Image

സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം

Published on 23 June, 2016
സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം
കഴിഞ്ഞ വീക്കെന്‍ഡ് ജീവിതത്തില്‍ മറക്കാന്‍ കഴിയാത്തൊരു അനുഭവം സമ്മാനിച്ചു. രണ്ടു ദിവസം അതെന്നെ പലയിടത്തും കൊണ്ടുചെന്നെത്തിച്ചു. ലാനയുടെ റീജ്യണല്‍ കണ്‍വെന്‍ഷന്‍.

ഒരു കണ്‍വെന്‍ഷനില്‍ പങ്കെടുത്തു എന്നതല്ല മറക്കാനാവാത്ത അനുഭവം, അത് എനിക്ക് സഞ്ചരിക്കാന്‍ ഒരു സ്വപ്നവഞ്ചി തന്നു എന്നതാണ്. ഇതാ എന്റെ (മര്‍ത്ത്യന്റെ) അവലോകനം ഒരു മര്‍ത്ത്യാവലോകനം.

സേതുവും പാറക്കടവും പങ്കെടുത്തു എന്നത് മുഖ്യ ഹൈലൈറ്റായിരുന്നെങ്കിലും അതിനൊപ്പം കുറെ അക്ഷര സ്‌നേഹികളെ കണ്ടു എന്നതാണ് എനിക്ക് തിരിച്ചു വീട്ടിലേക്ക് കൊണ്ടു പോകാന്‍ കഴിഞ്ഞ പ്രധാന സമ്മാനം. സാഹിത്യമായി ബന്ധമുള്ള ധാരാളം പേര്‍ അമേരിക്കയില്‍ ഉണ്ടെന്നറിഞ്ഞിരുന്നു പക്ഷെ പലരെയും ഫേസ്ബുക്ക് വഴിയേ പരിചയമുള്ളു… ഇവിടെ ഫേസ് തന്നെ കാണാന്‍ കഴിഞ്ഞു. ഫേസ് കണ്ടു എന്ന് മാത്രമല്ല നെയിംസും ഇനി മറക്കില്ല….

സേതുവിനെ മുന്‍പ് സര്‍ഗ്ഗവേദിയുടെ പരിപാടിക്ക് കണ്ടിരുന്നു, അദ്ദേഹം ഞങ്ങളുമൊത്ത് അദ്ദേഹത്തിന്റെ അറിവും അനുഭവങ്ങളും പങ്കു വച്ചു. പക്ഷെ ഇത്തവണ കൂടുതല്‍ സമയം ചിലവഴിക്കാന്‍ കഴിഞ്ഞു. അദ്ദേഹത്തിന്റെ അനുഭവങ്ങള്‍ മാത്രമല്ല ഇവിടെ ചര്‍ച്ചകളില്‍ പങ്കെടുക്കുന്‌പോള്‍ ഒരു പ്രസംഗത്തില്‍ നിന്നുപരി അദ്ദേഹത്തില്‍ നിന്നും പലതും ലഭിച്ചു എന്നൊരു തോന്നല്‍. പലതും അറിഞ്ഞു പഠിച്ചു സന്തോഷമായി… അറിവു പങ്കിട്ടതിന് നന്ദി….

പാറക്കടവ് വന്നപ്പോള്‍ കോഴിക്കോട്ടേത്തിയ പോലെയായി. അദ്ദേഹത്തിന്റെ കഥകള്‍ അദ്ദേഹത്തില്‍ നിന്നു തന്നെ കേള്‍ക്കുന്നതിന്റെ സുഖം, അതും കളങ്കമില്ലാത്ത ന്പള കോയിക്കോടന്‍ ശൈലിയില്‍ കേള്‍ക്കുന്‌പോള്‍ ആഹാ! അത് ആവി പറക്കണ ബിരിയാണി പോലെ തന്നെ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഞങ്ങള്‍ക്കൊത്ത് കൂടിയതിന് നന്ദി….

ഹൈലൈറ്റിനു ശേഷം വന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഇന്നര്‍ലൈറ്റാണ്… പലയിടത്തുനിന്നുമായി വന്ന അക്ഷരപ്രേമികള്‍ തമ്മില്‍ പരിചയപ്പെട്ടും ചര്‍ച്ചകളില്‍ പങ്കെടുത്തും ഈയുള്ളവനെ വളരെ നൊസ്‌റാള്‍ജിക്കാക്കി. ചര്‍ച്ചകളിലും സംസാരങ്ങളിലും പലപ്പോഴും ഓ.വീ വിജയന്‍ വന്നതു കൊണ്ടാവണം ഞാന്‍ ആദ്യമായി ഖസാക്ക് വായിച്ച എന്റെ കോഴിക്കോട്ടുള്ള വീട്ടില്‍ ചെന്നെത്തിയത്.

എം.എന്‍ വിജയനെയും സുകുമാര്‍ അഴീക്കോടിനേയും കുറിച്ചാരോ പറഞ്ഞപ്പോള്‍ കോഴിക്കോട് ടൗണ്‍ ഹാളിലെ വരാന്തയില്‍ നിന്ന് അവരുടെ പ്രസംഗം കേട്ടതോര്‍മ്മ വന്നു. ബഷീറിനെ പറ്റി സേതു സാര്‍ സംസാരിച്ചപ്പോള്‍ ഞാന്‍ ദേവഗിരി കോളേജിലെ പ്രീഡിഗ്രി കാലത്തേക്ക് പോയി, സുല്‍ത്താന്റെ മകന്‍ അനീസ് സഹപാഠിയായിരുന്നെന്ന കാര്യം അവിടെ പറഞ്ഞില്ല ഇവിടെ പറയുന്നു:)

പാറക്കടവിനെ പരിചയപ്പെടുത്തുന്‌പോള്‍ മാധ്യമത്തെ കുറിച്ചു പറഞ്ഞപ്പോള്‍ ഞാന്‍ പോയത് ആര്‍.ഈ.സിയിലെ നാടക കളരിയിലേക്കാണ് അന്ന് ബോക്‌സസ് എന്ന നാടകം അവതരിപ്പിക്കുന്നതിന് ഭാഗമായി ഞങ്ങളുടെ കൂടെ കഴിഞ്ഞിരുന്ന പി.എ.എം ഹനീഫ സാറിന്റെ അടുത്തേക്ക്. കാരണം അദ്ദേഹം പില്‍ക്കാലത്ത് മാധ്യമത്തില്‍ ജോലി ചെയ്തിരുന്നു. എന്റെ കോഴ്‌സ് കഴിഞ്ഞപ്പോള്‍ എന്നെ വിളിച്ചു പറയുകയുണ്ടായി 'എടാ നീ ഇപ്പോള്‍ ജനങ്ങളെ ഇഗ്‌ളീഷ് പറഞ്ഞു പറ്റിക്കുന്ന ജോലിയാണല്ലെടാ' എന്ന്… സെയില്‍സ് എന്നാണ് ഉദ്ദേശിച്ചത്.. പിന്നെ ഹനീഫ മാഷിന്റെയും സുഹൃത്തുക്കളുടെയും കൂടെ പട്ടാന്പി റെയില്‍വേ സ്‌റ്റേഷനില്‍ ചെന്നു പിന്നെ ഭാരത പുഴ കേരള വര്‍മ്മ കോളേജ് എന്നിങ്ങനെ പലയിടത്തും.. പിന്നെ തിരിച്ചു കോഴിക്കോട്ടെത്തി കോവൂരില്‍ മുറിയെടുത്ത് നിന്നു…

കവിതാലാപനം തുടങ്ങിയപ്പോള്‍ നേരെ മീഞ്ചന്ത എന്‍.എസ്.എസിലെ ഏതോ ക്ലാസ്സില്‍ പോയി പുറത്ത് മഴപെയ്യുന്നതും നോക്കിയിരുന്നു. പിന്നെ കമല ടീച്ചറുടെയും അപ്പുക്കുട്ടന്‍ മാഷിന്റെയും കൂടെ വീട്ടിലേക്കു തിരിച്ചു വന്നു… വീട്ടില്‍ എത്തിയപ്പോള്‍ മലയാളം റ്റിയുഷനെടുക്കാന്‍ വന്നിരുന്ന മൂസദ് മാഷടെ മുന്‍പില്‍ ചെന്ന് കുറച്ചു നേരം ഇരുന്നു…

മനസ്സ് സ്വപ്നവഞ്ചി വിട്ട് അമേരിക്കയില്‍ തിരിച്ചെത്തി എന്ന് തോന്നിയപ്പോള്‍ ആരോ സഫലമീയാത്ര പാടാമോ എന്ന് ആരോടോ ചോദിക്കുന്നത് കേട്ടു, പിന്നെ കണ്ണ് തുറന്നത് എന്‍.എന്‍ കക്കാടിന്റെ ക്‌ളിം എന്ന വീട്ടിലാണ് മലയാളം സാഹിത്യവുമായി എന്നെ പരിചയപ്പെടുത്തിയ സ്ഥലം അവിടെ വച്ച് ദുബായില്‍ നിന്നും ഇറക്കുമതി ചെയ്ത മലയാളം കഷ്ടി മുഷ്ടി എഴുതി ഒപ്പിക്കുന്ന ഒരു പന്ത്രണ്ടുകാരനെ മലയാളം പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്ന കക്കാടിന്റെ മകന്‍ ശ്രീകുമാര്‍ എന്ന മണിയേട്ടനുമായി അല്പം സമയം ചിലവഴിച്ചു… കക്കാടിന്റെ പത്‌നി ശ്രീദേവിയേടത്തി ഉണ്ടാക്കിയ ഉണ്ണിയപ്പം കഴിച്ചുവോ എന്നൊരു സംശയം….

ഇല്ല എവിടെയും പോയില്ല മുഴുവനായിട്ട് അമേരിക്കയില്‍ തന്നെയുണ്ടായിരുന്നു… പക്ഷെ ചില വിലയേറിയ സൗഹൃദങ്ങള്‍ ലഭിച്ചു അതില്‍ അനിലാലിനെ പ്രത്യേകം എടുത്ത് പറയണം. കൂടെ രാത്രി ചേര്‍ന്ന സദസില്‍ ചൊല്ലിയ ചുള്ളിക്കാടിന്റെ സന്ദര്‍ശനവും.. ഇനിയും വേണം അനിലാല്‍ ചില സന്ധ്യകള്‍ ഒന്നിച്ച്… അടുത്ത തവണ ചിക്കാഗോ വിളിക്കുന്‌പോള്‍ ഞാന്‍ എതിരു പറയില്ല അവിടെ ഉണ്ടാവണം….

ഉമേഷിന്റെ വിജ്ഞാനം നിറഞ്ഞ വിമര്‍ശനങ്ങളും അറിവു പങ്കിടലും വളരെ ഗംഭീരമായി. പ്രത്യേകിച്ചും കാളീദാസനും കവിതാ നിരൂപണത്തിലെ മാറ്റങ്ങളും എക്കാലത്തും മാറിക്കൊണ്ടിരിക്കുന്ന കവിത സങ്കല്പങ്ങളും പിന്നെ ബ്ലോഗിനും ബ്ലോഗര്‍സിനുമുള്ള സപ്പോര്‍ട്ടും എല്ലാം…. അടുത്ത സര്‍ഗ്ഗവേദിക്ക് വീണ്ടും കാണാം….

സീ.എം.സിയുടെ പുസ്തകത്തിനു നന്ദി, കഥകള്‍ ചിലതൊക്കെ അവിടെ വച്ചു തന്നെ വായിച്ചിരുന്നു രാജീവന്റെ അച്ഛന്‍ ഒരിക്കലും മായാതെ മനസ്സില്‍ എവിടെയോ തടഞ്ഞു കിടക്കും കുറെ കാലം… കൂടെ ഞങ്ങള്‍ക്ക് കഥകള്‍പറഞ്ഞു തന്നതിനും പാട്ടുകള്‍ പാടി തന്നതിനും…

എം.എസ്.ടിയുടെ പ്രസംഗവും ഹെല്ലെനിക് കപ്പല്‍ വഴി അമേരിക്കയില്‍ വന്ന കഥയും കേട്ടപ്പോള്‍ ഞാന്‍ ഇതുവരെ കൊട്ടിഘോഷിച്ചിരുന്ന അനായാസമായ എന്റെ പ്ലെയിന്‍ യാത്രകളുടെ ജാള്യത പുറത്ത് കാണിക്കാതെ മനസ്സില്‍ ഒളിപ്പിച്ചു വച്ചു.

ഈ കഴിഞ്ഞ ശനിയാഴ്ച്ച ന്പള ബല്ലാത്ത പഹയന്റെ കന്നി അരങ്ങേറ്റമായിരുന്നു മലയാളി എഫ്.എമ്മില്‍. അത് മലയാളി എഫ്.എമ്മിന്റെ എല്ലാമെല്ലാമായ ടോം തരകനുമൊത്ത് പങ്കിടാന്‍ കഴിഞ്ഞു എന്നത് എടുത്ത് പാറയണം. സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റേയും പുതിയ പ്രവണതകളെ കുറിച്ചുള്ള ചര്‍ച്ചയില്‍ താങ്ങള്‍ക്കൊപ്പം പങ്കുചേരാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷം….

സിലിക്കണില്‍ നിന്നും സിനിമയിലേക്ക് പോയ പ്രകാശ് ബാരെയുമായുള്ള സിനിമാ ചര്‍ച്ചകള്‍ ഓര്‍മ്മയില്‍ നില്‍ക്കും. തന്റെ അനുഭവങ്ങള്‍ ഞങ്ങളുമായി പങ്കിട്ടതിന് നന്ദി. സിനിമാ ചര്‍ച്ചകള്‍ ഇനിയും വരും ദിവസങ്ങളില്‍ ഉണ്ടാവും.

കവിതയുടെ പാനലില്‍ ഈയുള്ളവന് കവിത വായിക്കാന്‍ കഴിഞ്ഞു എന്നുള്ളതും ഒരു വലിയ കാര്യമായിരുന്നു.. പേര്‍സണലി…:) അതിന്റെ ഹൈലൈറ്റ്‌സ് ഉടന്‍ വരുന്നതായിരിക്കും…

അവിടെ വച്ചു പരിചയപ്പെട്ട എല്ലാവര്‍ക്കും നന്ദി നമസ്‌കാരം, തന്പി പറഞ്ഞതു പോലെ ഏറ്റവും കൈയ്യടി കിട്ടുന്ന വാക്കുകള്‍ ഇതു രണ്ടും തന്നെയാണ് നന്ദി & നമസ്‌കാരം…:)

ഇങ്ങിനെ ഒരു പരിപാടി ബേ ഏരിയയില്‍ അതും എന്റെ അയല്‍പക്കമായ നെവാര്‍ക്കില്‍ സംഘടിപ്പിച്ചതിന് എല്ലാവരോടും നന്ദി പറയുന്നു. പ്രത്യേകിച്ച് എം.എന്‍.എന്‍, തന്പി, പ്രേമ, രാജം, ഗീത എന്നിവര്‍ക്ക്

സ്‌നേഹത്തോടെ
മര്‍ത്ത്യന്‍ (വിനോദ് നാരായണ്‍) 
സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം സേതുവും പാറക്കടവും ലാന കണ്‍വെന്‍ഷനും – ഒരു മര്‍ത്ത്യാവലോകനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക