Image

സിപിഐയെ കണ്ടു പഠിക്കുമോ അമേരിക്കന്‍ മലയാളി സംഘടനകള്‍...? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

Published on 27 May, 2016
സിപിഐയെ കണ്ടു പഠിക്കുമോ അമേരിക്കന്‍ മലയാളി സംഘടനകള്‍...? (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
മക്കള്‍ രാഷ്ട്രീയവും,അഴിമതിയും അധികാര മോഹം അടങ്ങാത്ത സ്വാര്‍ത്ഥരും കൊടികുത്തി വാഴുന്ന കേരളത്തില്‍ ഒരുപറ്റം പുതിയ മന്ത്രിമാരെ അണിനിരത്തി മാതൃക കാട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന 'സി.പി.ഐ'.യുടെ പ്രവര്‍ത്തനത്തെ നാം പ്രശംസികേണ്ടിയിരിക്കുന്നു. കാരണം മുതിര്‍ന്ന നേതാവ് എന്ന് കാരണം പറഞ്ഞു പുതുമുഖങ്ങളെ ഒതുക്കുന്ന ഒരു തന്ത്രം കേരള രാഷ്ട്രിയത്തില്‍ നിലനിന്നു പോന്നിരുന്നു. ആ സമവാക്യത്തെ തിരുത്തി കുറിച്ചതിലുടെ പുതിയ ഒരു രാഷ്ട്രീയ സംസ്­കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പുതുമുഖങ്ങളയ ആളുകള്‍ പ്രവര്‍ത്തന രംഗത്തേക്ക് വരുംമ്പോള്‍ പുത്തന്‍ ആശയങ്ങളും, വേറിട്ട ഒരു പ്രവര്‍ത്തന രീതിയിലുടെ നല്ല ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാനും അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ശ്രമിക്കും. പുതിയ മന്ത്രിമാരെ നിശ്ചയിച്ചുകൊണ്ട് ആ പാര്‍ട്ടി എടുത്ത തിരുമാനം ധിരവും അധികാര കുത്തകയുടെ സമവാക്യങ്ങള്‍ തിരുത്തി കുറിച്ച് ഒരു പുത്തന്‍ രാഷ്ട്രീയ സംസ്­കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പരിചയ സമ്പന്നത ഭരണ നിര്‍വഹണത്തിന്റെ നിര്‍ണായക ഘടകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പരിചയ സമ്പന്നത എന്ന പേരില്‍ പലെരെയും ചുമക്കേണ്ട ഒരു അവസ്ഥ ആണ് ഉണ്ടാകുന്നത് . ഒരിക്കല്‍ പുതുമുഖങ്ങളായി അധികാരത്തില്‍ വരാണല്ലോ ഇന്നത്തെ പരിചയ സമ്പന്നരെന്ന് നാം പറയുന്ന ന്നവര്‍. അതേ സമയം, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ളവര്‍ ഭരണനിര്‍വഹണത്തില്‍ പാളിപ്പൊളിഞ്ഞ് പോകുന്നതിനും, അഴിമതിക്ക് കുട്ടു നില്‍ക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ താക്കോല്‍ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.ജാതി, പ്രാദേശിക പരിഗണനകള്‍ കൂടാതെ മന്ത്രിമാരെ തീരുമാനിക്കുന്ന എന്നത് തന്നെ ആദര്‍ശപരമായ സമ്പ്രദായമാണ്

അധികാരം മനുഷ്യനെ ദുഷിപ്പിക്കും.മനുഷ്യത്വമില്ലാത്തവനാക്കും . ഒരിക്കല്‍ അധികാരത്തിന്റെ മധുരം നുകര്‍ന്നവര്‍ പിന്നീട് അവര്‍ക്കത്­ ഇല്ലാതിരിക്കാന്‍ പറ്റില്ല .. അധികാരീ സോപാനത്തിലേയ്ക്കുള്ള ഈ ആക്രാന്തപ്പാച്ചിലില്‍ കഴിവുറ്റവരും പൊതുസമ്മതരും നാടിന്റെ മേന്‍മയേറിയവരുമായ നേതാക്കള്‍ അവസരം ലഭിക്കാതെ വിസ്മരിക്കപ്പെട്ടു പോവും. ഇങ്ങനെ മുരടിച്ചു നിരാശയോടെ അവഗണനയുടെ പടുകുഴികളിലകപ്പെട്ട നേതാക്കളും മലയാളക്കരയിലുണ്ട്.ഇത് ജനാധിപത്യ കേരളത്തിന്റെ തീരാശാപമാണ്.കഴിവും പ്രാപ്തിയുമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിലൂടെ അതാതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെ ഭാഗമാകുന്നു എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചിരിക്കുകയാണ് .

പുത്തന്‍ രാഷ്ട്രീയ സമവാക്യത്തെ പറ്റി പറയുമ്പോള്‍ അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനത്തെ പറ്റി എടുത്ത് പറയെണ്ടതുണ്ട്. ഇന്നു അമേരിക്കയിലെ മിക്ക സംഘടനകളും ഒരു കേരള കോണ്‍ഗ്രസ് സംസ്കരം ആണ്­ പ്രാവര്‍ത്തികമാക്കുന്നത്, വളരുംതോറും പിളരുകയും പീന്നെയും വളരുകയും പിളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു വെട്ടം പ്രസിഡന്റ്­ ആകുന്ന ആള്‍ സംഘടനയെ തന്റെ കയ്യില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു. പിന്നെ തന്റെ പ്രിയപെട്ടവര്‍ക് വേണ്ടി ആ സംഘടനയെ തന്റേതാക്കി മാറ്റുന്നു .പിന്നെ എന്ത് ചെയ്താലും തന്റെ അക്കൌണ്ടില്‍ ഒതുക്കുന്നു .പല മുഖങ്ങളും കണ്ടു മടുത്തു.പഴയത് തന്നെ പറയുന്നു.ചിലര്‍ പ്രായാധിക്യം കാരണം പറയ്ന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ല .ഇപ്പോള്‍ പറഞ്ഞതല്ല നാളെ പറയുന്നത് .ആകെ ഒരു കണ്‍ഫ്യുഷന്‍ .ഇത്തരം കണ്ഫ്യുഷന്‍ നമുക്ക് വേണോ ?.

യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരണം എന്നത് എല്ലാസംഘടനകളും വിളിച്ചു കുവുന്ന ഒരു കാര്യം ആണ് . പക്ഷേ ഇതില്‍ ആത്മാര്‍ഥതയുടെ കണിക പോലും ഇല്ലെന്നു നമുക്ക് അറിയാം. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ് എല്ലാ സംഘടനകളും ഒരുപോലെ പറയുന്ന കാര്യം. ഇപ്പോള്‍ അമേരിക്കയില്‍ ഫൊക്കാനയുടെയും ,ഫോമയുടെയും ഇലക്ഷന്‍ ചുട്പിടിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ മത്സരിക്കുന യുവാക്കളെ പരിചയ സമ്പന്നത ഇല്ല എന്ന പേരില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരണം എന്ന് പറയുന്നവര്‍ തന്നെയാണ് ഇതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് എന്നതു നമ്മെ നാണംകെടുത്തുന്നു . അതുപോലെ ഇതില്‍ മത്സരിക്കുന്ന പഴയ മുഖങ്ങള്‍ വിണ്ടും വിണ്ടും ജനങ്ങളിലേക്ക് വരുമ്പോള്‍ ഇവിടെ പുതിയ ആളുകള്‍ ഇല്ലെ എന്നും ജനത്തിന് സംശയം. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്,അത് സംഘടനകളയാലും വ്യക്തികളായാലും ഒരുപോലെ .ഈ അടുത്ത കാലത്ത് പല അമേരിക്കന്‍ മലായാളി സംഘടനകളിലും യുവാക്കള്‍ സജീവമായി ഉയര്ന്നു വരുന്നത് കാണാം .നല്ല ആശയങ്ങള്‍ പുതിയ തലമുറ കൊണ്ടുവരുന്നു.നാനാ തരത്തില്‍ അവര്‍ അംഗീകരിക്കപ്പെടുന്നു .ജാതി മത സംഘടനാ വിത്യാസമില്ലാതെ അവര്ക്ക് അംഗീകാരം ലഭിക്കുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നുക്ക് കാണുവാന്‍ കഴിയുന്നു.പുതിയ തലമുറയ്ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്.അവര്‍ക്ക് പഴയ തലമുറയെ അംഗീകരിക്കുവാന്‍ തെല്ലും മടിയില്ല .ആദരവു വേണ്ട സമയത്ത് നല്കാനും അവരക്കറിയാം.അതിനു അവര്‍ക്ക് അവസരം ലഭിക്കണം .ഇപ്പോള്‍ നാട്ടിലുള്ള തുക്കടാ രാഷ്ട്രീയക്കാര്‍ പോലും പറയ്ന്നത് പ്രവാസി സംഘടനകള്‍ ഫോട്ടോ എടുക്കല്‍ സംഘടനകള്‍ ആണെന്നാണ്­ .ചിലര്‍ക്ക് ആണ്ടു ബലിയിടുന്നപോലെ വര്‍ഷം തോറും ചുളുവില്‍ അമേരിക്കയില്‍ എത്താനുള്ള ഒരു പാലവും ആകുന്നു പല സംഘടനകളും .പുതിയ പിള്ളേര്‍ ആകട്ടെ ഇതൊക്കെ മാറണം എന്ന് ആഗ്രഹിക്കുന്നു .അമേരിക്കന്‍ പ്രസിഡന്റിനെ സംഘടനയുടെ വാര്ഷിക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പറ്റുമോ എന്നാണു അവര്‍ ചിന്തിക്കുന്നത് .

ഫൊക്കാനയും,ഫോമയും, വേള്‍ഡ് മലയാളി കൗണ്‍സിലും, ഇതര ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മലയാളി സമുഹത്തിന്റെ ആഗ്രഹം . 'ലയനം' അസാധ്യമാണെങ്കിലും സമൂഹത്തിന്റെ പൊതുവായ പ്രശ്‌­നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തുകൊണ്ട് ഈ സംഘടനകള്‍ക്ക് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചുകൂടാ. അല്ലെങ്കില്‍ ഒന്നിക്കാവുന്ന ഇടങ്ങളില്‍ ഒന്നിക്കാന്‍ ശ്രമിക്കരുതോ .ഒന്നോ രണ്ടോ സംഘടനകള്‍ക് നേരെ ചൊവ്വേ പ്രവര്‍ത്തിക്കാന്‍ കഴിയാത്തിടത്ത് എന്തിനു നമുക്ക് ഒരായിരം സംഘടനകള്‍ .നമുക്ക് കൂട്ടായി ഒന്ന് ചിന്തിച്ചു കൂടെ ..അല്‍പം ചാണക വെള്ളം വേണം..പിന്നെ നല്ലൊരു മനസും..നമുക്കിവിടം തളിച്ച് ശുദ്ധമാക്കം ..ചെറുപ്പക്കാര്‍ വരും എല്ലാം ശരിയാകും...

see also
വെട്ടിനിരത്തലല്ല, ഇത് സി.പി.ഐയുടെ വിപ്ലവ കൊടിയേറ്റം (എ.എസ് ശ്രീകുമാര്‍)
http://emalayalee.com/varthaFull.php?newsId=121507
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക