Image

നോവലിസ്റ്റ് മാത്യു മറ്റം (65) അന്തരിച്ചു

Published on 29 May, 2016
നോവലിസ്റ്റ് മാത്യു മറ്റം (65) അന്തരിച്ചു
കോട്ടയം: പ്രശസ്ത നോവലിസ്റ്റ് മാത്യു മറ്റം (65) അന്തരിച്ചു.  ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
മലയാളത്തിലെ ജനപ്രിയ എഴുത്തുകാരില്‍ പ്രമുഖനായ മാത്യു മറ്റം 270 ല്‍ അധികം നോവലുകള്‍ എഴുതിയിട്ടുണ്ട്. കരിമ്പ്, മെയ്ദിനം, അഞ്ച് സുന്ദരികള്‍, ആലിപ്പഴം, ദൈവം ഉറങ്ങിയിട്ടില്ല , പ്രൊഫസറുടെ മകള്‍, റൊട്ടി തുടങ്ങിയവയാണ് പ്രധാന രചനകള്‍.
ഇതില്‍ കരിമ്പ്, മെയ് ദിനം എന്നിവ സിനിമയാക്കിയിട്ടുണ്ട്. ആലിപ്പഴം എന്ന നോവല്‍ സീരീയലായിട്ടുണ്ട്.
ഭാര്യ: വല്‍സമ്മ .മക്കള്‍: കിഷോര്‍ ( മലയാള മനോരമ), എമിലി (ഇസ്രായേല്‍). 
 സംസ്‌കാരം തിങ്കളാഴ്ച വൈകുന്നേരം മൂന്നിന് കോട്ടയം പാറമ്പുഴ സംക്രാന്തി ബെത്‌ലഹേം പളളി സെമിത്തേരിയില്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക