Image

ഡല്‍ഹി തകര്‍ക്കാന്‍ അഞ്ചു മിനിറ്റ് മതിയെന്ന് പാക് ശാസ്ത്രജ്ഞന്‍

Published on 29 May, 2016
ഡല്‍ഹി തകര്‍ക്കാന്‍ അഞ്ചു മിനിറ്റ് മതിയെന്ന് പാക് ശാസ്ത്രജ്ഞന്‍
ഇസമാബാദ്: പാക് ശാസ്ത്രജ്ഞന്‍ ഡോ: അബ്ദുള്‍ ഖദീര്‍ ഖാന്‍ വീണ്ടും  ഇന്ത്യയ്‌ക്കെതിരേ . ഡല്‍ഹി തകര്‍ക്കാന്‍ പാകിസ്താന് അഞ്ചു മിനിറ്റ് മതിയെന്നാണ് പാക് ആണവപദ്ധതിയുടെ ശില്‍പ്പി എന്ന് വിളിക്കുന്ന അബ്ദുള്‍ ഖദീര്‍ ഖാന്റെ പ്രസ്താവന.

റാവല്‍പിണ്ടിക്കടുത്തുള്ള ഖൗത്തയില്‍ നിന്നും തൊട്ടടുത്താണ് ഡല്‍ഹിയെന്നും പാകിസ്താന്റെ ആദ്യ ആണവ പരീക്ഷണത്തിന്റെ വാര്‍ഷീകത്തില്‍ സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.

 1984 ല്‍ തന്നെ പാകിസ്താന്‍ ആണവശക്തിയായി മാറിയേനെയെന്നും എന്നാല്‍ അതിന് തടസ്സം അന്ന് നിന്നത് ജനറല്‍ സിയാ ഉള്‍ ഹക്ക് ആയിരുന്നെന്നും പറഞ്ഞു. 

ആണവ പരീക്ഷണത്തിന് മുതിര്‍ന്നാല്‍ ലോകരാജ്യങ്ങള്‍ എതിരാകുമെന്ന് അദ്ദേഹം ഭയന്നിരുന്നു. ലോകരാജ്യങ്ങള്‍ സൈനികമായി നല്‍കുന്ന പിന്തുണ നഷ്ടപ്പെടുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭയം.

തന്റെ സേവനമാണ് പാകിസ്താനെ ആണവായുധ പരീക്ഷണത്തില്‍ സഹായിച്ചത്. പല ദുഷ്‌ക്കരങ്ങളും പിന്നിട്ടാണ് താന്‍ നേട്ടം കൈവരിച്ചത്. 

 എ പി ജെ അബ്ദുള്‍ കലാം ഒരു സാധാരണ ശാസ്ത്രജ്ഞന്‍ മാത്രമാണ് എന്നും റഷ്യയുടെ സഹായം കൊണ്ടാണ് ഇന്ത്യ വലിയ മിസൈല്‍ നിര്‍മ്മിച്ചതെന്നും അത് കലാമിന്റെ നേട്ടമല്ലെന്നും ഡോ: അബ്ദുള്‍ ഖദീര്‍ ഖാന്‍  പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക