Image

അക്രമം ഒഴിവാക്കാന്‍ നിങ്ങളുടെ ആളുകളോട് പറയുക രാജ്‌നാഥിനോട് പിണറായി

Published on 28 May, 2016
അക്രമം ഒഴിവാക്കാന്‍ നിങ്ങളുടെ ആളുകളോട് പറയുക രാജ്‌നാഥിനോട് പിണറായി

ന്യൂഡല്‍ഹി: അക്രമം വേണ്ടെന്ന് നിങ്ങളുടെ ആളുകളോട് നിങ്ങള്‍ പറയുക, എന്റെ കൂട്ടരോട് ഞാനും പറയാം. കേരളത്തിലെ സി.പി.എംബി.ജെ.പി സംഘര്‍ഷം ശ്രദ്ധയില്‍പെടുത്തിയ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനോട് മുഖ്യമന്ത്രി പിണറായി വിജയന് പറയാനുണ്ടായിരുന്നത് ഇതായിരുന്നു.  മുഖ്യമന്ത്രി വിചാരിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നമല്ലിത്. അക്രമം അവസാനിപ്പിച്ചശേഷമേ ചര്‍ച്ച ആരംഭിക്കുന്നതില്‍ കാര്യമുള്ളൂ.  സമാധാനം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ നടപടിക്കും മുഖ്യമന്ത്രി എന്ന നിലയില്‍ മുന്‍കൈയെടുക്കാമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യന്‍ റിസര്‍വ് പൊലീസിന്റെ ബറ്റാലിന്‍ കേരളത്തില്‍ തുടങ്ങാമെന്നും പൊലീസ് നവീകരണത്തിന് ഫണ്ട് ഉടന്‍ അനുവദിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. പ്രധാനമന്ത്രിധനമന്ത്രി തലത്തില്‍ ഇതിനായുള്ള ചര്‍ച്ച പൂര്‍ത്തിയാക്കിയെന്നും കാലതാമസമില്ലാതെ ഫണ്ട് ലഭ്യമാക്കുമെന്നും രാജ്‌നാഥ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക