Image

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു

Published on 29 May, 2016
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തു
തിരുവനന്തപുരം:  രമേശ് ചെന്നിത്തലയെ പുതിയ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി  തിരഞ്ഞെടുത്തു. 

 തീരുമാനം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ചെന്നിത്തലയെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത കാര്യം കോണ്‍ഗ്രസ് ഘടകക്ഷി നേതാക്കളെ ഔദ്യോഗികമായി അറിയിച്ചു. 

ഇന്ദിരാഭവനില്‍ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഉമ്മന്‍ ചാണ്ടിയാണ് ചെന്നിത്തലയുടെ പേര് നിര്‍ദ്ദേശിച്ചത്. 

യോഗത്തില്‍ അഭിപ്രായഭിന്ന ഉണ്ടായതായും യോഗത്തിന് മുമ്പ് തന്നെ നേതാക്കളെ തീരുമാനിച്ചതിനെതിരെ കെ. മുരളീധരന്‍ കെ.പി.സി.സി പ്രസിഡന്റിന് കത്ത് നല്‍കിയതായും  റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക