങള്‍ അനുകൂലമായി. ബെന്നി പറയുന്നു, പ്രവചനം നടത്തുമ്പോള്‍ ശരിക്കും പേടിയാണ്. പലതും ഉള്ളില്‍ നിന്നും പറയുന്നതാണ്. മുന്‍കൂട്ടി കണക്കിലെടുത്ത് ആരോടുമൊന്നും ഇതുവരെയും പറഞ്ഞിട്ടില്ല. ചിലത് നല്ലതാകും, മറ്റു ചിലത് ചീത്തയാകും. തന്റെ പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കും എന്തിനു മുന്നില്‍ വന്നു നില്‍ക്കുന്ന ഒരാള്‍ക്ക് അടുത്ത നിമിഷം ആപത്തു വരുമല്ലോ എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഭയം തോന്നുമെന്ന് ബെന്നി പറയുന്നു.
നേഴ്‌സ് പ്രാക്ടീഷനര്‍ ഷീലയാണ് ബെന്നിയുടെ ഭാര്യ. മകന്‍: ജോഷ്വ

ബെന്നി, ദി ഗ്രേറ്റ്: പ്രവചനങ്ങളുടെ തമ്പുരാന്‍ (ജോര്‍ജ് തുമ്പയില്‍)
Join WhatsApp News
CID Moosa 2016-06-27 06:54:52
അമേരിക്കൻ സ്വപ്ന സാക്ഷാൽക്കാരത്തിനു കേരളത്തിൽ നിന്നു ഇറങ്ങി പുറപ്പെട്ടതാണെ.  അമേരിക്കയിൽ വന്നപ്പോൾ കയ്യ് നനയാതെ മീൻ പിടിക്കാമെന്ന് ഗവേഷണ നിരീക്ഷണത്തിൽകൂടി കണ്ടെത്തി.  പ്രാർത്ഥന, പസംഗം, പ്രവചനം ഒക്കെ ഉണ്ടെങ്കിൽ ഒരു  ആറക്കമുള്ള ഡോളർ മണി ഈസി ആയിട്ടു പോരും.  രാഷ്ട്രീയ പ്രവചനത്തിൽ തുടങ്ങി ഇപ്പോൾ ഫൊക്കാന ഫോമായിലേക്ക് വികസിപ്പിച്ചിരിക്കുകയാണ്.  രാഷ്ട്രീയാക്കാരും ഫൊക്കാന ഫോമക്കാരും ഈശ്വര ഭക്തന്മാരാണല്ലോ?  ജനസേവനത്തിനു വേണ്ടി അവതരിച്ചവർ.  കസേരക്കായി ഏതു ദൈവത്തിന്റയും കാലു പിടിസിക്കും.   കാറ്റുള്ളപ്പോൾ പാറ്റണം എന്നാണല്ലോ പ്രമാണം.  ഒന്നു പ്രവചിക്കുന്നതിനെന്ന കുഴപ്പം.  പിന്നെ ട്രംപിനെ പോലെ മീഡിയാ എങ്ങനെ ഉപയോഗിക്കണം എന്നു മനസിലാക്കിയാൽ കാശുമുടക്കില്ലാതെ കാശുവാരാം. എന്തായാലും കക്ഷി നമ്മുടെ നിരീക്ഷണത്തിലാണ് .
nadan 2016-06-27 06:33:37
Very good. Nice to know about this young man. Can you give phone number? Thank you.
റെജീസ് നെടുങ്ങാടപ്പള്ളി 2016-06-27 07:23:34
  അത്ഭുത മനുഷ്യൻ???? .  ഫോൺ നമ്പർ അല്ലെങ്കിൽ e-മൈൽ  കിട്ടാൻ മാർഗ്ഗം ഉണ്ടോ ?????
പാസ്റ്റർ മത്തായി 2016-06-27 07:42:32
മോനെ നിന്നെയല്ലേ ഞാൻ നോക്കിയിരുന്നത് .  നീ തന്നെ വരുവാനുള്ളവൻ .  ആ അന്ത്രയോസും അന്തപ്പനും നൈനാൻ മാത്തുള്ളേം എല്ലാ കൂടി ദൈവം ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞു ഗുസ്തി പിടിച്ചു എന്റെ ദൈവ  ബിസിനെസ്സ് പൊളിച്ചു കയ്യിൽ തന്നെന്നു പറഞ്ഞാൽ മതിയല്ലോ.   ഞാൻ  ' " "വെസനസ്സ് പൊളിഞ്ഞൊരു വല്യപ്പനിന്നു പണത്തോളം പൊന്നു താ പുണ്യയാളച്ച '  എന്ന ഏഴുരാത്രിയെന്ന പാട്ടു പുഷ്ടകത്തിലെ  സീയോൻ ഗാനം പാടി എഴുനേറ്റപ്പോളാണ് ഈ വാർത്ത കണ്ടത്.  ഇത് ദൈവത്തിന്റെ ഇടപെടലായിട്ട് ഞാൻ കരുതുന്നു .  ഈ മലയാളിലൂടെ ഒരു പ്രാവാചകൻ വരുമെന്നും അദ്ദേഹത്തിൽകൂടി എന്റെ സാമ്പത്തിക ബുദ്ധിമുട്ടു തീരുമെന്നും അടുത്ത വീട്ടിലെ സുന്ദരിയായ റാഹേൽ മാലാഖ ഈ അടുത്ത ദിവസം  ഉറക്കത്തിൽ വന്നു എന്നെ വിളിച്ചു പറഞ്ഞിരുന്നു. (അവൾ മാലാഖയല്ല അഭിസാരികയാണെന്നു എന്റെ സഭയിലെ ചില ചെകുത്താന്മാർ കുഴുകുശുക്കുന്നുണ്ട്) . എന്തായാലും ബെന്നിമോൻ ആ ടെലെഫോൺ നമ്പർ ഒന്നു അയച്ചു താ , നിങ്ങളുടെ പ്രവചനോം എന്റെ കുബുദ്ധിയും ചേർത്ത് കുറച്ചു കാശുണ്ടാക്കാം.   എല്ലാം ദൈവത്തിന്റെ വലിയ കരുതൽ എന്നു പറഞ്ഞാൽ മതിയല്ലോ ! 
Sudhir Panikkaveetil 2016-06-27 07:59:38
ഒരു കാര്യം നടക്കാൻ പോകുന്നു (മിക്കവാറും ദുരന്തങ്ങൾ)
എന്നു പലർക്കും പ്രവചിക്കാൻ കഴിയുന്നു. പ്രത്യേകിച്ച് ഈ കാലത്ത്.  നമുക്ക് തന്നെ നമ്മുടെ പ്രവർത്തികളുടെ അടിസ്ഥാനത്തിൽ നമ്മുടെ ഭാവിയെപ്പറ്റി
കുറെയൊക്കെ അറിയാൻ കഴിയും. ആ കഴിവ് മനുഷ്യനില്ലെങ്കിൽ അവന്റെ ജീവിതം പരാജമായേനെ,. എന്നാൽഉണ്ടാകാൻ പോകുന്ന ദുരന്തങ്ങൾ
എങ്ങനെ സംഭവിക്കാതിരിക്കും,അതിനു എന്തു ചെയ്യണമെന്ന്
പ്രവചിക്കാൻ കഴിയുമെങ്കിൽ അത് മനുഷ്യരാശിക്ക്
ഉപകാരപ്രദമാകും. ആ അനുഗ്രഹം ശ്രീ ബെന്നിക്കുണ്ടാകട്ടെ.
kumarakam rayappan 2016-06-27 08:00:44
അപ്പൊ ഇതാണ് നമ്മ പറഞ്ഞ ആ ജ്യോൽസ്യൻ .... എഴുതിയവനെ സമ്മതിക്കണം.  അങ്ങനെ നമ്മുടെ ഇടയിൽ ഒരു ജോത്സ്യനുമായി .. ഇനി പൂജയൊക്കെ നടത്താം.. പഴയ ഒരു പൂജാവപ്പുകാരനാ എന്നു കേട്ടിട്ടുണ്ട്. അവരൊക്കെ പിള്ളേരുമായി ജീവിക്കുന്നു .
നാരദർ 2016-06-27 10:51:45
ഈ പ്രവാചകന്റെ അവതാരത്തെക്കുറിച്ചു മാത്തുള്ള എന്തു പറയുന്നു? 
ശകുനി 2016-06-27 11:55:15
എന്തിനാ തുമ്പയിലെ ആ പാവത്തിനെ ഉറുമ്പും കൂട്ടിൽ എറിഞ്ഞുകൊടുത്തത്?  
andrew 2016-06-27 12:05:20
Stupidity of humans has no limit.
Let him predict and publish in e malayalee the following not later than Tue 6/28/16 , 5 PM {E}
NY Lotto -6 Numbers for Wed 6/28/16
if not correct one more chance on Sat #s.
Dow; S&P: NASDAQ closing # for 6/28/16 market close.
*****************************************************************************
No games




Sanders 2016-06-27 13:00:24

Prophet Andrew and Prophet Anthappan are the true prophets.  They always tell the truth.  But who wants to listen to the truth in a world filled with jack asses and idiots.  Some of the slaves brain is filled with clay and no gray matter to think.  These creeps are dangerous like small insects. They crawl inside the underwear and bite.   Sometimes I feel like squeezing with my fingers.  They are small but dangerous.    

Oru Malayalee Prophet 2016-06-27 13:25:57
Why are you so strong & Harsh on him andrew?
poor guy you gona fry like pappadam.
Thumbayil will stop writing too. 
why not little light test for him. Of course it must be published in e- malayalee no later than 6/30/16 -7 PM eastern time. Not like a note in Thumbayil's pocket.
1] who will be President, secretary, Treasurer of  FOMMA & Fokkana.
2] how many people will be on the stage of both events on the opening day and how many of them has Piles [ Ariyass] problem ?- that you have to prove.


andrew 2016-06-27 14:57:18
 I thought George Thumpayil was joking. I still assume he is joking.
what you have written is absolute ........
pls. rest, relax, think deep whether you should write like this.
Varalaksmi 2016-06-27 17:51:03
I am Varalaksmi, used to give some varam. But this case I did not give any varam. This is utter false. This is not at all verifiable. So, your writings do not make any sense at all. Are you going to make some more human God and all davivangal? Also Thumpayil is very much against annonimous letter (OomaKathu). Do not worry. That is really a powerful weapon of the poor and voiceless people. People like George Thumayil has the paper or canvass to publish your materials. You are favourite and pet of some publications, so what ever you write whether good or bad they will publish. So the poor and noninflential people, let them write in their ooma letters in poor canvass. I agree with Andrews and Anthappan and ofcource my master vidhydharan
പരീശൻ 2016-06-27 17:55:18
ലൂക്കൊസ് 4:24: അപ്പോള്‍ യേശു പറഞ്ഞു, “ഞാന്‍ നിങ്ങളോടു സത്യം ചെയ്യുന്നു. ഒരു പ്രവാചകനും സ്വന്തം പട്ടണത്തില്‍ സ്വീകാര്യനല്ല.
Avataar 2016-06-27 20:23:15
List of Avatars and prophets.

Meher Baba - "I am the Avatar of this Age!" "You know that you are a human being, and I know that I am the Avatar. It is my whole life!" "Irrespective of doubts and convictions, and for the Infinite Love I bear for one and all, I continue to come as the Avatar, to be judged time and again by humanity in its ignorance, in order to help man distinguish the Real from the false."

Mother Meera - claims to be an avatar of Shakti, the primordial Mother goddess. The sense of avatar as Mother goddess is unique to the sect of Hinduism called Shaktism.

Sathya Sai Baba - claimed to be an avatar of Shiva and Shakthi.

Acharya Rajaneesh

Amma in Kerala 

now ---- 

Alert 2016-06-27 20:51:15
Don't get carried away by this type bombastic articles.  
critic 2016-06-27 21:40:41
പ്രവചന മത്സരം ആയിരുന്നു നടത്തിയതെങ്കില്‍ അതു കഷ്ടം. ഈ കാലത്ത് അന്ധ വിശ്വാസഠെ പ്രോത്സാഹിപ്പിക്കരുത്. കനക്കു കൂട്ടലുകള്‍ വച്ചാണു ഇലക്ഷന്‍ ഫലം പ്രവചിക്കേണ്ടത്‌ 
Ninan Mathullah 2016-06-28 06:56:35

Man always curious to know his future. Two sources were available for knowing the future- Astrology and Prophets of God. Astrology depended on the place and movements of stars and planets on the zodiac. Some believe God revealed this knowledge to the patriarchs in ancient times beginning with Seth and Enoch. According to this view, Enoch walked with God, and God must have revealed this knowledge to him, and from him it was hand over to generations. Josephus the Jewish historian has recorded that Biblical Patriarch Abraham taught the Egyptians Astrology. From Abraham this was handed over to his generations. Aryans that came to India from the Middle East and Central Asia were children of Abraham through his wife Kethura. Astrology was practiced by Aryans. It is believed that the wise men that came from east on the birth of Jesus included Vyasa Muni from India. Astrology was very popular in India. Other races like Chaldeans, and Persians, also children of Abraham through Kethura were instrumental in spreading this art and science to the Greeks. From Greeks this spread to Europe and the rest of the world. Rulers and kings employed Astrologers for predicting the future. Over the years this knowledge was a closely guarded secret like our ‘ottamooli’ herbs that the real knowledge and skills were lost. Slowly this stopped being a science or art. Most of the people practicing it became charlatans. Slowly public lost faith in it as the predictions didn’t come true. Rational thinking of the renaissance and reformation also were death knolls for it among the public. Still it is practiced in India by some Hindus and others who believe in it. It is my personal experience from studying the subject that planets and time of birth has influence on human beings, and Astrology, Palmistry and Numerology are just three branches of the same subject. Scientists are not always objective in their approach and they have pre-concepts about things and before searching the truth they write off it sometimes. Besides, the western scientists were not ready to accept anything of value from eastern cultures. Cheiro was the world famous Astrologer, Palmist and Numerologist ever lived. He was a contemporary of Mark Twain. He had a Saloon in New York. Most famous personalities of the time consulted him. Mark Twain was amazed by Cheiro’s predictions. He predicted the exact death of many famous personalities of his time- British Lords, and rulers, years in advance including Rasputin the Russian false priest. He learned the skills according to him from India. He used all three branches of the art to check for the accuracy of his predictions. Prophets of God will continue next.

Prophet Anthony 2016-06-28 07:18:05
All this comments are foolish.. Arante ammakku bhranthu pidichal kanan nalla rasam. swantham jeevthathil varattee odunna ottam kanam...
Raman 2016-06-28 07:43:07
ബെന്നി കൊട്ടാരത്തിലിനെക്കുറിച്ചുള്ള ജോര്‍ജ് തുമ്പയിലിന്റെ ലേഖനം വായിച്ചു. അതിനു ശേഷം തൊട്ടു താഴെയുണ്ടായിരുന്ന കമന്റുകളും... കമന്റുകള്‍ കേട്ടപ്പോഴാണ് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഇത്ര ഭ്രാന്തന്മാരുണ്ടെന്നു മനസ്സിലായത്. ഈ ഗാഡ്ജറ്റ് യുഗത്തിലും നിങ്ങള്‍ എന്തിനാണ് അമ്പലത്തിലും പള്ളിയിലുമൊക്കെ പോകുന്നത്? നിങ്ങള്‍ക്ക് നല്ലതു വരുവാനല്ലോ. ബെന്നി ഇക്കാര്യങ്ങള്‍ പറയുന്നതും നല്ലതു വരാനാണല്ലോ. ജോര്‍ജ് ഈയെഴുതിയതും അതിനാണല്ലോ.. അല്ലാതെ നിങ്ങളുടെയൊന്നും വീട്ടില് കേറി വന്ന് ആരുടെയും മെക്കിട്ട് കേറീട്ടല്ലല്ലോ ഈ പറഞ്ഞതും എഴുതുന്നതൊന്നും. പ്രിയ ജോര്‍ജ് നിങ്ങളീ മാന്യന്മാര്‍ പറയുന്നതൊന്നും കേള്‍ക്കണ്ട. എഴുത്ത് തുടരുക. നിങ്ങളെ പോലെ പത്തു വാചകം തെകച്ച് എഴുതാന്‍ കഴിയാത്തവന്മാരാണ് ഇപ്പോ ഇമ്മാതിരി കൂഴലൂത്തുമായി ഇറങ്ങിയിരിക്കുന്നത്. അല്ല പിന്നെ.... ബെന്നി-നിങ്ങള്‍ക്കും തുടരും. നല്ലതു വരട്ടെ..
കണിയാൻ വാസു 2016-06-28 08:14:54
ഗുളികൻ ചൊവ്വയിൽ നിൽക്കുന്നതുകൊണ്ടും ശുക്രൻ മാറി നിൽക്കുന്നതുകൊണ്ടും മാത്തുള്ളയുടെ സമയം നല്ലതല്ല.  ഒരു ക്രിസ്തു ഭക്തനായ മാത്തുള്ള ഇക്കാരണം കൊണ്ടാണ്  ചില വേദപുസ്തക സത്യങ്ങളെ  പ്രവചനം, മന്ത്രവാദം കൂടോത്രം,  ക്ഷുദ്രം തുടങ്ങിയ ആഭിചാരകര്‍മ്മങ്ങളുമായി കൂട്ടികുഴക്കുന്നത്.   അതുകാരണമായി മാത്തുള്ളയുടെ ചുറ്റും സദാ കറങ്ങിക്കൊണ്ടിരിക്കുന്ന രണ്ടു ധൂമകേതുക്കളായ അന്തപ്പനേം അന്ത്രയോസും പ്രകോപിതരാകാനും ഇപ്പോൾ ഉള്ള ഈ തേജസിന് മങ്ങൽ ഏൽക്കതക്ക വിധം ഒരു ഏറ്റുമുട്ടലിനും  സാധ്യത ഉണ്ട് 
Ninan Mathulla 2016-06-28 08:24:40
https://en.wikipedia.org/wiki/Cheiro

It is foolish to comment on anything without knowing anything about it.
Anthappan 2016-06-28 08:59:42

After reading Mr. Mathull’s comment, I am little bit confused.  He always quotes the Old Testament to prove his point and that doesn’t go well with his guru’s teaching in New Testament.  Either you have to give up the Old Testament and stick with the teachings of Jesus.   Jesus was a teacher with clarity and asked people to rely on their own spirit.  Spirit has everything you need if you really know how to tap into it.  We don’t need anybody to predict our future.   This life is going to be an experience of everything including joy, sadness (depends on how you define it) sickness and death and we have to accept it.   The people with fear inside are seeking the advice of Prophets and sorcerer’s.    Though the article was written to project the person, it brought out different views of the people.  It seems like the majority who expressed their opinion here, don’t believe in prophecy.   Though Matthulla clandestinely check out on witchcraft, he has taken extra precaution that it is not to be noticed by the readers from his comment.    But, those who read carefully his comment can here the palpitation of his excitement.  

Crossfire 2016-06-28 09:11:44
A fool always tells in his hart that other comments are foolish" (David )
നാരദർ 2016-06-28 09:41:16
കണിയാൻ വാസു പ്രവചിച്ചു കഴിഞ്ഞില്ല അതിനു മുൻപേ ഒരു ധൂമകേതു പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. കഷ്ടകാലത്തിൻറെ ആരംഭം 
ഊമകത്തി 2016-06-28 10:07:12
ഊമകത്തിനെക്കുറിച്ചു ജോർജ്ജ് എഴുതിയപ്പോഴെ ഞാൻ വിചാരിച്ചു വ്യാജന്മാര് കൂട്ടത്തോടെ ഇളകുമെന്നു.  ഊമ കത്തു എഴുതുന്നവർ ഹൃദയ ശുദ്ധിയുള്ളവരാ. ജനായത്ത ഭരണത്തിൽ വിശ്വസിക്കുന്നവരാ.  അവര് ചില മാന്യന്മാരുടെ ചന്തിയിൽ മൂട്ടപോലെ കടിക്കുന്നത് നാടിനു നല്ലതാണ് .  ജോർജ്ജിനെപ്പോലെയുള്ളവർ ഇത്തരക്കാരെ വളർത്താൻ നോക്കണം അല്ലാതെ പ്രവാചകന്മാരെ ഉണ്ടാക്കി വിടുകയല്ല.  മാന്യതയുടെ മൂടുപടം അണിഞ്ഞവന്മാരുടെ ചന്തി മുഴുവൻ കടിച്ചു പറിക്കണമെന്നാണ് ഞാൻ പറയുന്നത്.  ഊമ കത്തെഴുതുന്ന സർവർക്കും മംഗളം .
Ninan Mathulla 2016-06-28 10:21:20

Thanks for bringing some humor here. Astrology, Palmistry, Numerology and divination are forbidden knowledge. Bible gives strict warnings against the use of such methods. It seems like a spell or curse is on those who practice such methods. Most of the people who practice such methods are not that prosperous. Instead of working with open hand they and those who go after it tend to look for the most auspicious time to start a project and end up wasting their time. Solomon also says that a tree will be there where it has fallen. Those who think about the wind or cloud will not sow or harvest. “In the morning sow your seed, and at evening do not let your hands be idle; for you do not know which will prosper” You must have heard the story of the ‘Nazarani youth that studied ‘Gauli Sashtram’. As the lizard made sounds, these sounds had meanings as when and where the sound came from. Slowly he began to wait for the sound from lizard to start any project including making love to his wife. You can imagine what happened next.

ജോര്‍ജ് തുമ്പയില്‍ 2016-06-28 10:35:02
ബെന്നി കൊട്ടാരത്തില്‍ എന്ന വ്യക്തിയെ മഹത്വവത്ക്കരിക്കാനുള്ള ശ്രമമായിരുന്നില്ല ലേഖനത്തില്‍ ചെയ്തത്. മറിച്ച്, ചക്ക വീണ് മുയലു ചത്തതു പോലെയായിരുന്ന പ്രവചന മത്സരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അസാധാരണ വ്യക്തിത്വത്തെ-അയാളുടെ ഭൂതകാലത്തെ-ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത്. വാസ്തവത്തില്‍ ഇതൊരു ഹ്യൂമന്‍ ഇന്ററസ്റ്റ് സ്‌റ്റോറിയാണ്. ലോകത്തിലെ ഏതൊരു മാധ്യമപ്രവര്‍ത്തകനും റിപ്പോര്‍ട്ട് ചെയ്യുന്ന വാര്‍ത്താധിഷ്ഠിത ലേഖനം. ഏതൊരു ജേര്‍ണലിസ്്റ്റും അനുഷ്ഠിക്കുന്ന മാധ്യമധര്‍മ്മം. ഇത് മനുഷ്യദൈവത്തെ സൃഷ്ടിക്കാനുള്ള ശ്രമമാണെന്നൊക്കെയുള്ള പ്രതികരണത്തോട് ഒന്നേ പറയാനുള്ളു, മാധ്യമപ്രവര്‍ത്തനം നല്ലതിനെയും ചീത്തയെയുമൊക്കെ മുഖ്യധാരയിലെത്തിക്കും. അത് തിരിച്ചറിയേണ്ടത് സമൂഹമാണ്. മഞ്ഞപിത്തം പിടിച്ചവര്‍ നോക്കുന്നതെല്ലാം മഞ്ഞ നിറത്തില്‍ കാണുമെന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്ന രീതിയില്‍ ഇതിനെ അസഹിഷ്ണുതയോടെ കാണുന്നത് സാംസ്‌ക്കാരികമായ മലീമസത്തെയാണ് കാണിക്കുന്നത്. അത് എന്തിന്റെ പേരിലാണെങ്കിലും നീതിയുക്തമല്ല.
-ജോര്‍ജ് തുമ്പയില്‍
Ansu madathil 2016-06-29 06:56:02
പ്രിയപ്പെട്ട വായനക്കാരെ, ഞാനും ഒരു പ്രവാസി മലയാളി ആണ്. അതു കൊണ്ടു തന്നെ ഓൺലൈൻ വരുന്ന എല്ലാ പത്രങ്ങളും വായിക്കാറുണ്ട്. പ്രവചനം എന്നൊക്കെ വാർത്ത വന്നപ്പോൾ വളരെ ആകാംഷയോടെ തന്നെ ആണ് ഞാനും വായിച്ചത്. അങ്ങനെ ഒരു കഴിവ് ഒരാൾക്ക് ഉണ്ട് എന്നു വായിച്ചപ്പോൾ സന്തോഷം തോന്നി. പ്രതേകിച്ചു ഈ കഴിവ്  കച്ചവടം ചെയ്യാൻ താല്പര്യം ഇല്ല എന്നു പറഞ്ഞപ്പോൾ.  പക്ഷെ ഇവിടെ  എഴുതിയിരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ കണ്ടപ്പോൾ ആണ് ഞാൻ ശെരിക്കും ഞെട്ടിയത്. (അതായത് ബെന്നി എന്ന വ്യക്തി പ്രവചിച്ച കാര്യങ്ങൾ വായിച്ചതിനേക്കാൾ ഞെട്ടി പോയി). അമേരിക്കയിൽ അല്ല താമസിക്കുന്നത് എങ്കിലും എനിക്കു അമേരിക്കക്കാരെ കുറിച്ചു ബഹുമാനം ഒക്കെ ഉണ്ടായിരുന്നു. പല കല്യാണ ആലോചനകൾ അമേരിക്കയിൽ നിന്നു വന്നപ്പോളും ആങ്ങളമാർ സമ്മതിച്ചില്ല.. കാരണം ഈ അമേരിക്കയിൽ ഉള്ളൊരു ഒക്കെ ഏതെങ്കിലും നഴ്‌സിന്റെ സാരിത്തുമ്പു പിടിച്ചു വന്നത് ആണെന്നും ചുമ്മാ നാട്ടിൽ വന്നു കള്ളം പറഞ്ഞു കല്യാണം കഴിക്കുന്നത് ആണെന്നും ഒക്കെ. (നേഴ്‌സ് മാരോട് എന്നും ആദരവ് മാത്രമേ ഉള്ളൂ)എനിക്കു അമേരിക്കയിൽ വരണം എന്നു ഭയങ്കര ആഗ്രഹം ആയിരുന്നു. പക്ഷെ അങ്ങനെ ആരെയും കെട്ടി പോകണ്ട എന്ന ശക്തം ആയ നിലപാട് കാരണം എന്റെ സ്വപ്നം നടന്നില്ല. പക്ഷെ ഇവിടെ എഴുതിയിരിക്കുന്ന അഭിപ്രായ പ്രകടനങ്ങൾ കണ്ടപ്പോൾ ആണ് അന്ന് ആങ്ങളമാർ പറഞ്ഞത് എത്ര ശെരി ആണ് എന്നു എനിക്കു തോന്നിയത്. . ഇത്ര വൃത്തികെട്ട രീതിയിൽ എന്തിനാണ് പ്രതികരിക്കുന്നത്? ഇദ്ദേഹത്തിന്റെ പ്രവചനം കൊണ്ടു നിങ്ങൾക്കു ആർക്കെങ്കിലും എന്തെങ്കിലും ദോഷം ഉണ്ടായോ? അതോ നമ്മൾ മലയാളികൾ ഇങ്ങനെയേ പ്രതികരിക്കുകയുള്ളു? ആരെയും ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല ക്ഷമിക്കുക .
കുക്കുടൻ 2016-06-29 07:13:03
ഇല്ലെട കണ്ണാ എന്തിന് ദേഷ്യപ്പെടാനാ? എന്നാലും നിനക്ക് ഒരു നഴ്സിനെ കല്യാണം കഴിക്കണമെന്നല്ലേയുള്ളൂ? ഞാനും ഒരു നഴ്സ് .  പക്ഷെ മെയിൽ നഴ്സ് .  ഞാൻ ഒരു ജീവിത പങ്കാളിയെ നോക്ക് നടക്കുവാ. പക്ഷെ ഒരുത്തനും വേണ്ട ? നമ്മൾക്ക് ഒന്നിച്ചാലോ? എനിക്ക് പ്രവചനത്തിൽ വിശ്വാസമാണ്. എന്റെ പ്രിയൻ കാലു കടന്നു വരുമെന്ന പ്രവചനം.  നിന്നെ ഞാൻ കെട്ടിക്കോളമെടാ ആൻസ് കുട്ടാ  .  ബെന്നി പ്രവചിച്ചു നടക്കട്ടെ.  നമ്മൾക്ക് എവിടെയെങ്കിലും പോയി ജീവിക്കാം 
manu 2016-06-29 09:04:23
American malayalees....What actor Seenivasan said was very true. Appol ayalude thalayilekke keri ..kalla parishakal
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക