Image

ബിഗ് ബിയല്ല, വെറും സാധാരണക്കാരന്‍: അമിതാഭ് ബച്ചന്‍

Published on 28 May, 2016
ബിഗ് ബിയല്ല, വെറും സാധാരണക്കാരന്‍: അമിതാഭ് ബച്ചന്‍
ന്യൂഡല്‍ഹി: താന്‍ ബിഗ് ബിയല്ലെന്നും വെറും സാധാരണക്കാരന്‍ മാത്രമെന്നും നടന്‍ അമിതാഭ് ബച്ചന്‍ പ്രസ്താവിച്ചു. മോദി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ഏക് നയീ സുബാഗ് എന്ന മെഗാഷോയ്ക്കിടെയാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്. ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതിയുടെ സെഷനില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു ബച്ചന്‍. എങ്ങനെ ബിഗ് ബിയെ പോലെ വിജയം നേടാന്‍ കഴിയും എന്ന് ചോദ്യത്തോട് പ്രതികരിക്കവേയാണ് ബച്ചന്‍ ഇക്കാര്യം പറഞ്ഞത്.

ബിഗ് ബി എന്ന വിശേഷണമൊക്കെ മാദ്ധ്യമങ്ങള്‍ ചാര്‍ത്തി തന്നതാണ്. ഞാന്‍ വളരെ ചെറിയ മനുഷ്യനാണ്. തീര്‍ത്തും സാധാരണക്കാരന്‍. നിലത്തിരുന്ന് കൊണ്ട് ബച്ചന്‍ സ്­കൂള്‍ വിദ്യാര്‍ത്ഥിനികളോട് ഇങ്ങനെ പറഞ്ഞത്. നമ്മള്‍ നമ്മുടെ ജോലി ചെയ്യുക. താല്‍പര്യമുള്ള വഴി തിരഞ്ഞെടുക്കുക. കഠിനമായി പരിശ്രമിക്കുക....ബച്ചന്‍ ഉപദേശിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക