Image

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം

Published on 29 May, 2016
ഡല്‍ഹിയില്‍ ആഫ്രിക്കന്‍ വിദ്യാര്‍ഥികള്‍ക്കുനേരെ ആക്രമണം
ന്യൂഡല്‍ഹി: രാജ്യത്ത് കറുത്തവര്‍ഗക്കാരായ വിദ്യാര്‍ഥികള്‍ക്കുനേരെവീണ്ടും അക്രമം. ഹൈദരാബദില്‍ നൈജീരിയന്‍ വിദ്യാര്‍ഥി ആക്രമിക്കപ്പെട്ട സംഭവത്തിനു ശേഷം സമാനമായ സംഭവം ഡല്‍ഹിയിലും നടക്കുകയായിരുന്നു.

ഡല്‍ഹിയില്‍ മെഹ്രോളിക്കു സമീപം രാജ്പുര്‍ കുര്‍ദ് എന്ന സ്ഥലത്താണ് ആറു  ആഫ്രിക്കന്‍വിദ്യാര്‍ഥികള്‍ക്ക് വ്യാഴാഴ്ച രാത്രിയില്‍ മര്‍ദനമേറ്റത്.

 അജ്ഞാതരായ അക്രമികള്‍ വിദ്യാര്‍ഥികളെ ക്രിക്കറ്റ് ബാറ്റും വടിയും കൊണ്ടായിരുന്നു ആക്രമിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ബുധനാഴ്ചയാണ് പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ 23 കാരനായ നൈജീരിയന്‍ വിദ്യാര്‍ഥിയെ ഹൈദരാബാദ് സ്വദേശി ഇരുമ്പു ദണ്ഡ#ിന് അടിച്ചു പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ കേസെടുക്കുകയും പ്രതിയെ അറസ്റ്റുചെയ്യുകയും ചെയ്തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക