Image

കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷമിയ്ക്ക് സിബിഎസ്ഇ പത്താംക്‌ളാസ് പരീക്ഷയില്‍ മികച്ച വിജയം

Published on 28 May, 2016
കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷമിയ്ക്ക് സിബിഎസ്ഇ പത്താംക്‌ളാസ് പരീക്ഷയില്‍ മികച്ച വിജയം

ചാലക്കുടി: കലാഭവന്‍ മണിയുടെ മകള്‍ ശ്രീലക്ഷ്മിയ്ക്ക് സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷയില്‍ മിന്നുന്ന വിജയം. മണിയുടെ മരണം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പരീക്ഷ ഹാളിലേയ്ക്ക് ശ്രീലക്ഷ്മിയ്ക്ക് പോകേണ്ടി വന്നിരുന്നു. പരീക്ഷയ്ക്ക് ശേഷം പുറത്തിറങ്ങി പൊട്ടിക്കരഞ്ഞ ശ്രീലക്ഷ്മിയെപ്പറ്റിയും മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.


അച്ഛന്റെ വേര്‍പാടും തുടര്‍ന്നുണ്ടായ പ്രതിസന്ധികളും ശ്രീലക്ഷ്മിയുടെ മനസിനെ തളര്‍ത്തിയില്ലെന്ന് വേണം കരുതാന്‍. നാല് എ പ്‌ളസും ഒരു ബി പ്‌ളസുമാണ് ഈ മിടുക്കി നേടിയത്. കലാഭവന്‍ മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണനാണ് ഈ സന്തോഷ വാര്‍ത്ത എല്ലാവരേയും അറിയിച്ചത്. സിഎംഐ പബ്‌ളിക്ക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി.

അച്ഛന്റെ മരണത്തിന് ശേഷം ഹിന്ദി പരീക്ഷയാണ് ശ്രീലക്ഷ്മി ആദ്യമായി എഴുതിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ ശ്രീലക്ഷ്മി പൊട്ടിക്കരഞ്ഞത് വാര്‍ത്തയായിരുന്നു.
അധ്യാപികയുടെ കൈപിടിച്ചാണ് തുടര്‍ന്നുള്ള പരീക്ഷകള്‍ക്കായി ശ്രീലക്ഷ്മി സ്‌കൂളില്‍ എത്തിയിരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക