Image

മോദി വിരുദ്ധ, ബിജെപി വിരുദ്ധ നിലപാട് മാറ്റണം: കുമ്മനം

Published on 29 May, 2016
മോദി വിരുദ്ധ, ബിജെപി വിരുദ്ധ നിലപാട് മാറ്റണം: കുമ്മനം
പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്ച കേരളത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. സംസ്ഥാനങ്ങളുമായി എതു തരത്തിലുള്ള ബന്ധമാണ് മോദി സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നത് തെളിയിക്കുതായിരുന്നു കൂടിക്കാഴ്ച. രാഷ്ടീയ കാരണങ്ങളാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള സഹായം കുറയ്ക്കില്ലന്നതാണ് മോദി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം. കേന്ദ്ര പദ്ധതികള്‍ തങ്ങളുടേതെന്ന് പറഞ്ഞ് മേനി നടിച്ചു നടക്കുകയായിരുന്നു യു.ഡി.എഫ് സര്‍ക്കാര്‍. കേരളത്തിന്റെ വികസനത്തിനായി പ്രധാനമന്ത്രി മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങശ് സമയ ബന്ധിതമായി നടപ്പിലാക്കണം. ബിജെപിയുടെ ഭാഗത്തുനിന്ന് എല്ലാവിധ സഹകരണനും വാഗാദാനം ചെയ്യുന്നു.

കേരളത്തിന്റെ വികസനത്തിന് പ്രധാനമന്ത്രിയുടെ പിന്‍തുണ അത്യാവശ്യമാണ്. ഇത് പിണറായി തിരിച്ചറിയുന്നു എന്ന് കരുതാം. മോദിയുടെ നിഴലിനെപ്പോലും വെറുത്തിരുന്നവര്‍ക്ക് അദ്ദേഹത്തെ കാണാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണിപ്പോള്‍. വാജ്‌പേയി പ്രധാനമന്തിയായപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി കാണാന്‍ കൂട്ടാക്കിയില്ല. പ്രധാനമന്ത്രിയായ ശേഷം വാജ് പേയി കേരളത്തിലെത്തിയപ്പോള്‍ സ്വീകരിക്കാന്‍ പോകാനുള്ള മര്യാദപോലും ഇ കെ നായനാര്‍ കാണിച്ചില്ല എന്നതും ഓര്‍ക്കണം.

ഇന്നലെ വരെ പുലര്‍ത്തിയിരുന്ന മോദി വിരുദ്ധ ബിജെപി വിരുദ്ധ നിലപാട് മാറ്റണം. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തുന്ന വികസന പ്രവര്‍ത്തങ്ങളെ അന്ധമായി എതിര്‍ക്കുന്നതിനു പകരം അംഗീകരിക്കാനും തയ്യാറാകണം.

രാഷ്ട്രീയ കൊലപാതക കേസില്‍ സിപിഎം നിര്‍ദ്ദേശിച്ചവരെ അറസ്റ്റ് ചെയ്യാത്തതിന് പോലീസ് ഉദ്യോഗസ്ഥനെ പരസ്യമായി ശാസിച്ച സഹകരണ മന്ത്രിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണ്. സത്യപ്രതിജ്ഞാ ലംഘനവുമാണ്. മന്തി പദവിയിലെത്തിയിട്ടും പ്രാദേശിക സിപിഎം നേതാവിന്റെ നിലവാരത്തില്‍ നിന്നുയരാന്‍ മൊയ്തീന് കഴിയുന്നില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യുകയല്ല, സിപിഎം പറയുന്നവരെ പ്രതികളാക്കിയാല്‍ മതി എന്ന നിര്‍ദ്ദേശം നല്‍കുകയായിരുന്നു മന്ത്രി

ദേവസ്വം നിയമനങ്ങളില്‍ അഴിമതി ഇല്ലാതാക്കാന്‍ നടപടി വേണം. പത്തു വര്‍ഷത്തോളമായി ദേവസ്വം നിയമനങ്ങള്‍ മുടങ്ങിയിരുക്കുകയാണ്, ആയിരത്തോളം ഒഴിവുകളാണ് ഉള്ളത്. ശാന്തിക്കാരും കഴകക്കാരും ഇല്ലാതെ ക്ഷേത്രങ്ങള്‍ പ്രയാസപ്പെടുന്നു. ദേവസ്വം നിയമനം പിഎസ്സിക്ക് വിടാന്‍ 2007 ല്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ നിയമം കൊണ്ടുവന്നതാണ്. മതേതര സ്ഥാപനമായ പി എസ് സി ഹിന്ദുക്കള്‍ക്ക് മാത്രമായി ദേവസ്വങ്ങളില്‍ നിയമനം നടത്തതുനതിലെ നിയമവശം പലരും ചൂണ്ടിക്കാട്ടി പി.എസ് സിക്ക് വിടാനുള്ള തീരുമാനം നടപ്പിലാകാതിരുന്നതിന്റെ കാരണവും അറിയേണ്ടതുണ്ട്. നിയമം ഉണ്ടായിട്ടും പി.എസ് സിക്ക് ഒരാളെപ്പോലും നിയമിക്കാന്‍ കഴിഞ്ഞില്ല. യുഡിഎഫ് സര്‍ക്കാറും നിയമനകാര്യത്തില്‍ വലിയ വീഴ്ചയാണ് വരുത്തിയത്. പി എസ് സിക്ക് പകരം പ്രത്യേക റിക്രൂട്ട് മെന്റ് ബോര്‍ഡ് ഉണ്ടാക്കിയെങ്കിലും നിയമനങ്ങള്‍ നടത്തിയില്ല.

ശബരിമലയില്‍ സ്ത്രീകളെ തടയുന്നത് ന്യായമല്ലെന്ന് മന്ത്രി തന്നെ പ്രഖ്യാപിച്ച ശേഷം തീരുമാനം ചര്‍ച്ചയ്ക്ക് ശേഷം എന്നു പറയുന്നത് ശരിയല്ല. ചര്‍ച്ചകള്‍ക്ക ശേഷമാണ തീരുമാനം പറയേണ്ടത്. സ്ത്രീകള്‍ക്ക് ആരാധനാവകാശമില്ലാത്ത നിരവധി വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ കേരളത്തിലുണ്ട്. എല്ലാ മത വിഭാഗങ്ങളുടേയും ആരാധനകാര്യത്തില്‍ മന്ത്രിയുടെ നിലപാട് ഒന്നു തന്നെയാണൊ എന്നറിയണം- കുമ്മനം പ്രസ്ഥാവനയില്‍ പറഞ്ഞു 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക